224) Cheer Up Mr Lee (2019) Korean Movie

Cheer Up Mr Lee ( 2019 )
Genre - Feel Good



ഒരു പക്കാ ഫീൽ ഗുഡ് ചിത്രം. ഒരുപാട് വൈകാരിക രംഗങ്ങൾക്ക് സാക്ഷ്യം വഹിക്കുന്ന സുന്ദരമായ ഒരു അച്ഛൻ മകൾ റിലാഷന്ഷിപ്പ് ആണ് ഇവിടെ പറയുന്നത്.. ബുദ്ധി വൈകല്യമുള്ള cheo so ന്റെ ജീവിതത്തിലേക്ക് താൻ പോലും പ്രതീക്ഷിക്കാത്ത സാഹചര്യത്തിൽ തന്റെ മകൾ saet byeol കടന്നു വരുന്നു. യാഥാർശികമായി ഒരു ഹോസ്പിറ്റലിൽ ആണ് അവർ ആദ്യമായി കണ്ടു മുട്ടുന്നത്. തന്റെ മകൾക്ക് ബോർണ് മാരോ ട്രാൻസ്പ്ലാന്റാഷൻ മാത്രമാണ് ഇനി ജീവിക്കാൻ ആകെയുള്ള പ്രതീക്ഷ.

ഒരു ദിവസം മകളെ പിന്തുടർന്ന് അവളുടെ കൂടെ ആരോടും പറയാതെ അയാൾ ഒരു യാത്ര പോകുന്നു. ശേഷം ആ യാത്രയിൽ ഉണ്ടാവുന്ന രസകരമായ സംഭവങ്ങൾ കണ്ടു തന്നെ അറിയുക.. miracle in cell no 7 നിനെ ഓർമ്മപ്പെടുത്തുന്ന ചില മുഹൂർത്തങ്ങൾ ചിത്രത്തിൽ ഉണ്ട്. (എന്നാൽ അത്രത്തോളം ആഴം ഒന്നും അല്ല😊)  ക്ലൈമാക്സിനോടടുക്കൊമ്പോൾ അവർ തമ്മിലുള്ള ആ ആത്മബന്ധം പരസ്പര വൈകാരിക രംഗങ്ങൾ എല്ലാം മികച്ച രീതിയിൽ എടുത്തു വച്ചിട്ടുണ്ട്.. ആരായാലും ഒന്ന് കണ്ണു നിറഞ്ഞു പോകും.

ഒരു fun മൂഡിൽ കഥ പറഞ്ഞു പോകുന്ന സിംപിൾ ഇമോഷണൽ ഫീൽ ഗുഡ് ചിത്രമാണ് cheer up mr lee. തീർച്ചയായും കണ്ടു നോക്കാവുന്നത്

Comments

Popular posts from this blog

228) Luck-Key (2016) Korean Movie

66) Children (2011) Korean Movie Review

314) Thankam (2023) Malayalam Movie