291) MalayanKunju (2022) Malayalam Movie

#Malayankunju ( 1H 54 Min)

Director : Sajimon


പ്രതീക്ഷ തെറ്റിയില്ല.. മലയൻകുഞ്ഞ് ഗംഭീരമായ ഒരു തിയേറ്റർ അനുഭവമാണ് ഒരുക്കി വച്ചിരിക്കുന്നത്. ആദ്യ ഫ്രെയിം മുതൽ തന്നെ കാണുന്ന പ്രേക്ഷകനെ പിടിച്ചിരുത്താൻ സിനിമക്ക് കഴിഞ്ഞു. കഥയിലും തിരക്കഥയിലും പ്രത്യേകിച്ച് എടുത്തു പറയാൻ ഒന്നുമില്ലെങ്കിലും കണ്ടിരിക്കുന്ന പ്രക്ഷകനെ ആദ്യവസാനം വരെ എൻഗേജ് ചെയ്യിപ്പിക്കാൻ ഉള്ള എല്ലാം ചിത്രത്തിൽ ഉണ്ട്.

കഥ എന്താണ് എന്ന് വ്യക്തമായി സിനിമ ഇറങ്ങുന്നതിനു മുമ്പ് തന്നെ എല്ലാവർക്കും അറിയാവുന്നത് കൊണ്ട് അതിനെ കുറിച്ച് ഒന്നും പറയുന്നില്ല. ആദ്യ പകുതി അനിക്കുട്ടനും തന്റെ പരിസരവും ആണേൽ രണ്ടാം പകുതി നല്ല വൃത്തിക്ക് എടുത്ത് വച്ച മികച്ച ഒരു survival ത്രില്ലർ ആണ് ചിത്രം ഒരുക്കി വച്ചിട്ടുള്ളത്. വലിച്ചു നീട്ടലുകൾ ഒന്നും തന്നെ ഇല്ലാ എന്നുള്ളതും ഒരു പ്രത്യേകതയാണ്.

ഫഹദ് as usual ഞെട്ടിച്ചു. AR റഹ്മാന്റെ പശ്ചാത്തല സംഗീതവും മഹേഷ്‌ നാരായണൻറെ ചായഗ്രഹണവും എടുത്ത് പറയേണ്ടതാണ്. തീയേറ്റർ watch deserve ചെയ്യുന്ന ചിത്രങ്ങളിൽ ഒന്നാണ് മലയൻകുഞ്ഞ്. തീയേറ്ററിൽ നിന്ന് തന്നെ കണ്ടാസ്വാദിക്കുക 

Comments

Popular posts from this blog

158) WHY (2018) Korean Mini WEB Drama

66) Children (2011) Korean Movie Review

53) Guardian : The Lonely And Great God / Goblin (2017) K Drama Review