140) Come and hug me (2018) K Drama

12 വർഷങ്ങൾക്ക് മുമ്പ് ഉണ്ടായ ഒരു വലിയ ദുരന്തം ഇപ്പോഴും അവരെ വേട്ടയാടി കൊണ്ടിരിക്കുന്നു. ഒരുപക്ഷേ അവർ ജീവിതത്തിൽ ഒരിക്കലും കണ്ടുമുട്ടരുതായിരുന്നു. കാലങ്ങൾ കടന്നു പോയപ്പോഴും കൗമാര കാലത്തെ അവർ പങ്കിട്ട സുന്ദരമായ ഓർമകൾ അവർക്കിടയിൽ എന്നും നിലനിന്നു. ഇനിയങ്ങോട്ട്  ഉള്ള നാളുകൾ പരസ്പരം കണ്ടാലും കണ്ടില്ലെന്ന് നടിക്കാൻ അവർ ശ്രമിച്ചു. എന്നാൽ സമൂഹം അതിന് അനുവദിച്ചില്ല.. ഒരു പക്ഷെ അവരുടെ പശ്ചാത്തലം കുറച്ചു വ്യത്യസ്ത മായത് കൊണ്ടാകാം. ആരും അവരെ വെറുതെ വിടാൻ തയ്യാർ ആയിരുന്നില്ല...

Come and hug me (2018)
Genre - Melo Drama, Romance
Episode - 32 / 30 Minute per Ep



ഹാൻ ജയെയ , ഡോ ജിന കാലം അവർക്ക് നൽകിയ പുതിയ പേരുകൾ എന്നാൽ യഥാർഥ പേര് ഗിൽ നക്കോ , യൂണ് നമോ അവർ തമ്മിൽ കണ്ടുമുട്ടുന്നതും കൂടുതൽ അടുക്കുന്നതും എല്ലാം വളരെ യാഥർശികമായിട്ടായിരുന്നു. പുറം ലോകത്തോട് മറച്ചു വച്ച ഒരു വലിയ ദുരൂഹത നമോ യുടെ ജീവിതത്തിൽ ഉണ്ടായിരുന്നു. സ്വന്തം അച്ഛന്റെ യഥാർത്ഥ മുഖം. ആരോടും അവൻ അധികം അടുക്കാത്തതും ഈ കാരണം കൊണ്ട് തന്നെയായിരുന്നു. ഒരു സൈക്കോപാത്ത് കില്ലേറുടെ മകൻ എന്ന സത്യം.

നാമോ ഭയന്നാണ് ജീവിക്കുന്നത് അത് അച്ചനോടുള്ള ഭയം അല്ല. അച്ഛൻ കാരണം തനിക്ക് ഉണ്ടാവാൻ സാധ്യതയുള്ള നഷ്ടങ്ങളെ കുറിച്ചോർത്താണ്. രണ്ടാനമ്മ യും അതിലുണ്ടായ അനിയത്തിയും പിന്നെ കൂടപിറപ്പായി ഒരു ചേട്ടനും ഉണ്ട് കൂടെ. ഭീതിയേറിയ ആ ജീവിതം അവസാനം വിരൽ ചൂണ്ടുന്നത് അവൻ ഏറ്റവും കൂടുതൽ സ്നേഹിച്ച പെണ്കുട്ടിയുടെ കുടുംബത്തിന് നേരെ.. അത് വറ്റാത്ത ഒരു നഷ്ടം അവൾക്കേല്പിക്കുന്നു.

12 വർഷങ്ങൾക്കിപ്പുറം നഷ്ടങ്ങൾ എല്ലാം മറക്കാൻ ശ്രമിച്ചു ജീവിക്കുമ്പോഴും.. ആരൊക്കെയോ ആ നീറിയ ഓർമകൾ വീണ്ടെടുക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു.വിധി വീണ്ടും  അവരെ വീണ്ടും കണ്ടു മുട്ടിച്ചു..അച്ഛൻ ഒരു സൈക്കോപാത്ത് ആയത് കൊണ്ട് മകനും അതുപോലെ ആവും എന്നുള്ള സമൂഹത്തിന്റെ തെറ്റായ ധാരണ..ശേഷം കാര്യങ്ങൾ കൂടുതൽ കുഴപ്പങ്ങളിലേക്ക് നയിക്കുന്നു

വളരെ പതിഞ്ഞ താളത്തിൽ പറഞ്ഞു പോകുന്ന ഒരു മനോഹരമായ ദുരൂഹത നിറഞ്ഞ  melo ഡ്രാമ. Melo ഡ്രാമാറ്റിക് റൊമാൻസ് ഡ്രാമകൾ ഇഷ്ടമുള്ളവർ മാത്രം കണ്ടു നോക്കുക.

Comments

Popular posts from this blog

11)Deranged (2012) Korean Movie Review

48) ATM Er Rak Error(2012) Thai Movie Review

158) WHY (2018) Korean Mini WEB Drama