54) Udaan (2015) Hindi Movie Review


Movie - Udaan
Director - Vikramadhithya Motwane
Language - Hindi
Genre - Drama,Survival
Year - 2010

ബോളിവുഡ് അനുരാഗ് കശ്യപിന് ശേഷം എനിക്ക് ഏറ്റവും inspiring ആയ ഒരു ഫിലം Maker ആണ് വിക്രമാദിത്യ മോട്വാനി.. ഉടാൻ ഏറെ നാൾ മുമ്പ് കണ്ട ഒരു സിനിമയാണ്.. ഒരു 17 കാരന്റെ അതിജീവനം എന്ന് തന്നെ പറയാം

17 കാരൻ ആയ രോഹൻ 9 വയസ്സ്  മുതൽ ഷിംലയിലെ ബോർഡിങ് സ്കൂളിൽ ആണ് പഠിക്കുന്നത്  ഒരു ദിവസം കൂട്ടുകാരും ഒത്തു ഹോസ്റ്റലിൽ നിന്ന് ചാടി Adult മൂവി കാണാൻ പോയത് സ്കൂളിൽ അറിഞ് അവനെ tc കൊടുത്തു പറഞ്ഞയച്ചു.. ആകെ ഉള്ളത് അച്ഛനാണ് അച്ഛൻ വന്ന് അവനെ തിരിച്ചു ജന്മനാടായ ജംഷാദപുരിലേക്ക് കൊണ്ടുപോയി.. അവിടെ അവനു ഒരു അനുജനുണ്ട് ഏറ്റവും വലിയ സത്യം എന്തെന്നാൽ അവന് ഒരു അനിയൻ ഉണ്ടെന്നുള്ള കാര്യം അവിടെ എത്തിയപ്പോൾ ആണ് അവൻ അറിയുന്നത്

അച്ഛൻ വളരെ കർക്കശക്കാരൻ ആണ്... അവിടെ താമസിക്കണം എങ്കിൽ അയാൾ പറയുന്ന നിയമങ്ങൾ എല്ലാം പാലിക്കണം.രാവിലെ നേരത്തെ എഴുന്നേറ്റ് ജോഗിംഗ്  അച്ഛന്റെ ഒപ്പം അവസാന റൗണ്ടിൽ അച്ഛനുമായി ഒരു ഓട്ട മത്സരം.അത് കഴിഞ്ഞ  അച്ഛന്റെ മെറ്റൽ ഫാക്ടറിയിൽ ഉച്ചവരെ മാട് പോലെ ജോലി എടുക്കണം  ശേഷം ഉച്ചതൊട്ട് എൻജിനീയറിങ് ക്ലാസ്സിൽ പോയി പഠിക്കണം.. പിന്നെ സ്വന്തം അച്ഛനെ എപ്പോഴും സർ എന്ന് വിളിക്കണം.. ചെറിയ ഒരു തെറ്റ് ചെയ്‌താൽ പോലും വലിയ ശാസനം.. ഇതൊക്കെ സഹിച്ച് അവൻ അവിടെ ജീവിക്കുന്നു. അവന്റെ അമ്മാവൻ അവനുള്ളിൽ ഒരു എഴുത്തു കാരൻ ഒളിഞ്ഞിരുപ്പുണ്ടെന്ന് കണ്ടതി എന്നാലും അച്ഛൻ അതിനും എതിരായിരുന്നു...

അനിയൻ ജനിച്ച അന്ന് മുതൽ ഇത് സഹിക്കാൻ തുടങ്ങിയതാണ്.. ഇതെല്ലം എങ്ങനെ അവൻ അതിജീവിക്കുന്നു..എന്ന കണ്ട് തന്നെ മനസിലാക്കുക.. ഈ സിനിമ കണ്ടാൽ ആ ദുഷ്ടനായ പിതാവിന്റെ കൊല്ലാനുള്ള ദേഷ്യം വരും.  എല്ലാവരുടെയും പ്രകടനം വളരെ മികച്ചതായിരുന്നു. തീർച്ചയായും കണ്ട് നോക്കേണ്ട പടം തന്നെയാണ്.. ഒരെസമയം സങ്കടപെടുത്തുന്നതും സന്തോഷിപ്പിക്കുന്നതും  ആയ ഒരു കിടിലൻ ക്ലൈമാക്സ്👌🏼

Must Watch

© Navaneeth Pisharody

Movie link Available On Telegram Channel- INIZIO MOVIE MEDIA

Comments

Popular posts from this blog

158) WHY (2018) Korean Mini WEB Drama

228) Luck-Key (2016) Korean Movie

66) Children (2011) Korean Movie Review