173) Ittymaani Made In China(2019) Malayalam Movie




ഇട്ടിമാണി Made In China
ഹൈപ്പ് കുറഞ്ഞതാണ് ഈ സിനിമക്ക് കിട്ടിയ ഏറ്റവും വലിയ നേട്ടം. അതുപോലെ പ്രമോഷനും നല്ല കുറവായിരുന്നു ലോ.. എന്റെ ഒരു അഭിപ്രായത്തിൽ ആ ഒരു ടീസർ മാത്രം മതിയാർന്നു..
കാലിക പ്രശസ്തിയുള്ള കുറെ തവണ കണ്ടിട്ടുള്ള പ്രമേയം തന്നെ.. ലാലേട്ടൻ സിദ്ദിക്ക കാണാരൻ തുടങ്ങിയവരൊക്കെ  ഒരുപാട് ചിരിപ്പിക്കുന്നുണ്ട്... ബോറടിക്കില്ല  ഇന്റർവെൽ ന് മുമ്പ് മാരക ട്വിസ്റ് എന്നൊക്കെ രാവിലെ വന്ന ചില റീവ്യൂസിൽ കണ്ടു.. അത്രക്കൊക്കെ ഉണ്ടോന്ന് സംശയം ഇല്ലാതില്ല.. രണ്ടാം പകുതി മോശം ആകും എന്നാണ്  കരുതിയത്. ഡീസന്റ് ആയി തന്നെ കൊണ്ടു പോയി അവസാനിപ്പിച്ചു.
ലാലേട്ടന്റെ തൃശൂർ സ്‌ലാങ് കേൾക്കാൻ തന്നെ നല്ല രസാ.. പക്ഷെ ആദ്യം പറഞ്ഞ പോലെ വലിയ പോസിറ്റീവ് റിപ്പോർട്ട് കണ്ട് കുറെ പ്രതീക്ഷിച്ചു കയറിയാൽ ഇഷ്ട പെടാതിരിക്കാനും സാധ്യത ഉണ്ട്..
കുറച്ചു ചിരിക്കാനും കുറച്ചു ചിന്തിക്കാനും ബാക്കി വച്ച്, ഒരു തവണ കണ്ടിരിക്കാൻ പറ്റുന്ന  പറയത്തക്ക ഒരു പുതുമകളും ഇല്ലാത്ത ഒരു സാധാരണ ചിത്രം...
എന്തായാലും പ്രതീക്ഷിച്ചതിനേക്കാളും നന്നായി.. 👍

Comments

Popular posts from this blog

228) Luck-Key (2016) Korean Movie

66) Children (2011) Korean Movie Review

314) Thankam (2023) Malayalam Movie