165) Parasite (2019) Korean Movie

Parasite (2019)



അച്ഛൻ 'അമ്മ മകൻ മകൾ അങ്ങനെ നാലുപേരടങ്ങുന്ന ഒരു സാദാ മിഡിൽ ക്ലാസ് ഫാമിലി,ഒരുപാട് സ്വപ്നങ്ങൾ മനസിൽ ഉണ്ടെങ്കിലും ആർക്കും ജോലിയും കൂലിയും ഒന്നും ഇല്ല.ജീവിക്കുന്നത് വളരെ ബുദ്ധി മുട്ടി തന്നെയാണ്. അവരുടെ വാസ സ്ഥലത്തിൽ നിന്ന് തന്നെ തുടങ്ങാം, ഒരു തെരുവ് അതിന്റെ ഇടനാഴകയിലൂടെ ഇറങ്ങി ചെന്നാൽ അവിടെ പലപ്പോഴും തുറന്നു കടക്കുന്ന ഒരു ജനാല കാണാം.. അതിന്റെ ഓരതെവിടയോ താഴെക്കിറങ്ങിയാൽ അവരുടെ വീട് ആയി. സ്ഥിരമായി സുജന്യമായി ലഭ്യമായിരുന്ന വൈഫൈ ഹോട് സ്പോട് ഇന്ന് നോക്കുമ്പോ അതിന് പാസ്സ്‌വേർഡ്‌ ഇട്ടിരിക്കുന്നു. പുതിയത് തുടങ്ങിയ റെസ്റ്റോറന്റ് ന്റെ വൈഫൈ ൽ ആയി പിന്നീട് നോട്ടം. അങ്ങനെ പല കാഴ്ചകളിലൂടെ അവരുടെ ജീവിതശൈലി വ്യക്തമായി തുടക്കത്തിൽ തന്നെ കാണിച്ചു തരുന്നുണ്ട്...

ഇളയവൻ കി woon ന്റെ സുഹൃത്ത് മിൻ ഹുയ്ക്  കി woon ന് ഒരു വമ്പൻ ജോലി ഓഫറൂമായി വരുന്നു.  പിന്നീടാണ് യഥാർഥ കഥ തുടങ്ങുന്നത്.. പാർക്ക് ഫാമിലി എന്ന ഒരു സമ്പന്ന അപ്പർ ക്ലാസ് കുടുംബത്തിലേക്ക് അവരുടെ വളരെ ആസൂത്രിതമായി ഒരു കടന്നു കയറ്റം. പല പല റോളുകളിലായി അവർ നാലുപേരും നാല്  അപരിചിതരെ പോലെ പ്രത്യക്ഷപ്പെടുന്നു..പിന്നീടങ്ങോട്ട് സിനിമ ചർച്ച ചെയ്യുന്ന കാര്യങ്ങൾ തികച്ചും ഞെട്ടിപ്പിക്കുന്നതും അതേ സമയം ഒരുപാട്  ചിന്തിച്ചു നോക്കേണ്ടതും ആയ ഒന്ന് തന്നെയാണ്... രണ്ട് വ്യത്യസ്ത ജീവിതശൈലിയിൽ ജീവിക്കുന്നവർ. അവരുടെ ജീവിതം തന്നെ മാറ്റി എഴുതിയ ചില നാടകീയ മുഹൂർത്തങ്ങൾ ഒരു രാത്രിയിൽ അരങ്ങേറുന്നു. അതിലേക്ക് കടന്നു വരുന്ന മറ്റൊരു കുടുംബം.ശേഷം വിചിത്രമായ പല കാഴ്ചകൾ..

ബ്രില്ലിൻറ് സ്ക്രീൻപ്ലേ 2 മണിക്കൂർ 7 മിനിറ്റ് ഉള്ള ചിത്രത്തെ രണ്ടു പകുതിയായി തിരിച്ചു എന്നു വിചാരിക്കുക.. എന്നാൽ രാണ്ടാം പകുതി വളരെ അപ്രതീക്ഷിതമായിരുന്നു. സർക്കസം ,പിന്നെ ബ്ലാക്ക്‌ ഹ്യൂമർ,ക്രൈം അങ്ങനെ ഒരുപാട് ജോനറിലൂടെ സിനിമ സഞ്ചരിക്കുന്നു.. സമൂഹത്തിലെ പല തലകീഴായ കാര്യങ്ങളും സിനിമയിൽ എടുത്തു പറയുന്നുണ്ട്. സിനിമയുടെ  ക്ലൈമാക്സ് മുന്നോട്ട് വക്കുന്നത് ഒരു വലിയ പ്രതീക്ഷയാണ് അതിന് വേണ്ടിയുള്ള കാത്തിരിപ്പാണ്... If You Make A Plan , Life never works out that way....... Thats the reality....
കണ്ടതിൽ നിന്നുമെല്ലാം  വ്യത്യസ്തമായ ഒരു ചലച്ചിത്രാനുഭവം...

തീർച്ചയായും കണ്ടിരിക്കേണ്ട കൊറിയൻ സൃഷ്ടികളിൽ ഒന്ന്..

Bong joon ho❤️

Download Link - Inizio Movie media

Comments

Popular posts from this blog

228) Luck-Key (2016) Korean Movie

66) Children (2011) Korean Movie Review

314) Thankam (2023) Malayalam Movie