97) Wonderful Nightmare (2015) Korean Movie Review
ഫാന്റസി സങ്കൽപ്പങ്ങളെ എല്ലാം പിഴിതെറിഞ്ഞ കുറെ സിനിമകൾ കണ്ടിട്ടുണ്ട് അത്തരം ഒരു വ്യത്യസ്തമായ ഫാന്റസി ഇമോഷണൽ ത്രില്ലർ കാറ്റഗറിയിൽ ഉൾപ്പെടുത്തവുന്ന ഒരു ചിത്രം കാണുവാൻ ഇടയായി. ഇമോഷണൽ ത്രില്ലറുകളോടെല്ലാം ഒരു പ്രത്യേക ഇഷ്ടം ആണ്. ഈ സിനിമ, കണ്ടു മനസു നിറഞ്ഞ സിനിമകളുടെ ലിസ്റ്റിൽ മുൻപന്തിയിൽ തന്നെ കാണും ഇനി കഥയിലോട്ട്
Movie - Wonderful Nightmare
Language - Korean
Genre - Fantasy, Emotional, Thriller
Year - 2015
യേൺ വൂ എന്ന 39 കാരി ചെറുപ്പത്തിലേ തന്നെ തന്റെ മാതാപിതാക്കളെ നഷ്ടപ്പെട്ട് ഒറ്റയ്ക്ക് വളർന്ന് നഗരത്തിലെ ഒരു വലിയ വക്കീലായി മാറിയിരിക്കുന്നു.. ആഡംബര ജീവിതം ആണ് അവൾ ആഗ്രഹിക്കുന്നത്.പണത്തിനായി മനഃസാക്ഷിക്കു നിരക്കാത്ത എന്തും അവൾ ചെയ്യും എന്നായി. ഒരുപക്ഷെ ജീവിതത്തിലെ ഒറ്റപ്പെടൽ ആകാം അവളെ ഇതൊക്കെ ചെയ്യിപ്പിക്കുന്നത്.. ഒരു ദിവസം ഒരു കേസ് ജയിച്ചതിൻറെ ആഹ്ലാദത്തിൽ കിട്ടിയ ലക്ഷ്വറി കാറുമായി പോകുമ്പോൾ പെട്ടന്ന് അപ്രതീക്ഷിതമായി ഒരു ആക്സിഡന്റ് സംഭവിക്കുന്നു. കണ്ണ് തുറന്നപ്പോൾ ഇനി കുറച്ചു ഫാന്റസി ആകാം .കാണുന്നത് ഒരു സ്വർഗ്ഗത്തിന്റെ കവാടം ആണ്. സ്വർഗ്ഗത്തിലേക്ക് അയക്കും മുമ്പ് ആത്മാക്കളെ എല്ലാം സുഖപ്പെടുത്തുന്ന ഒരു കേന്ദ്രം ആണത്.
അവൾ ഞെട്ടി അവിടെ അന്വേഷിച്ചപ്പോൾ അവർക്ക് തെറ്റ് പറ്റിയതാണ് പോലും. തന്റെ മരണ സമയം ആയിട്ടില്ല എന്നും യേൺ വൂ എന്ന തന്റെ തന്നെ പേരുള്ള വേറൊരു സ്ത്രീ ആണ് ഇവിടെ ഇപ്പോൾ നില്കേണ്ടതും എന്നുമാണ് അവരുടെ വാദം. തനിക്കു തിരികെ മടങ്ങി പഴയ ജീവിതത്തിലേക്ക് പോകാൻ ഒരു അവസരം ഉണ്ട്.. ഒരുമാസം അതെ പേരിൽ വേറൊരു സ്ത്രീ ആയി ജീവിക്കണം അത് അല്ലെങ്കിൽ നേരിട്ട് സ്വർഗ്ഗത്തിലേക്ക് പോകാം. വേറെ വഴിയില്ലാതെ അവൾ അത് സമ്മതിച്ചു..
കണ്ണടച്ച് തുറന്നപ്പോൾ അവൾ വേറെ ഒരു വീട്ടിൽ വേറെ ഒരാളുടെ ഭാര്യയായി എഴുന്നേൽക്കുന്നു.. മാത്രമല്ലെ.. കല്യാണം കഴിക്കാത്ത അവൾ രണ്ട് കുട്ടികളുടെ അമ്മയും ആയി.. പിന്നീട് അങ്ങോട്ട് ഓരോ നിമിഷവും വളരെ രസകരമാണ്.. അവസാനത്തോട ടുകുമ്പോൾ പ്രതീക്ഷിക്കാത്ത ട്വിസ്റ്റ് എല്ലാം വളരെ മനോഹരമായിരുന്നു.. 😍😄 തികച്ചും ഒരു ഫാന്റസി മൂവി ആണ്. ക്ലൈമാക്സ് മനസ്സ് നിറച്ചു... ഒരു വിങ്ങലോടെ മാത്രമേ ഈ ചിത്രം കണ്ടു തീർക്കാൻ കഴിയുകയുള്ളൂ.. 😭
ഈ അടുത്ത് കണ്ട മികച്ച കൊറിയൻ സിനിമകളിൽ ഒന്ന്
© Navaneeth Pisharody
Comments
Post a Comment