288) Anna (2022) Korean Drama

Anna (2022)

Genre : Melodrama

No of Episodes : 06 


It was always been like that.. i always do everything i set my mind to..."

എല്ലാ എപ്പിസോഡിന്റെ തുടക്കവും ഈ വാചകം കടന്ന് വരും. അതേ അവൾ എന്തെങ്കിലും മനസ്സിൽ കണ്ടാൽ അത് നടത്താതെ ഇരുന്നട്ടില്ല.. അന്ന ഒരു ഉഗ്രൻ ഡ്രാമയാണ്. പതിഞ്ഞ താളത്തി പറഞ്ഞു പോകുന്ന വളരെ മികച്ച കഥയും തിരക്കഥയും അതിനെല്ലാം ഉപരി ബെ സുസിയുടെ ഞെട്ടിക്കുന്ന പ്രകടനവും കൊണ്ട് ഗംഭീരമായ ഒരു ഡ്രാമ 

സത്യം പറയാൻ മടിച്ചു ചീട്ട് കൊട്ടാരം പോലെ നുണകൾ മാത്രം നിർമ്മിച്ചു വന്നവൾ. ആദ്യമൊക്കെ അത് നോർമൽ ആണെന്ന് കരുതി അത് പിന്നീട് അവളെ മറ്റൊരാളുടെ ഐഡന്റിറ്റി വരെ സ്വന്തമാക്കി അതിലൂടെ ആഡംബരമാക്കി ജീവിതം മുന്നോട്ട് നീക്കാൻ പ്രേരിപ്പിക്കുന്നു . അങ്ങനെ വെറുമൊരു സാധാരണ ചെറുപ്പക്കാരിയായ ലീ യു മിയിൽ നിന്നും പവർഫുൾ ലീ അന്നയിലേക്കുള്ള അവളുടെ മാറ്റം ആണ് ഡ്രാമ പറഞ്ഞു പോകുന്നത്, എന്നാൽ എത്രയൊക്കെ നുണകൾ മെനഞ്ഞാലും അതുവരെ നിർമ്മിച്ചു കൊണ്ട് വന്ന ചീട്ട് കൊട്ടാരം ഒരു ദിവസം നിലം പതിക്കാൻ തുടങ്ങുക തന്നെ ചെയ്യും. 

ഒരു തരത്തിലും പ്രേക്ഷനെ ഡ്രാമ ബോറടിപ്പിക്കാൻ വഴിയില്ല. അവസാനം വരെ എന്താകും എന്നുള്ള ആകാംഷ പ്രേക്ഷകനെ പിടിച്ചിരുത്തും..സ്ലോ തന്നെയാണ് അതിന്റെ ഭംഗിയും. വെറും 45 മിനിറ്റ് മാത്രം ദൈർഗ്യം വരുന്ന 6 എപ്പിസോഡുകളിലായി പറഞ്ഞു തീർത്ത  മികച്ച ഒരു kdrama. കണ്ടു നോക്കുക

Comments

Popular posts from this blog

158) WHY (2018) Korean Mini WEB Drama

66) Children (2011) Korean Movie Review

53) Guardian : The Lonely And Great God / Goblin (2017) K Drama Review