270) Salute (2022) Malayalam Movie Review

Salute (2022)

Director : Roshan Andrews

Streaming on Sony LIV 



സല്യൂട്ട് ഒരു ഗംഭീരപടം അല്ല, എന്നാൽ ഒരു മോശം പടമാണ് എന്ന് പറയാനും കഴിയില്ല. ഒരു സാധാരണ ഇൻവെസ്റ്റിഗഷൻ ത്രില്ലർ സിനിമ, ഞെട്ടിക്കുന്ന ട്വിസ്റ്റുകൾ ഇല്ല, നായകന്റെ അതി സാമാർഥ്യം അവസാനം വരെ താൽപര്യത്തോടെ കണ്ടിരിക്കാം, പിന്നെ ഒരു ഇൻവെസ്റ്റിഗഷൻ ഡ്രാമ ആയത് കൊണ്ട് തന്നെ അവസാനം വരെ എന്ത് ഉണ്ടാവും എന്നറിയാൻ ഉള്ള ആകാംഷ എന്നെ പിടിച്ചിരുത്തി.

തിരക്കഥ നല്ല രസകരമാണ് കേസിൽ ഉണ്ടാവുന്ന ചെറിയ ചെറിയ വഴിത്തിരുവുകൾ എല്ലാം മികച്ച രീതിയിൽ എടുത്ത് വച്ചിട്ടുണ്ട് . ദുൽഖർ പതിവ് പോലെത്തന്നെ അവസാനം വരെ നിറഞ്ഞു നിന്നു. മനോജ്‌ കെ ജയന്റെ കഥാപാത്രവും നല്ലതായിരുന്നു.

സിനിമ അവസാനിച്ചപ്പോഴും പൂർണമായ ഒരു സംതൃപ്തി ഇല്ല. എന്നാലും ഒരു മോശം സിനിമക്ക് വേണ്ടി സമയം കളഞ്ഞു എന്ന് തോന്നിയതും ഇല്ല. കണ്ടു വിലയിരുത്തുക.... ആകെ മൊത്തത്തിൽ ആദ്യം പറഞ്ഞ പോലെ പ്രത്യേകിച്ച് ഒന്നുമില്ലാത്ത ഒരു സാധാരണ ഇൻവെസ്റ്റിഗഷൻ സിനിമ..

Comments

Popular posts from this blog

228) Luck-Key (2016) Korean Movie

66) Children (2011) Korean Movie Review

314) Thankam (2023) Malayalam Movie