109) Memories Of Alhambra (2019) Korean Drama
സൗത്ത് കൊറിയൻ ടെലിവിഷൻ റേറ്റിംഗിൽ ചരിത്രം കുറിച്ച ഒരു ഡ്രാമ, ഇന്റര്നാഷൻ ബ്രോഡ്ക്കസ്റ്റിംഗ് റൈറ് എടുത്തിരിക്കുന്നത് Netflix. നല്ല ബഡ്‌ജറ്റോടെ ആക്ടിങ് മുതൽ ടെക്‌നിക്കൽ Side വരെ ശ്രദ്ധിച്ചു ചെയ്ത ബ്രില്ലെന്റ് ഡ്രാമകളിൽ ഒന്ന്...
Memories Of The Alhambra
Language - Korean
Genre - Science Fiction , Fantasy, Mystery Thriller
Year - 2018-19 | 16 Episodes
കഥപറഞ്ഞു തുടങ്ങുന്നത് സ്പെയിനിലെ ബാഴ്‌സിലോണയിൽ നിന്നും ആണ് ഒരു ചെറുപ്പക്കാരൻ ടെലിഫോണ് ബൂത്തിൽ നിന്നും ഒരു anonymous കാൾ ചെയുന്നു.. അവൻ പരിഭ്രാന്തനാണ് അവന്റെ മുഖത്തു നിന്നും തന്നെ നമ്മുക്ക് വായിച്ചെടുക്കാം ആരൊക്കെയോ അവനെ പിൻ തുടരുന്നുണ്ട് എന്ന്. കാൾ ഇടക്ക് വച്ചു കട്ട് ചെയ്ത് അവൻ ഓടുന്നു. റെയിൽവേ സ്റ്റേഷനിൽ നിന്നും സ്പെയിനിലെ തന്നെ ഗ്രാനടയിലേക്ക് ട്രെയിൻ കയറി പോകുന്നു.. ഗ്രാനടയിൽ എത്തിയ സമയം, ആ ട്രെയിനിൽ അതി വിചിത്രവും ദുരൂഹവുമായ ഒരു സംഭവം നടക്കുന്നു.
ശേഷം നമ്മുടെ നായിക നായകനിലേക്ക്.. ലീ വൂ ജിൻ, J One Holding എന്ന കമ്പനിയുടെ CEO ആണ്.. അയാൾ ഗ്രനടയിലെ ഒരു പഴയ ഹോട്ടലിലേക്ക് പാതിരാത്രി വന്നു കയറുന്നു, ഹോട്ടൽ owner ആയ Jung Hee Joo എന്ന സ്ത്രീയെ അയാൾ അവിടെ വച്ചു കണ്ടുമുട്ടുന്നു.. പിന്നീട് ഗ്രാനടയിൽ അവർക്കിടയിൽ ഉണ്ടാവുന്ന സംഭവങ്ങൾ, ആദ്യം കണ്ട ആ ചെറുപ്പക്കാരന്റെ ദുരൂഹതക്ക് പിന്നിലെ കാരണം എല്ലാം കണ്ടു തന്നെ അറിയുക..
AR Games നെ കുറിച്ചു നമ്മൾ കെട്ടിട്ടുണ്ടാവും. അതിന്റെ ഏറ്റവും മാരകമായ വേർഷൻ ഒരു ലെന്സ് ഉപയോഗിച്ചു.. നമ്മൾ ഗെയിമിലേക്ക് ഇറങ്ങിചെന്നാൽ എങ്ങനെ ഉണ്ടായിരിക്കും ആ അനുഭവം ? ഡ്രാമ ഉടനീളം ഇതു തന്നെയാണ് പറയുന്നതും. വളരെ മനോഹരമായ ഒരു ഫാന്റസി സയൻസ് ഫിക്ഷൻ ത്രില്ലർ, ആദ്യ എപ്പിസോഡ് മുതൽ ത്രില്ലടിപ്പിച്ചു കൊണ്ടു പോകുന്നു.
ഇതുവരെ കണ്ടതിൽ വച്ചു തന്നെ ഒരു വ്യത്യസ്തമായ അനുഭവം തന്നെ ആണ്. അനാവശ്യമായി ഒരു സീൻ പോലും ഇല്ല..പറയുന്നത് എല്ലാം വളരെ ഇന്റൻസ് ആയി തന്നെയാണ് അവതരിപ്പിച്ചിരിക്കുന്നത്.. ഗ്രെനാഡയിൽ ഫെയിമസ് Alhambra Palace ആണ് പല വിനോദ സഞ്ചാരികളും അവിടേക്ക് വരുന്നത് അതു കൊണ്ട് തന്നെയാണ്. എന്നാൽ ആരും അറിയാത്ത ഒരു മാജിക് ആ നഗരത്തിൽ ഒളിച്ചു കടപ്പുണ്ട്, നാളെ ലോകം മുഴുവൻ അത് കണ്ടത്ഭുതപ്പെടും.. The Memories Of The Alhambra
കാണുക കണ്ടറിയുക..
(ഇല്ല എന്നറിയാം എന്നാലും ഒരു സീസൺ 2 ഉണ്ടെങ്കിൽ നന്നായിരുന്നു 😊😊)
© Navaneeth Pisharody
Comments
Post a Comment