98) Teachers Dairy (2014) Thai Movie Review


ഫീൽ ഗുഡ് സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് ഈ ചിത്രം ഒരു ട്രീറ്റ് തന്നെയായിരിക്കും. തായ് മൂവികളോടെല്ലാം ഒരു പ്രത്യേക താല്പര്യം ഉണ്ട്.. ആരോ പറഞ്ഞ ഒരു ചെറിയ ത്രെഡിന്റെ പുറത്തുണ്ടായ ആകാംഷ കൊണ്ട് ഒന്ന് കണ്ടു നോക്കിയതാണ് ഒരുപാട് ഇഷ്ടപ്പെട്ടു. മനസ് നിറച്ചു അത്രയും സംതൃപ്തി.

Movie - Teachers Diary
Language - Thailand
Genre - Romantic, Comedy, Drama
Year - 2014


സിനിമയുടെ തലക്കെട്ട് പോലെ ഒരു ഡയറിയിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്.ആൻ  എന്ന അധ്യാപികയും പ്രിൻസിപ്പലും  മായി ഒരു തർക്കം, തന്റെ കയ്യിൽ ഉള്ള ടാറ്റു ആണ് വിഷയം. അത് മാറ്റാൻ അവൾ തയാറായിരുന്നില്ല. Punishment എന്ന പോലെ  ഒരു house ബോട്ട് സ്കൂളിൽ ഒരു വർഷം സേവനം അനുഷ്ഠിക്കാൻ അവൾ നിർബന്ധിതയായി. പുഴയുടെ മധ്യത്തിൽ ഉള്ള ഒരു house ബോട്ട് ആകെ ഉള്ളത് 7 കുട്ടികൾ വൈദ്യുതി ഇല്ല നല്ല ബാത്രൂം ഇല്ല ഒന്ന് ഉറക്കെ കരഞ്ഞാൽ കേൾക്കാൻ പോലും ആരും ഇല്ല ചുറ്റും വെള്ളം മാത്രം.എന്നിരുന്നാലും ആൻ വളരെ പെട്ടെന്ന് തന്നെ ആ അന്തരീക്ഷത്തോട് ഇണങ്ങി.

ഒരുവർഷത്തെ സേവനം കഴിഞ്ഞപ്പോൾ പകരക്കാരനായി വന്നത് സോങ് എന്ന പേരിൽ ഉള്ള മറ്റൊരു അധ്യാപകൻ ആയിരുന്നു.. പുള്ളി അൽപ്പം മടിയൻ ആണ്. ആദ്യം ഒക്കെ അവിടെ പൊരുത്തപെടാൻ സോങ് വളരെയധികം പാടുപെട്ടു.. ആൻ എഴുതിയിരുന്ന ഒരു ഡയറി സോങ് ന്റെ കണ്ണിൽ പെടുന്നു. അത് അയാൾ വായിക്കുന്നു. അത് അയാളിൽ കുറച്ച് മാറ്റങ്ങൾ സൃഷ്ടിക്കുന്നു.. ആൻ house ബോട്ട് സ്കൂൾ ഒരുപാട് മിസ്സ് ചെയുന്നു. സോങ് എന്ന അധ്യാപകനെ കുറിച്ച് അയാളിലെ മാറ്റങ്ങൾക്ക് താനാണ് കാരണം എന്നും ആൻ മനസിലാക്കുന്നു..

രണ്ടുപേരുടെയും സ്വകാര്യ ജീവിതത്തിൽ നടന്ന ട്രാജടികൾ ഏകദേശം ഒന്ന് തന്നെയാണ് . സോങ് ഉം ആൻ ഉം പരസ്പരം കാണാതെ തന്നെ തമ്മിൽ തമ്മിൽ വളർധികം മനസിലാക്കുന്നു. കഥയുടെ ഓരോ നിമിഷവും വളരെ മനോഹരമാണ്.. കുട്ടികളുടെ കുസൃതി തരങ്ങളും തമാശയും എല്ലാം വളരെ രസകരമായിരുന്നു ഫ്രെമുകളും പശ്ചാത്തല സംഗീതവും കൊണ്ട് കളർഫുൾ ആയ ഒരു ഫീൽ ഗുഡ് ലവ് സ്റ്റോറി. ആരേയും നിരാശരാക്കില്ല

© Navaneeth Pisharody


Comments

Popular posts from this blog

11)Deranged (2012) Korean Movie Review

48) ATM Er Rak Error(2012) Thai Movie Review

158) WHY (2018) Korean Mini WEB Drama