146) Thamasha (2019) Malayalam Movie
തമാശ (U, 120 Minutes )
Director - Ashrf Hamza
തമാശ ലളിതം ഹൃദ്യം സുന്ദരം....
വലിയ മുൻവിധകൾ ഇല്ലാതെ കയറിയാൽ കണ്ടിരിക്കാവുന്ന നല്ല ഒരു സിംപിൾ ഫീൽ ഗുഡ് സിനിമ..
വലിയ ബഹളങ്ങളോ ആഴത്തിലുള്ള കഥാപറച്ചിലോ ഒന്നും ഇല്ലാതെ ലളിതമായി തുടക്കം മുതലേ ബോറടിപ്പിക്കാതെ സിനിമ പോകുന്നു.. ട്രെയ്‌ലറിൽ തന്നെ കഥയുണ്ട് പിന്നെ വേറെ സിനിമകളുമായി സാമ്യം തോന്നിയാലും അത്ഭുതപ്പെടാനില്ല.. പ്ലോട്ട് മുമ്പ് കണ്ടതാണെങ്കിലും അത് കൈകാര്യം ചെയ്യുന്ന വിധം ആണ് ഇവിടെ പ്രധാനം.
30 വയസ്സ് ശ്രീനിവാസൻ എന്ന കോളേജ് അധ്യാപകൻ, തന്റെ കല്യാണം ഒന്നും അങ്ങോട്ട് ഒത്തു വരുന്നില്ല.. പ്രധാന കാരണം തന്റെ മുടി തന്നെയാണ്.. അങ്ങനെ അയാളും അയാളുടെ കുടുംബവും, ചുറ്റുപാടുകളും, കല്യാണലോചനകളും എല്ലാം ആയി ഊഹിച്ച പോലെ തന്നെ കഥ മുന്നോട്ട് പോകുന്നു...
കാര്യമായി ഒന്നും തന്നെ എടുത്തു പറയാൻ ഇല്ല. കുറച്ചു നല്ല സിറ്റുവേഷൻ കോമേടികളും ഇമോഷണൽ രംഗങ്ങളും ഗാനങ്ങളും ഒക്കെ പുതുമയുള്ളതല്ലെങ്കിൽ കൂടി കാണുമ്പോൾ നല്ല ഫ്രഷ്നസ് ഫീൽ ചെയ്തിരുന്നു.. സോഷ്യൽ മീഡിയയിലൂടെ അന്യന്റെ സ്വകാര്യതയിലേക്കുള്ള ഇപ്പോഴത്തെ സമൂഹത്തിന്റെ കടന്നുകയറ്റത്തെ കുറിച്ചൊക്കെ സിനിമ നല്ലരീതിയിൽ ചർച്ച ചെയ്യുന്നുണ്ട്...
കൂടുതൽ വിശദമായി ഒന്നും പറയാൻ ഇല്ല... പ്രകടനത്തിൽ വിനയ് ഫോർട്ടും മറ്റുള്ളവരും എല്ലാം മികച്ച തന്നെ നിന്നു.. വലിയ കോണ്ഫ്യൂഷൻ ഒന്നും വേണ്ട.. വെറുതെ കണ്ടു പുഞ്ചിരിച്ചു തിയേറ്റർ വിടാൻ ആയി ഒരു കൊച്ചു ഫീൽ ഗുഡ് ചിത്രം..

Comments
Post a Comment