141) NGK (2019) Tamil Movie

NGK (U , 2H 28 Min)
Director - Selvaraghavan



നന്ദ ഗോപാല കുമരൻ ഉള്ളിലുള്ളത് സമൂഹത്തോട് ശക്തമായി തുറന്നു പറയാൻ സെൽവരാഗവൻ മെനഞ്ഞെടുത്ത പുതിയ അവതാരം. മുമ്പത്തെ അദേഹത്തിന്റെ സിനിമകളുമായി ഒന്നും compare ചെയ്യേണ്ട ആവശ്യം ഇല്ല. അതിന്റെ ഒന്നും ഏഴയലത്ത് വന്നട്ടില്ല Ngk. വെറും ഒരു Entertainment ന് മാത്രം ആയി സിനിമ എടുക്കുന്ന ആളല്ല സെൽവരാഗവൻ. തന്റെ ചിത്രങ്ങളിലൂടെ അദ്ദേഹം കുറെ തുറന്നു പറച്ചിലുകൾ നടത്തുന്നത് കണ്ടിട്ടുണ്ട്.. കഥാപാത്രങ്ങൾ എല്ലാ കണ്ടിട്ടുള്ളവയിൽ നിന്ന് വളരെ വ്യത്യസ്ത ഉള്ളതായിരിക്കും. ഇവിടെയും ആ വ്യത്യസ്തതക്ക് കുറവൊന്നും ഇല്ല.. പക്ഷെ കുറെ എന്തക്കയോ മിസ്സിങ് അത് തുടക്കം മുതൽ throughout ending വരെ നമ്മുക്ക് ഫീൽ ചെയ്യും.

രാഷ്ട്രീയം തന്നെയാണ് പറയുന്നത്.. നാടിനോട് തന്റെ സ്നേഹവും കടമയും ഉത്തരവാദിത്വവും ഒക്കെ ഉള്ള നായകൻ. അനീതി കണ്ടാൽ ചോര തിളക്കുന്നവൻ, വലിയ ജോലിയും പ്രതാപവും എല്ലാം ഉപേക്ഷിച്ചു മണ്ണിലിറങ്ങി മാറ്റം കൊണ്ടുവരാൻ തുനിഞ്ഞ ചെറുപ്പക്കാരൻ.നാട് മുഴവൻ ദൈവത്തെ പോലെ അയാളെ കണ്ടു. അവനെ വിശ്വസിച്ചു.അവന്റെ വളർച്ച പല അധികാര പ്രമാണിമാർക്കും പിടിച്ചില്ല. ശേഷം ഉണ്ടാവുന്ന കഥ കാലാകാലങ്ങളായി കാണുന്നത് തന്നെയാണ്.

ഇഷ്ടമായ ഒരുപാട് രംഗങ്ങൾ ഉണ്ട്. സായ് പല്ലവിയുടെ ഗീത കുമാരി എന്ന പൊണ്ടാണ്ടി character അടിപൊളിയായിരുന്നു.. അതിരനു ശേഷം വീണ്ടും ഒരു മികച്ച പ്രകടനം.. രാകുൽ പ്രീതും കൊള്ളാം.. സൂര്യയുടെ പ്രകടനത്തിന്റെ കാര്യത്തെ കുറിച്ചൊന്നും പറയാൻ ഇല്ല. തകർത്തു. 👌

അവസാനം പറഞ്ഞ കാര്യങ്ങൾക്കൊക്കെ വ്യക്തമായ ഒരു Conclusion ഇല്ലാതെ പോയി. ആദ്യ പകുതി കണ്ടിരിക്കാം എങ്കിൽ രണ്ടാം പകുതി ഒന്നും ഇല്ലാത്ത അവസ്ഥയായി മാറി. Annoying ആയി തോന്നിയ  രാകുൽ പ്രീതുമായുള്ള സോങ്.. പിന്നെ ഒരു സൈക്കോ സോങ്  പോലെ വേറെ ഒരു സോങ്..അങ്ങനെ ഒരു സാധാരണ ചിത്രത്തിൽ കണ്ടു ശീലിച്ചിട്ടില്ലാത്ത പലതും കണ്ടു..dipical Selava..😁

(നെഞ്ചാം മരപ്പതില്ലൈ എന്ന ഒരു സെൽവ - SJ സൂര്യ പടം പെട്ടിയിൽ ആയിട്ട് കാലം കുറെ ആയി. അതിനാണ് ഇനി കട്ട വെയ്റ്റിംഗ്... എന്ന് ഇറങ്ങുമോ ആവോ...)

Ngk Not Up To My Expectations At all...!!!!!

Comments

Popular posts from this blog

11)Deranged (2012) Korean Movie Review

48) ATM Er Rak Error(2012) Thai Movie Review

158) WHY (2018) Korean Mini WEB Drama