153) Kakshi: Amminipilla (2019) Malayalam Movie
O.P.160/18 കക്ഷി:അമ്മിണിപിള്ള (U 2h 14 Min)
Director - Dinjith Ayyathan
ആദ്യമേ പറയാം ചിത്രം ഒരുപാട് ഇഷ്ടം ആയി..വളരെ ലളിതവും മനോഹരവുമായ ഒരു മികച്ച ഫീൽ ഗുഡ് മൂവി. ഒരുപാട് ഘടകങ്ങൾ ഉണ്ട് പറയാൻ ആണെങ്കിൽ പ്രധമമായി ആസിഫ് അലിയുടെ ഈ അടുത്ത കാലത്തെ സ്ക്രിപ്റ്റ് സെലക്ഷൻ, എല്ലാം ഒന്നിനൊന്ന് മെച്ചമുള്ള സിനിമകൾ. ഈ സിനിമയിൽ ആകട്ടെ വലിയ പുതുമകളോ, കണ്ണഞ്ചിപ്പിക്കുന്ന കോരിതരിപ്പിക്കുന്ന പ്രകടനങ്ങളോ വലിയ ട്വിസ്റ്റോ അങ്ങനെ ഒന്നും തന്നെ എടുത്തു പറയാൻ ഇല്ല.. എന്നാലും സിനിമ കഴിഞ്ഞവസാനം പൂർണ സംതൃപ്തി നൽകിയ ഒരു ചിത്രം.
പ്രദീപൻ മഞ്ഞോടി എന്ന നാട്ടിലെ ഒരു വക്കീൽ. അത്യാവശ്യം മാന്യനാണ് സാമർത്യനാണ് പിന്നെ രാഷ്ട്രീയത്തിൽ ഒക്കെ നല്ല താൽപ്പര്യം ഉള്ള പുള്ളിയാണ്. ഷജിത്ത് കുമാർ അമ്മിണിപിള്ള എന്ന ഒരു ചെറുപ്പക്കാരന്റെ വിവാഹ മോചന കേസ് പുള്ളിയുടെ കയ്യിൽ വന്നു പെടുന്നു. ശേഷം ഉള്ള രസകരമായ സംഭവങ്ങൾ ആണ് ചിത്രം പറയുന്നത്.
തലശ്ശേരി ഭാഷ കേൾക്കാൻ തന്നെ എന്തു സുഖം..ഒരുപാട് സന്ദര്ഭ നർമ്മ രംഗങ്ങളും നല്ല റിയലിസ്റ്റിക് കോടതി രംഗങ്ങളും പിന്നെ ജെക്‌സ് ബിജോയ്ടെ മനോഹരമായ പശ്ചാത്തല സംഗീതവും ആസിഫ് അലിയുടെ കുറച്ചു പക്വതയാർന്ന വക്കീൽ വേഷവും ഒപ്പം മറ്റു പല മികച്ച പ്രകടനങ്ങളും എല്ലാം കൊണ്ടും ഒരു ബോറടിയും ഇല്ലാതെ സിനിമ അവസാനം വരെ എൻജോയ് ചെയ്തു കണ്ടിരിക്കാം.
ഒരുപാട് തവണ പറഞ്ഞ സന്ദേശം തന്നെയാണ് സിനിമ അവസാനം നൽകുന്നതും. ക്ലൈമാക്സ് രംഗങ്ങളിലെ പ്രതീക്ഷിച്ച വൈകാരിക രംഗങ്ങൾ എല്ലാം നല്ല ഫീൽ തന്നെ ആയിരുന്നു നൽകിയത്.
"പരസ്പരം മനസിലാക്കിയാൽ 50 അല്ല 500 കൊല്ലവും സന്തോഷമായി ഒരുമിച്ചു ജീവിക്കാം.."
കുടുംബത്തോടെ തന്നെ ആസ്വധിക്കാം... ഒരു ചെറു പുഞ്ചിരിയോടെ തന്നെ തീയേറ്റർ വിടാം...
നല്ല സിനിമ ❤️

Comments
Post a Comment