175) Evaru (2019) Telugu Movie



Evaru (2019)
Telugu | Thriller




The invisible Guest എന്ന സ്പാനിഷ് ചിത്രത്തിൽ നിന്നും inspire ചെയ്തു വന്ന രണ്ടാമത്തെ ചിത്രം. ഇതിനു മുമ്പ് വന്ന ഹിന്ദി Remake Badla പോലെ തന്നെ 100 ശതമാനവും genuine ആയ ഒരു ശ്രമം.. തീം ഒരേത് തന്നെ ആണെങ്കിലും അവതരണവും കഥാഗതിയും അത് മുന്നോട്ട് വെക്കുന്ന തിരക്കഥയും തീർത്തും വ്യത്യസ്തമാണ്. ഒരു മണിക്കൂർ 55 മിനിറ്റ് നേരം ഒരു നിമിഷം പോലും ബോറടിപ്പിക്കാതെ അവസാനം വരെ ത്രില്ലടിച്ചു കണ്ടു തീർക്കാവുന്ന ഒരു മികച്ച ചിത്രം..

കഥ തുടങ്ങുന്നത് ഒരു murder സ്പോട്ടിൽ നിന്നാണ്..സമീറ എന്ന സ്ത്രീ തന്നെ rape ചെയ്യാൻ ശ്രമിച്ച ഒരു പൊലീസികാരനെ ഷൂട്ട് ചെയ്തു കൊല്ലുന്നു.. വലിയ ഒരു ബസിനെസ്സ്കാരന്റെ ഭാര്യ കൂടി ആയത് കൊണ്ട് മീഡിയക്ക് കേസിൽ നല്ല താൽപ്പര്യം ആയിരുന്നു  പിന്നെ കൊലചെയ്യപ്പെട്ടത് ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥനും. സ്വയ രക്ഷക്ക് വേണ്ടി തനിക്ക് അത് ചെയ്യേണ്ടി വന്നതാണ് എന്നതായിരുന്നു സമീറയുടെ അവസാന പ്രസ്‌താവന. ഈ കേസ് വിക്രം വാസുദേവ് എന്ന പൊലീസ് ഉദ്യോഗസ്ഥൻ അന്വേഷണം ആരംഭിക്കുന്നു.  വിക്രമിനെ കൈക്കൂലി കൊടുത്തു വശത്താക്കാൻ ഉള്ള കുബുദ്ധിയും ആയി സമീറ മുന്നോട്ട് വരുന്നു..

ശേഷം ഉള്ള ഓരോ നിമിഷവും സിനിമ വളരെയധികം നമ്മെ ത്രിൽ അടിപ്പിക്കും.. mystery revealing അതുപോലെ തന്നെ ക്ലൈമാക്സ് ഭാഗങ്ങൾ എല്ലാം വിചാരിച്ചതിനെക്കാളും ഗംഭീരമാക്കി. Invisible guest, badla എന്നിവ കണ്ടവർക്ക് കഥയുടെ മുന്നോട്ടുള്ള ഗതി guess ചെയ്യാൻ ചിലപ്പോ ഈസി ആയിരിക്കും.. എന്നിരുന്നാലും മുമ്പ് കണ്ട ആ രണ്ടു പടങ്ങളിൽ നിന്നും തീർത്തും വ്യത്യസ്തമായ ഒരു സിനിമാനുഭവം ഈ സിനിമ സമ്മാനിക്കും..

തീർച്ചയായും കണ്ടു നോക്കുക..

Comments

Popular posts from this blog

228) Luck-Key (2016) Korean Movie

66) Children (2011) Korean Movie Review

314) Thankam (2023) Malayalam Movie