177) What Happened To Monday (2017) English Movie


What Happened To Monday
English | Science Fiction Thriller


2017 ൽ Netflix ഇറക്കിയ ഒരു മികച്ച സയൻസ് ഫിക്ഷൻ ത്രില്ലർ.തീർത്തും അപ്രതീക്ഷിതമായി കണ്ടതാണ്.വളരെ മികച്ച making ഉം ത്രസിപ്പിക്കുന്ന പ്രകടനമികവും കൊണ്ട് അവസാനം വരെ പിടിച്ചിരുത്താൻ ഉള്ള വക ഒക്കെ സിനിമക്കകത്തുണ്ട്. ഇനി കഥയിലേക്ക് വരാം

Yes It's a fiction. കഥ തുടങ്ങുന്നത് വർഷം 2043 ൽ ആണ് നഗരത്തിൽ ജനസംഖ്യ ദിനം പ്രതി വർദ്ധിച്ചുവരുന്നു. ഈ പോക്ക് മുന്നോട്ട് പോയാൽ വരും വർഷങ്ങളിൽ ലോകം പട്ടിണി പോലുള്ള പല പരിതാപകരമായ സ്ഥിതിയേലെക്ക് പോയേക്കാം. ഇതിനെ തടുക്കാനായി ചൈൽഡ് അലൊക്കേഷൻ ബ്യുറോയും ഗവണ്മെന്റും കൂടി പുതിയ പദ്ധതി മുന്നോട്ട് കൊണ്ടുവരുന്നു. One Child Policy. അതായത് ഒരു കുടുംബത്തിൽ ഒരു കുട്ടി മാത്രമേ ഉണ്ടാവാൻ പാടു. ഒന്നിൽ കൂടുതൽ കുട്ടികൾ ഉണ്ടെങ്കിൽ അവരെ cryosleep ലേക്ക് മാറ്റും.

ഇങ്ങനെ ഒരു സാഹചര്യത്തിൽ തെരേന്സ് സെറ്റമാനിനിന്റെ മകൾ ഒറ്റയടിക്ക് 7 പെണ്ണ്കുട്ടികളെ പ്രസവിക്കുന്നു. അതേ The Identical Septuplets. പ്രസവത്തിൽ തെരെൻസിന്റെ മകൾ മരണമടയുന്നു. എന്നാൽ സ്വന്തം പേരകുട്ടികളെ കൈവിടാൻ ആയാൾ തയ്യാറായിരുന്നില്ല. 7 പേര് ഉള്ളത്കൊണ്ട് തന്നെ അയാൾ അവരേ എഴുപേരെയും ക്രമത്തിൽ Monday to sunday എന്ന് വിളിച്ചു. വ്യക്തമായ ഒരു പ്ലാനോടെ അവർ ആരും അറിയാതെ ഒരേ ഒരു പേരിൽ ഒരാളായി ഒളിവിൽ കഴിയുന്നു. അത് ഒന്നും രണ്ടും അല്ല നീണ്ട 30 വർഷങ്ങൾ ഒരേ മുഖങ്ങൾ വ്യത്യസ്ത സ്വഭാവങ്ങൾ.

എന്നാൽ ഊഹിച്ച പോലെ തന്നെ പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ. ഏറ്റവും മൂത്തവൾ monday യുടെ തിരോധാനം കളി ആകെ മാറ്റിമറിക്കുന്നു. പിന്നീട് വലിയ ഒരു പോരാട്ടം ആണ്. കഥ ഓരോ നിമിഷവും അത്യാവശ്യം ത്രില്ലടിപ്പിച്ചു തന്നെ മുന്നോട്ട് പോകുന്നു. തീർച്ചയായും കണ്ടു നോക്കാവുന്നതാണ്.. നല്ല മികച്ച ഒരു ഫിക്ഷണൽ അനുഭവം..

Comments

Popular posts from this blog

228) Luck-Key (2016) Korean Movie

66) Children (2011) Korean Movie Review

314) Thankam (2023) Malayalam Movie