170) Ek Ladki Ko Dekha To Aisa Laga (2019) Hindi



Ek Ladki Ko Dekha To Aisa Laga (2019)
Language - Hindi


രാജ് കുമാർ റാവോ ആയത് കൊണ്ടും പ്ലോട്ടിൽ ഉള്ള വ്യത്യസ്തത കൊണ്ടും ആണ് ഈ സിനിമ കാണാൻ പ്രേരിപ്പിച്ചത്. കണ്ടുമടുത്ത ക്ലിഷേ കഥകളിൽ നിന്നും ഒക്കെ മാറി തീർച്ചയായും ചർച്ച ചെയ്യപ്പെടേണ്ട ഒരു വിഷയം ആണ് സിനിമ പറയുന്നത്.

Home sexuality,  ഈ വാക്ക് കേട്ടപ്പോൾ തന്നെ പടത്തെ കുറിച്ചൊരു മോശ ധാരണ പലരുടെയും ഉള്ളിൽ ഒന്ന് വന്ന് പോയി കാണും. എന്നാൽ വിചാരിക്കുന്ന പോലെ ഒരേ ജൻഡറിൽ ഉള്ള രണ്ടു പേർ തമ്മിൽ ഉള്ള sexual റിലേഷൻസ് ഒന്നും അല്ല ഇവിടെ പറയുന്നത് മറിച്ചു Pure റൊമാൻസ് From The Heart. സ്വീറ്റി എന്ന ചെറുപ്പക്കാരി അവളുടെ കഥാപാത്രം ഒരുപാട് ദുരൂഹത നിറഞ്ഞതാണ്.പുറത്തു നിന്ന് കാണുമ്പോൾ ആദ്യ നോട്ടത്തിൽ തന്നെ ആർക്കായാലും അവൾ തന്റെ ജീവിതത്തിൽ നിന്ന് പലതും ഒളിക്കുന്നതായി ഫീൽ ചെയ്യും. അതേ മറ്റുള്ളവരെ പോലെ അല്ല. അവൾക്ക് താൽപ്പര്യം സ്ത്രീകളോടാണ്.

താൽപ്പര്യം എന്നതിന് വേറെ അനുമാനങ്ങൾ വേണ്ട.. പ്രണയം അത്ര തന്നെ. ആരോടും ഒന്നും പുറത്തു പറയാതെ ഇക്കണ്ട കാലമത്രയും ഉള്ളിലൊതുക്കിയ ആ വലിയ രഹസ്യം. അവളെ ഇഷ്ടപ്പെട്ടു പ്രണയിക്കാനായി വന്ന  സാഹിലിനോട് അവൾ തുറന്നു പറയുന്നു. കേട്ടപ്പോ അയാൾ പൊട്ടിച്ചിരിച്ചു.. ആരായാലും ആ സമയത്തെ Reaction അത് തന്നെ ആവും..

എന്നാൽ അവളുടെ യഥാർത്ഥ ജീവിതം എന്തായിരുന്നു എന്ന് സാഹിലിന് മനസ്സിലാവുന്നു.. പിന്നീട് ഒരു ചെറിയ പോരാട്ടം ആണ്. അവസാനം വരെ എന്താ ഉണ്ടാവുക എന്ന് പ്രീഡിക്ട് ചെയ്യാം എന്നാലും ഇമോഷൻസ് അത് നന്നായി work out ആയിട്ടുണ്ടെങ്കിൽ വേറെ എന്ത് വേണം. നല്ല ഒരു മെസ്സേജ് സമൂഹത്തോട് അതും ലാഗ് ഇല്ലാതെ മനോഹരമായി പറഞ്ഞവസാനിപ്പിച്ചു..

Comments

Popular posts from this blog

228) Luck-Key (2016) Korean Movie

66) Children (2011) Korean Movie Review

314) Thankam (2023) Malayalam Movie