136) Kill It (2019) K Drama


റൂൾ നമ്പർ 1 ഒരുകാരണവശാലും ക്ലിയന്റിന്റെ ഐഡന്റിറ്റി പുറത്തു പറയരുത്... റൂൾ നമ്പർ 2 ഒരു സാക്ഷിയെ പോലും സംഭവ സ്ഥലത്ത് ബാക്കി വെക്കരുത്.. പവേൽ, അവനു പഠിപ്പിച്ചു കൊടുത്തത് അങ്ങനെയായിരുന്നു.19 കൊല്ലം മുമ്പ് കൊല്ലാൻ ഏൽപിച്ച ആ കൊച്ചു ബാലനെ  പവേൽ എന്തിനായിരുന്നു രക്ഷിച്ചത്. പിന്നീട് അങ്ങോട്ട് സ്വന്തം കൂടപ്പിറപ്പിനെ പോലെ കൂടെ കൂട്ടി.അവനെയും ഒരു പ്രൊഫഷണൽ ആക്കി.അൽഷിമേഴ്‌സ് ബാധിച്ച നിലയിലും തന്റെ അവസാന സമയത്തു പവേൽ അവനോട്  പറഞ്ഞത് ഒരിക്കലും തന്നെ പോലെ ജീവിക്കരുത് എന്നായിരുന്നു.   ഭൂതകാലത്തിലെ ഭീതിയേറിയ മറന്നുപോയ ഓർമകൾ തിരിച്ചെടുക്കാൻ ഉള്ള അവന്റെ ശ്രമം കൂടുതൽ അപകടമേറിയ പലതിനും അത് സാക്ഷിയാവുന്നു.. 12 എപ്പിസോഡുകളിൽ നിന്ന് പതിഞ്ഞ താളത്തിൽ മനോഹരമായി പറഞ്ഞവസാനിപ്പിച്ച ഒരു ഡാർക് ഇന്റൻസ് ത്രില്ലർ..

K Drama - Kill It (2019)
Genre - Investigation, Mystery
No Of Episode - 12




കിം സോ ഹ്യുൻ ഒരു പ്രൊഫഷണൽ കില്ലർ ആണ്. തന്റെ ഭൂതകാലത്തെ ഓർമകൾ അവൻ പൂർണമായും മറന്നിരുന്നു. അടുത്ത അഞ്ചു ടാർഗേറ്റുകൾ കൃത്യമായി complete ചെയ്താൽ മറന്നു പോയ ഓർമകൾ തിരികെ ലഭിക്കാൻ സഹായിക്കാം എന്നു പറഞ്ഞ് ഒരു ക്ലയന്റ് ന്റെ ഓഫർ അവനു ലഭിക്കുന്നു.. കൂടുതൽ ഒന്നും ആലോചിക്കാതെ അവൻ ആ ഓഫർ സ്വീകരിക്കുന്നു.

3 കൊലപാതകങ്ങൾ അതും ഒരു തുമ്പ് പോലും അവശേഷിക്കാതെ അരങ്ങേറുന്നു.. ഡോ ഹ്യുൻ ജി എന്ന ഒരു female ഡിക്ടറ്റീവ് കേസ് അന്വേഷണവും ആയി വരുന്നു. കൊലക്കു പിന്നിലെ ദുരൂഹതകൾ തേടി ഉള്ള ഒരു വലിയ അന്വേഷണം സീരിയൽ കില്ലിംഗ് ആണെന്ന് മനസിലാക്കുകയും,  പ്രതിയെ തേടിയുള്ള യാത്രയും..

അവസാന 5 എപ്പിസോഡുകൾ അത്യാവശ്യം ത്രില്ലിംഗ് ആണ്.. especially last Episode എന്ഡിങ് ഒക്കെ വളരെ മികച്ചതാക്കി. കുറെ connected ഇൻസിഡന്റസ് കഥക്ക് പുറകിൽ  ഉണ്ട്. സ്ലോ ആയുള്ള അവതരണം തന്നെയാണ് അതിന്റെ ഭംഗി. ക്രൈം സീരിയൽ കില്ലിംഗ് ഡ്രാമകൾ ഇഷ്ടമുള്ളവർക്ക് കണ്ടു നോക്കാം..

Comments

Popular posts from this blog

11)Deranged (2012) Korean Movie Review

48) ATM Er Rak Error(2012) Thai Movie Review

158) WHY (2018) Korean Mini WEB Drama