221 ) Kingdom (2020) Season 2 K Drama

Kingdom Season 2
Episodes - 6
Netflix orginal




ഈ വർഷം ഏറ്റവും പ്രതീക്ഷയോടെ കാത്തിരുന്ന ഐറ്റം. സീസൺ 1 ന്റെ ആ കോരിത്തരിപ്പിച്ച ക്ലൈമാക്സിൽ നിന്നും തുടങ്ങുന്ന സീസൺ 2 തുടക്കത്തിൽ തന്നെ പ്രേക്ഷകരെ പിടിച്ചിരുത്തും , ആദ്യ സീസനെക്കാൾ വയലൻസ് സോമ്പി അറ്റാക്ക് സീനുകൾ സീസൺ 2 ൽ കുറച്ചധികം ആണ്. അത് തന്നെയാണ് രണ്ടാം സീസന്റെ ഏറ്റവും വലിയ സവിശേഷത. ശെരിക്കും ഞെട്ടിക്കുന്ന തരത്തിൽ ആണ് ചിത്രീകരിച്ചു വച്ചിരിക്കുന്നത്. Excellent making അത് പറയാതിരിക്കാൻ വയ്യ.ആ സോമ്പികൾ ആയി വേഷവിട്ടവർക്കൊക്കെ ഒരു ബിഗ് സല്യൂട്ട്👌. ഉഫ്‌ ഇജ്ജാതി perfection.

കഥ പുനരാരംഭിക്കുന്നത് lee chang ( Crown Prince ) ന്റെ നേതൃത്വത്തിൽ  songju ൽ അവശേഷിച്ച survivers കൂടി ബാധിക്കപ്പെട്ട സോമ്പികളോടു പോരാടുന്നതും തുടർന്നുണ്ടാവുന്ന സംഭവങ്ങളും ആണ് പിന്നീട് പറഞ്ഞു പോകുന്നത്.bae dona അവതരിപ്പിച്ച physician character പിന്നെ ആദ്യ സീസണിൽ എന്നെ ഏറ്റവും അത്ഭുതപ്പെടുത്തിയ മറ്റൊരു കഥാപാത്രം ആയിരുന്നു ക്യൂൻ. ഇതിലും അവരുടെ ഇന്റൻസ് പെർഫോമൻസ് എടുത്തു പറയേണ്ടതാണ്👌 ലാസ്റ് 2 എപ്പിസോഡുകൾ ആണ് ശെരിക്കും ഞെട്ടിച്ചത്. ഒരു നിമിഷം പോലും കണ്ണെടുക്കാതെ കണ്ടു പോവുന്ന തരത്തിൽ നിർത്താതെ ഉള്ള സീനുകൾ. കഴിഞ്ഞ സീസണിൽ നിന്ന് വ്യത്യസ്തമായി ഒരു പുതിയ മാസ്സ് ബിജിഎം രണ്ടാം സീസണിൽ  ഉപയോഗിച്ചിട്ടുണ്ട്. ഒരുപാട് സന്ദർഭങ്ങളിൽ രോമാഞ്ചം ഉണർത്തുന്ന തരത്തിൽ കൃത്യമായി അത് പ്രയോഗിച്ചിട്ടുണ്ട്.

ആകെ മൊത്തത്തിൽ വേറിട്ടോരു ദൃശ്യാനുഭവം ആണ് സീസൺ 2 നൽകുന്നത്. സോമ്പി ഫാന്സിന് എൻജോയ് ചെയ്യാൻ ഒരുപാട് ഉണ്ട്.. തുറന്ന ഒരു ക്ലൈമാക്സ് സീനും.. സീസൺ 3 ക്കുള്ള കാത്തിരിപ്പാണ് ഇനി... തീർച്ചയായും കണ്ടു നോക്കുക..

Must watch ❤️🔥

Season 1 review - https://navaneethpisharodi.blogspot.com/2019/01/110-kingdom-2019-k-drama-season-1.html?m=1

Comments

Popular posts from this blog

228) Luck-Key (2016) Korean Movie

314) Thankam (2023) Malayalam Movie

53) Guardian : The Lonely And Great God / Goblin (2017) K Drama Review