110) Kingdom (2019) K Drama - Season 1


ഈ വർഷം ഏറ്റവും ആകാംഷയോടെ കാണാൻ കാത്തിരുന്ന ഡ്രാമ. പ്രതീക്ഷ വാനോളം ഉയർത്തിയ ഘടകങ്ങളിൽ ഒന്ന് കൊറിയയിൽ ഇതുവരെ ഇറങ്ങിയ സീരീസുകളിൽ ഏറ്റവും ബെസ്റ് എന്ന് പറയപ്പെടുന്ന സിഗ്നൽ എന്ന സീരിസിന്റെ writer ആണ് ഈ ഡ്രാമയും എഴുതിയിരിക്കുന്നത്. ട്രയ്ലർ ടീസർ തന്ന പ്രതീക്ഷ, വിതരണവകാശം ഏറ്റെടുത്തത് Netflix,  6 എപ്പിസോഡുകൾ ഉള്ള ആദ്യ സീസൺ പ്രതീക്ഷിച്ച പോലെതന്നെ അല്ലെങ്കിൽ പ്രതീക്ഷിച്ചതിനെക്കാൾ ഒരുപടി മുകളിൽ തന്നെ എന്ന് പറയാം. പഴയ കാലഘട്ടത്തിൽ നടക്കുന്ന കഥയായത് കൊണ്ടു സീരീസ് ഇടനീളവും ഒരു സ്ലോൻസ് ഫീൽ ചെയ്യുന്നുണ്ട്.എന്നാൽ സോമ്പി അറ്റാക്കിങ് സീനുകൾ എല്ലാം മാരകമായിരുന്നു.എന്തായാലും സോമ്പി ഫാൻസിന് ഒരു ട്രീറ്റ് തന്നെയായിരിക്കും ഈ ഡ്രാമ.

K Drama - Kingdom
Genre - Historical , Fantasy , Horror
Season 1 | 6 Episodes | 42 to 50 Minutes / Episode


രാജ്യത്തെ രാജാവ് പത്ത് നാളായി, തന്റെ അറയിൽ രോഗാവസ്ഥയിൽ കഴിയുന്നു.. രാജാവിന് എന്തോ മാരകമായ രോഗം ആണെന്നും അദ്ദേഹം ഇപ്പോൾ ജീവിച്ചിരിക്കുന്നില്ല എന്നും വരെ  വാർത്തകൾ പ്രചരിച്ചു.. സത്യത്തിൽ, രാജാവിന്റെ പേഴ്‌സണൽ ഗാർഡിനും രാജ്ഞിക്കും അവിടെയുള്ള സേവകന്മാർക്കും അല്ലാതെ ആർക്കും രാജാവിനെ ദർശിക്കാൻ അനുവാദം ഉണ്ടായിരുന്നില്ല. എന്നാൽ രാജാവിന്റെ പുത്രൻ ലീ ചാങ് തന്റെ അച്ഛനെ കാണാൻ ഉള്ള അനുവാദം തേടുന്നു.. സ്വന്തം മകനെ പോലും അടുത്തേക്ക് കടത്തിവിടാൻ അനുവാദിക്കാത്ത ആ നയം രാജകുമാരനിൽ വലിയ സംശയങ്ങൾ ഉണ്ടാക്കി.

ഇതിന്റെ പിന്നിലുള്ള ദുരൂഹത മനസിലാക്കാനും അച്ഛനെന്തു പറ്റിയെന്നറിയാനും ലീ ചാങ് ഉം തന്റെ സ്വകാര്യ ഗാർഡും രണ്ടും കാലിപ്പിച്ചിറങ്ങുന്നു. അച്ഛനെ ചികിൽസിച്ച വൈദ്യനെ തപ്പിയായിരുന്നു അവരുടെ ആ യാത്ര,എന്നാൽ ലക്ഷ്യ സ്ഥാനത്തെത്തിയപ്പോൾ അവർ കണ്ട കാഴ്ച അതി വിചിത്രവും ഭയനകവും എറിയതായിരുന്നു. ശേഷം അവിടെ നടക്കുന്ന ദുരൂഹതയാർന്ന സംഭവങ്ങൾ എല്ലാം കണ്ടു തന്നെ അറിയുക.

ആദ്യ എപ്പിസോഡ്, അവസാനം മുതൽ കഥ കൂടുതൽ ഇന്റർസ്റ്റിംഗ് ആവുന്നു. പിന്നെ ഒറ്റയിരിപ്പിന് അങ്ങ് തീർത്തു കളയും. പ്രതീഷ നിലനിർത്തിയുള്ള ഒരു ഓപ്പൺ എൻഡ് ക്ലൈമാക്സ് ആണ് അവസാന എപ്പിസോഡ്. സീസൺ 2 പ്രൊഡക്ഷൻ ഫെബ്രുവരി മുതൽ തുടങ്ങും എന്ന് വാർത്തകൾ ഉണ്ടായിരുന്നു,  2020 ൽ ആയിരിക്കും റീലീസ് എന്നും കേൾക്കുന്നു.. എന്തായാലും കുറച്ചധികം ദുരൂഹത ബാക്കി വച്ചുകൊണ്ടാണ് അവസാനിപ്പിച്ചത്...

കട്ട വെയ്റ്റിംഗ് ഫോർ സീസൺ 2

A Netflix Orginal Series

For Zombie Fans 👽

© Navaneeth Pisharody

Comments

Popular posts from this blog

11)Deranged (2012) Korean Movie Review

48) ATM Er Rak Error(2012) Thai Movie Review

158) WHY (2018) Korean Mini WEB Drama