268) Etharkkum Thunindhavan (2022) Tamil Movie

 #etharkkumthunindhavan  (2022)

Director - Pandiraj 

Duration - 2H 30 min




കണ്ടു മടുത്ത കഥയാണ് എങ്കിലും കണ്ടിരിക്കാൻ പാകത്തിന് പണ്ഡിരാജ് പടത്തെ എടുത്തു വച്ചിട്ടുണ്ട്. പ്രതീക്ഷിച്ച പോലെ ഓവർ സെന്റി സീനുകളോ വെറുപ്പികലുകളോ തോന്നിയില്ല. പലർക്കും ഇഷ്ടപെടാത്ത ക്ലൈമാക്സ്‌ വരെ എനിക്ക് വർക്ക്‌ ആയി.

പാണ്ഡിരാജ് സിനിമകൾ എല്ലാം തന്നെ സ്ഥിരം അവതരണം ആയിരിക്കും പാസം ഇല്ലാതെ ഒരു സിനിമയും ഉണ്ടാവില്ല. ഇവിടേക്ക് വരുമ്പോഴും മാറ്റം ഒന്നുമില്ല, എങ്കിലും എന്തോ അദ്ദേഹത്തിന്റെ മുമ്പത്തെ ചില ചിത്രങ്ങൾ വച്ചു നോക്കുമ്പോൾ അത്ര വെറുപ്പിക്കൽ ആയിട്ടൊന്നും തോന്നിയില്ല. ഉള്ള കഥയെ അത്യാവശ്യം നല്ല രീതിയിൽ എടുത്തു വച്ചിട്ടുണ്ട്. ഇമ്മന്റ് ബിജിഎം 👌🏼

ശരണ്യ പൊൻവണ്ണൻ, സത്യരാജ് combo എന്തായാലും രസകരമായിട്ടുണ്ട്. ഒരുപാട് ചളികൾ കൊണ്ട് അഭിഷേകമാണ്, ചിലത് ഒക്കെ കല്ലുകടി ആയി തോന്നിയെങ്കിലും ചിലത് കൊള്ളാം. സൂരിയെ ഒന്നും വേണ്ടരീതിയിൽ ഉപയോഗിച്ചിട്ടില്ല എന്നു തോന്നി. ഇമോഷണൽ പാസം രംഗങ്ങൾ എല്ലാം പാകത്തിന്. നായിക പ്രിയങ്ക ഒക്കെ നല്ല രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്. As usual സൂര്യയുടെ പ്രകടനം ഗംഭീരമാണ്. ക്ലൈമാക്സ്‌ ഓവർ ആക്കാതെ വെറൈറ്റി ആക്കാൻ നോക്കിയത് എന്തായാലും കൊള്ളാം. എല്ലാവർക്കും അത് ദഹിക്കില്ല എന്ന് സംവിധായകന് നേരത്തെ ഊഹിച്ചു കാണണം . എന്തായാലും എന്റെ അഭിപ്രായത്തിൽ സംഭവം neat ആയി തന്നെ അവസാനിപ്പിച്ചിട്ടുണ്ട്.ആകെ മൊത്തത്തിൽ പടം കണ്ടിരിക്കാം

Comments

Popular posts from this blog

158) WHY (2018) Korean Mini WEB Drama

66) Children (2011) Korean Movie Review

53) Guardian : The Lonely And Great God / Goblin (2017) K Drama Review