222) Asur (2020) Indian TV Series

Asur (2020)
Language - Hindi
Episodes - 8



Asur ശെരിക്കും ഞെട്ടിച്ചുകളഞ്ഞു. പ്രേക്ഷകനെ ഒരുപാട് ത്രിൽ അടിപ്പിക്കുന്ന മികച്ച ഒരു വെബ് സീരീസ്. ഏകദേശം 50 ൽ താഴെ വരുന്ന 8 എപ്പിസോഡുകളിൽ ആയി തീർത്തും പരമാവധി വ്യത്യസ്തമായി അവതരിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്. ഓരോ നിമിഷവും ആകാംഷ വിട്ടുപോകാതെ അവസാനം വരെ പ്രേക്ഷനെ പിടിച്ചിരുത്താൻ ഉള്ള ഒരുപാട് ഘടകങ്ങൾ ഇതിൽ ഉണ്ട്.

സൈക്കോ സീരിയൽ കില്ലിംഗ് അതുമായി ബന്ധപ്പെട്ടുള്ള സിബിഐ ഇൻവെസ്റ്റിഗേഷൻ ആണ് മെയിൻ തീം. കൂടുതൽ കഥയിലോട്ട് പ്രവേശിക്കുന്നില്ല അത് കണ്ടു തന്നെ അറിയുന്നതാണ് അതിന്റെ ഫീൽ. ഹിന്ദു മിത്തോളജി ഒപ്പം സൈക്കോളജി പിന്നെ കില്ലിംഗ്‌സ് മൂന്നിന്റെയും ഒരു മിക്സ് അതി വിചിത്രമായ കൊലപാതകങ്ങൾ അതും പക്കാ perfect ക്രൈമുകൾ, തെളിവുകളോ ,കൊലപാതകിയുടെ മോട്ടീവോ വിക്ടയിംസ് തമ്മിൽ ഉള്ള കണക്ഷനുകൾ ഒന്നും കിട്ടാതെ വരുന്ന അവസ്ഥ.കഥ വളരെ ഇന്റർസ്റ്റിംഗ് ആയാണ് മുന്നോട്ട് പോകുന്നത്. ഇനി ഇതിന് ഒരു 2nd സീസൺ  വേണം എന്നില്ല.. പൂർണമായും സംതൃപ്തി നൽകിയ ആദ്യ സീസൺ..

തീർച്ചയായും കണ്ടു നോക്കാവുന്നതാണ്.. netflixil വന്നെങ്കിൽ ലോകം മുഴവൻ നല്ല ശ്രദ്ധ നേടിയേനെ..

Must Watch 👍

Comments

Popular posts from this blog

228) Luck-Key (2016) Korean Movie

314) Thankam (2023) Malayalam Movie

53) Guardian : The Lonely And Great God / Goblin (2017) K Drama Review