227) Bedevilled (2010) Korean Movie

Bedevelled (2010)
Drama , 18+




ഒട്ടും empathatic അല്ലാത്ത ഒരു പഴ്സണലിറ്റി ആയിരുന്നു ഹേ വോൻ നിന്റേത്. സിയോളിലെ ബസി ലൈഫിൽ  സിംഗിൾ ഇൻഡിപെൻഡന്റ് women ആയിരുന്ന അവൾ ഒരു ബാങ്കിൽ ആണ് ജോലി ചെയ്തിരുന്നത്. ജോലി സ്ഥലത്തുണ്ടായ ഒരു പ്രശനം മൂലം ഹേ വോണക്ക് ഒരു നിർബന്ധിത വെക്കേഷൻ എടുക്കേണ്ടി വരുന്നു. ശേഷം അവൾ ആ ഒഴിവ് ദിവസങ്ങൾ തന്റെ ബാല്യകാല ഗ്രാമം ആയിരുന്ന മൂടോ ഐലൻഡിൽ ചില വഴിക്കാൻ തീരുമാനിക്കുന്നു.

പതിനഞ്ചു വർഷങ്ങൾക്ക് ശേഷം ആണ് അവൾ അവിടേക്ക് തിരിച്ചു വരുന്നത്. ഒരു ഒറ്റപ്പെട്ട ഐലൻഡ് ആയിരുന്നു അത്.. അവിടെ ആകെ ഒൻപത് പേരെ ഇപ്പൊ താമസം ഉള്ളു. അവിടേക്ക് എത്താൻ നിശ്ചിത സമയങ്ങളിൽ മാത്രം ഒരു ബോട്ട് ഉണ്ട്. പുറംലോകം എന്തെന്നറിയാതെ എന്നാൽ ഏറ്റവും കൂടുതൽ ആ ലോകം എന്തെന്ന് അറിയാൻ ആഗ്രഹിച്ച തന്റെ ബാല്യകാല സുഹൃത്ത് ബോക്ക് നാം തന്നെയും കാത്തു അവിടെ നിൽപ്പുണ്ടായിരുന്നു. ഹേ വനക്ക് അത് തികച്ചും  വിചിത്രമായ ഒരു ചുറ്റുപാട് ആയിരുന്നു അതിനേക്കാൾ വിചിത്രമായ മനുഷ്യരും പിന്നെ  അവരുടെ പെരുമാറ്റവും

ശേഷം അവിടെ അവൾ ചിലവഴിച്ച ദിനങ്ങൾ ഉണ്ടാക്കിയ കോലാഹലങ്ങൾ ആണ് ചിത്രം പറയുന്നത്. തികച്ചും വിചിത്രമായ രീതിയിൽ മുന്നോട്ട് പോകുന്ന തിരക്കഥ.. തീർച്ചയായും 18+ തന്നെയാണ്. Adult content, bloodshed വയലൻസ് ഒക്കെ ഉണ്ട്.അതിപ്പോ പോസ്റ്റർ കണ്ടാൽ തന്നെ ഊഹിക്കാമല്ലോ.കഥയുടെ പോക്ക് തന്നെ നമ്മെ അത്ഭുതപ്പെടുത്തും . ഒരു must watch സിനിമ എന്നു തന്നെ പറയാം

Comments

Popular posts from this blog

228) Luck-Key (2016) Korean Movie

66) Children (2011) Korean Movie Review

314) Thankam (2023) Malayalam Movie