269) Pada (2022) Malayalam Movie

പട (2022)

സംവിധാനം : കമൽ കെ എം 



പട ഗംഭീരമായ ഒരു തിയേറ്റർ അനുഭവം ആയിരുന്നു. ഇത് ഒരു യഥാർത്ഥ സംഭവം ആയത് കൊണ്ട് തന്നെ കൂടുതൽ പറയാൻ ഇല്ല. ആ യഥാർത്ഥ സംഭവത്തിന്റെ ഏറ്റവും മികച്ച ഒരു സിനിമവിഷ്കാരണം. ചർച്ച ചെയ്യുന്ന വിഷയത്തിന്റെ പ്രാധാന്യവും തീവ്രതയും കാണുന്ന പ്രേക്ഷകനെ അവസാനം വരെ പിടിച്ചിരുത്താൻ സിനിമക്ക് തീർച്ചയായും സാധിച്ചിട്ടുണ്ട്.

96 ൽ നടന്ന ഒരു പ്രതിഷേധം. കേരള സർക്കാർ പാസ്സാക്കിയ ആദിവാസി ഭൂനിയമ ബേദഗതി ബില്ല് പിൻവലിക്കണം എന്ന ആവശ്യം ഉന്നയിച്ചു നാല് പേര് ചേർന്ന് പാലക്കാട് കളക്ടറേറ്റ് ഓഫീസിൽ കളക്ടറെ ബന്ധിയാക്കി നടത്തിയ ഒരു protest. അതിനെ അതേ പോലെ സിനിമയിൽ എടുത്തു വച്ചിട്ടുണ്ട്. പച്ചയായ രാഷ്ട്രീയം സംസാരിച്ച ചിത്രം, ഓരോ സംഭാഷണങ്ങളും അത്രക്കണ്ടു തീവ്രമായിരുന്നു.

സിനിമ അതിന്റെ ഏറ്റവും മികച്ച ഘട്ടത്തിലേക്ക് എത്തുന്നത് ക്ലൈമാക്സ്‌ പോർഷനിൽ ആണ്. അവസാന ഭാഗങ്ങൾ തികച്ചും ഗംഭീരമായിരുന്നു. തീർച്ചയായും തീയേറ്ററിൽ നിന്ന് കാണാം. നല്ല ഒരു അനുഭവം സിനിമയിൽ നിങ്ങൾക്ക് ഒരുക്കി വച്ചിട്ടുണ്ട്.

Comments

Popular posts from this blog

158) WHY (2018) Korean Mini WEB Drama

66) Children (2011) Korean Movie Review

53) Guardian : The Lonely And Great God / Goblin (2017) K Drama Review