101) Love Sonia (2018) Hindi Movie Review


Love Sonia
Language - Hindi
Genre - Drama
Year - 2018

വളരെയധികം ആഴത്തിൽ മനസിൽ പതിഞ്ഞ ഒരു സിനിമ. ഇതേ തീമിൽ തന്നെ മുമ്പ് പല തവണ സിനിമകൾ വന്നിട്ടുണ്ടെങ്കിലും അതിനേക്കാൾ ഒക്കെ Disturbing ആയ ഒരു സിനിമ. Sexual Violence Againt Women ഈ സിനിമ ഒരു ഓർമപ്പെടുത്തൽ കൂടിയാണ്...

ലൗ സോണിയ പറയുന്നത് സോണിയ എന്ന പതിനെഴുകാരി തന്റെ സഹോദരിയെ തേടിയുള്ള യാത്രയാണ്..  നോർത്ത് മുംബൈയിലെ ഒരു ഉൾ ഗ്രാമത്തിൽ കുടുംബമായി താമസിക്കുന്ന സോണിയ സഹോദരി പ്രീതി കൂടെ അച്ഛൻ 'അമ്മയും. അവരുടെ അവസ്ഥ വളരെ മോശമാണിപ്പോൾ കൃഷി ഏതാണ്ട് നശിച്ചു, അച്ചൻ എന്നും തന്റെ രണ്ടു പെണ്ണ് മക്കളുടെ പേരിൽ പഴിചാരുമായിരുന്നു. ദൈവം തനിക്കൊരു ആണ്കുട്ടിയെ തന്നില്ലല്ലോ.. തന്റെ കാലശേഷം എങ്ങനെ തന്റെ കുടുംബം ജീവിക്കും എന്ന വ്യവലാതിയായിരുന്നു അയാൾക്ക്.. രാത്രിയായാൽ അതും പറഞ്ഞെന്നും വീട്ടിൽ വഴക്കാണ്

ജീവിക്കാൻ വേറെ വഴിയില്ലാതെ പ്രീതിയെ മുംബൈയിലേക്ക് ജോലിക്കയക്കാൻ ആയാൾ തീരുമാനിക്കുന്നു..മുംബൈയിൽ എന്ത് ജോലി..? അതും പ്രായപൂർത്തിയാവാത്ത ഒരു പെണ്കുട്ടിക്ക്..? സോണിയ അതിന് വിസമ്മതിക്കുന്നു. എന്നാൽ അച്ഛൻ പ്രീതിയെ മുംബൈയിലേക്ക് അയച്ചു കഴിഞ്ഞു.. സോണിയ രണ്ടും കല്പിച്ചു ആരോടും പറയാതെ തന്റെ സഹോദരിയുടെ അടുത്തു പോകാൻ തീരുമാനിക്കുന്നു.. ശേഷം ഉണ്ടാവുന്ന അക്രമ സംഭവ വികാസങ്ങൾ കണ്ടു തന്നെ അറിയുക.

വയലൻസ് ധാരാളം ഉണ്ട് So Strictly 18+ ആദ്യം പറഞ്ഞത് പോലെ ഈ സിനിമ ഒരു ഓർമ പെടുത്തൽ ആണ്... ക്ലൈമാക്സ് കണ്ണ് ഒന്ന് നിറയിപ്പിച്ചു. കണ്ട മികച്ച സിനിമകളിൽ ഒന്ന്...

Must Watch

© Navaneeth Pisharody

Movie Link Available On Telegram Channel - INIZIO MOVIE MEDIA

Comments

Popular posts from this blog

11)Deranged (2012) Korean Movie Review

48) ATM Er Rak Error(2012) Thai Movie Review

158) WHY (2018) Korean Mini WEB Drama