149) And The Oscar Goes To (2019) Malayalam Movie



And The Oscar Goes To എന്ന ചിത്രത്തെ ഒറ്റ വാചകത്തിൽ വിശേഷിപ്പിച്ചാൽ ഒരുപാട് നന്മയുള്ള ഒരു കൊച്ചു മനോഹര ചിത്രം. സംവിധായകന്റെ മുൻപത്തെ ചിത്രങ്ങളുടെ ഓർമയിൽ എന്തക്കയോ ഇച്ചിരി കൂടുതൽ പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഒരു ചെറിയ ചിത്രമാണ് സമ്മാനിച്ചത്.  ഇസാക്ക് ഇബ്രാഹിം എന്ന ഒരു സിനിമ മോഹിയുടെ കഥയാണ് ചിത്രം പറയുന്നത്.
ആദ്യ സിനിമ സംവിധാനം ചെയ്യാൻ ഉള്ള പരിശ്രമത്തിൽ ആണ് പുള്ളി. ഒരുപാട് കാലത്തെ സ്വപ്‍നം യാഥാർത്ഥ്യമാക്കൻ ഉള്ള ഓട്ടത്തിനിടയിൽ അനുഭവിക്കേണ്ടിവരുന്ന പ്രശനങ്ങളും ബുദ്ധിമുട്ടുകളും തുടർന്ന് അയാളുടെ ജീവിതത്തിൽ ഉണ്ടാവുന്ന വലിയ വഴിത്തിരിവും മുന്നോട്ടുള്ള കഠിനമായ യാത്രയും അങ്ങനെ ഒരുപാട് തലങ്ങളിലൂടെ സിനിമ സഞ്ചരിക്കുന്നു.. ഒരു സിനിമ പ്രേമിയെ അല്ലെങ്കിൽ സിനിമ സ്വപ്‍നം കാണുന്നവനെ Inspire ചെയ്യാൻ ഒരുപാട് ഘടകങ്ങൾ സിനിമയിൽ ഉണ്ട്.. അത് മാത്രം അല്ല മനസ്സിൽ ആഴത്തിൽ തട്ടുന്ന  വൈകാരിക ബന്ധങ്ങളും,സംഭാഷങ്ങളും, അഭിനയ മുഹൂർത്തങ്ങളും എല്ലാം ആയി തീർച്ചയായും തൃപ്തി നൽകുന്ന ഒരു ചിത്രം.
"ജീവിതത്തിൽ എപ്പോഴെങ്കിലും തോറ്റ് പോയി എന്ന് തോന്നുമ്പോൾ ഞാൻ എന്റെ മകളുടെ ഫോട്ടോ എടുത്തൊന്ന് നോക്കും. അവളെ കാണുമ്പോ പിന്നേം ജീവിക്കാൻ തോന്നും...."
ജീവിക്കാൻ വേണ്ടി ഓരോരോ കാരണങ്ങളെ... സിനിമ സ്വപ്‍നം കണ്ട ഇതുവരെയും ഒന്നും ആവാത്ത ഒരാളുടെ ആ നീറുന്ന വാക്കുകൾ അത് ശേരിക്ക് മനസിൽ തട്ടി.ഒരു നടൻ എന്ന രീതിയിൽ ടോവിനോ ഒരുപാട് വളർന്നിരിക്കുന്നു. ഇസാക്ക് ആയി ഗംഭീര പ്രകടനം.സിദ്ധിക്കയുടെയും, സലിം കുമാറേട്ടന്റെ മൊയ്‌ദീനിക്ക എന്ന കഥാപാത്രവും ഒരുപാട് മനസിൽ സ്പർശിച്ചു...
മധു അമ്പാട്ടിന്റെ  മികച്ച ഛായാഗ്രഹണം ഒപ്പം സിനിമക്ക് ജീവൻ പകർന്ന  ബിജിപാലിന്റെ മനോഹരമായ പശ്ചാത്തല സംഗീതം അങ്ങനെ സിനിമയെ നല്ല ഒരു അനുഭവം ആക്കാൻ  സ്വാധിനിക്കുന്ന ഒരുപാട് ഘടകങ്ങൾ ഉണ്ട് ചിത്രത്തിൽ. ക്ലൈമാക്സ് കുറച്ചുകൂടി ഒക്കെ ഞാൻ പ്രതീക്ഷിച്ചു. എന്നാലും നിരാശയില്ല.. ഗംഭീര ചിത്രം എന്നൊന്നും അഭിപ്രായം ഇല്ലെങ്കിലും... തീർച്ചയായും തീയേറ്ററിൽ നിന്ന് തന്നെ കണ്ടാസ്വദിക്കാൻ ഉള്ള എല്ലാ ചേരുവകളും ചിത്രത്തിൽ ഉണ്ട്.. വീണ്ടും ഒരു മികച്ച സിനിമ സമ്മാനിച്ച പ്രിയ സംവിധായകൻ സലിം അഹമ്മദിന് നന്ദി
നല്ല സിനിമ ❤️

Comments

Popular posts from this blog

11)Deranged (2012) Korean Movie Review

48) ATM Er Rak Error(2012) Thai Movie Review

158) WHY (2018) Korean Mini WEB Drama