287) Kaduva (2022) Malayalam Movie

കടുവ (2022)

Director : Shaji Kailas


രാജുവേട്ടൻ നാട് നീളെ നടന്നു പ്രൊമോഷൻ നടത്തുമ്പോൾ തന്നെ ചെറിയ പ്രതീക്ഷ ഒക്കെ ഉണ്ടായിരുന്നു പടത്തിൽ. പ്രതീക്ഷിച്ച പോലെ തന്നെ ഒരു പടം ആണ് കിട്ടിയതും, പക്ഷേ കേരളത്തിന്‌ പുറത്തെ pan ഇന്ത്യൻ ഓടിയൻസ് ഒക്കെ ഇതിനെ എങ്ങനെ എടുക്കുമാവോ... ചിത്രത്തെ കുറിച്ച് പറയുകയാണെങ്കിൽ.. കണ്ടിരിക്കാം, പ്രതീക്ഷിക്കേണ്ടത് ഒരു സാധാരണ മാസ്സ് ആക്ഷൻ പടം, അതിൽ കൂടുതൽ ഒന്നും സിനിമയിൽ ഇല്ലാ എന്ന വസ്തുഥ മുന്നിൽ കണ്ടു കൊണ്ട് പടത്തിന് കയറുക...

ആക്ഷൻ രംഗങ്ങൾ മാത്രേമേ എനിക്ക് എടുത്തു പറയാൻ ഉള്ളൂ.. സൂപ്പർ choreography നല്ല വൃത്തിക്കുള്ള എഡിറ്റും, ഒരു സന്ദർഭത്തിൽ പോലും അത് ഓവർ ആയി തോന്നിയിട്ടില്ല. രാജുവേട്ടൻ സ്ക്രീൻ പ്രെസെൻസും ഗംഭീരമാണ്. ആദ്യ പകുതി വളരെ നന്നായി എങ്കിൽ രണ്ടാം പകുതി ആദ്യ പകുതിയുടെ അത്ര നന്നായി തോന്നിയില്ല  അവിടെയും ആക്ഷൻ രംഗങ്ങൾ തന്നെയാണ് ഇഷ്ടപ്പെട്ടതും.

ക്ലൈമാക്സും അതേ വലിയ പഞ്ച് കിട്ടിയില്ല എങ്കിലും തിയേറ്റർ വിട്ട് ഇറങ്ങുമ്പോൾ നിരാശ തോന്നിയില്ല.. കണ്ടുമടുത്ത കഥയും തിരക്കഥയും ഒക്കെ ആണെങ്കിൽ കൂടി അത്യാവശ്യം ആസ്വദിച്ചു തന്നെയാണ് ചിത്രം കണ്ടു തീർത്തത്. 

ഇത്തരം ചിത്രങ്ങളും ഇടക്ക് ഇറങ്ങുന്നത് നല്ലതാണ്. എന്നും റിയലിസ്റ്റിക് മാത്രമായാലും ബോറാണ്.. കണ്ടു നോക്കുക

Comments

Popular posts from this blog

158) WHY (2018) Korean Mini WEB Drama

66) Children (2011) Korean Movie Review

53) Guardian : The Lonely And Great God / Goblin (2017) K Drama Review