166) Furie (2019) Vietnamese Movie

Furie (2019)
Vietnamese | Action Thriller



മകളെ രക്ഷിക്കാൻ ഉള്ള ഒരു അമ്മയുടെ ശ്രമം.ആക്ഷൻ സിനിമ പ്രേകൾക്ക് ആവശ്യത്തിന് ആസ്വദിക്കാൻ ഉള്ള വകയൊക്കെ ചിത്രത്തിൽ ഉണ്ട്.വ്യക്തമായ ഒരു സ്റ്റോറി ലൈൻ ഇല്ലാതെ പോയി എന്ന് തോന്നി.അത് കൊണ്ട് തന്നെ കഥ ആവറേജ് ആണ്..എന്നിരുന്നാലും അവസാന രംഗങ്ങളിലെ ആക്ഷൻ സീനുകൾ ഗംഭീരമായിരുന്നു.പിന്നെ ഒരു വുമൺ protagonist കൂടി ആവുമ്പോൾ കാണാൻ കുറച്ചുകൂടി താൽപ്പര്യം ആവും..

മായി എന്ന തന്റെ മകളെ ഒരു ദിവസം പട്ടാപകൽ മാർക്കറ്റിൽ വച്ചു കുറച്ചു പേർ കടത്തിക്കൊണ്ടു പോകാൻ ശ്രമിക്കുന്നു.. മകളെ രക്ഷിക്കാൻ ഒരുപാട് പരിശ്രമിച്ചെങ്കിലും അവർ അവളെയും കൊണ്ട് കടന്നു കളയുന്നു...പിന്നീട് ആണ് ആ സ്ത്രീ മനസിലാക്കുന്നത്,ഒരു വലിയ ഓർഗൻ ട്രാഫിക് സങ്കടനയാണ് തന്റെ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നത് എന്ന്.ശേഷം അവരിൽ നിന്നും അവളെ രക്ഷിക്കാൻ ഉള്ള ആ അമ്മയുടെ ശ്രമം...

ആദ്യവസാനം വരെ കഥ മുഴുവൻ predictable ആണ്..ഒരുപാട് പ്രതീക്ഷകൾ വെക്കാതെ കണ്ടാൽ കണ്ടിരിക്കാവുന്ന ഒരു നല്ല ആക്ഷൻ ചിത്രം തന്നെയാണ് ഫ്യൂരി..

Comments

Popular posts from this blog

228) Luck-Key (2016) Korean Movie

66) Children (2011) Korean Movie Review

314) Thankam (2023) Malayalam Movie