163) Jiivi (2019) Tamil Movie

Jiivi (2019)
Mystery | Thriller



8 തൊട്ടാകൾ എന്ന മികച്ച ചിത്രത്തിന് ശേഷം വെട്രി നായകൻ ആയി നവാഗതനായ  വി ജെ ഗോപിനാഥ് സംവിധാനം ചെയ്ത ചിത്രമാണ് ജീവി.. കഴിഞ്ഞ കുറച്ചു ദിവസങ്ങൾ ആയി ഈ ചിത്രത്തിന്റെ ഒരുപാട് നല്ല ക്രിട്ടിക്സ് റീവ്യൂസ് കണ്ടിരുന്നു.. അവതരണ മികവ് കൊണ്ട് അത്ഭുതപ്പെടുത്തിയ ഒരു മികച്ച ത്രില്ലർ എന്നു തന്നെ പറയാം.

നാട്ടിൽ ഒരു ജോലിയും ഇല്ലാതെ തെണ്ടി തിരിഞ്ഞു നടന്ന ശരവണൻ വീട്ടുകാരുടെ സമ്മർദ്ദം മൂലം ജോലി തേടി ചെന്നൈയിലേക്ക് വരുന്നു. ഒന്നിലും സ്ഥിരതയില്ലാതെ പല പല ജോലികൾ ചെയ്ത് അവസാനം  അവിടെ മണി എന്ന ഒരു കൂട്ടുകാരനും ഒത്തു ഒരു കടയിൽ സ്ഥിരമായി ജോലിക്ക് നിൽക്കുന്നു. ശരവണന്  ക്യൂരിയോസിറ്റി ലേശം കൂടുതൽ ആണ്, ഏതെങ്കിലും വിഷയത്തെ ആഴത്തിൽ അറിയാനും അതിന് പിന്നെലെ  മറഞ്ഞിരിക്കുന്ന ദുരൂഹതകൾ മനസിലാക്കാനും ഒക്കെ വലിയ താല്പരൻ ആണ് പുള്ളി. അങ്ങനെ ഒട്ടും പ്രതീക്ഷിക്കാതെ കയ്യിൽ വന്ന ഒരു അവസരം, അത് മുതൽ എടുക്കാൻ തന്നെ ശരവണനും മണിയും തീരുമാനിക്കുന്നു..

അത്യാവശ്യം ത്രില്ലിംഗ് ആണ്.. രണ്ടാം പകുതിക്ക് ശേഷം കഥ ആകെ വ്യത്യസ്തമായി മാറി മറയുന്നത് കാണാം.ബ്രില്ലിൻറ് സ്ക്രീൻപ്ലേ, അവസാനം വരെ നല്ല ഇന്റർസ്റ്റിംഗ് ആയി തന്നെ കണ്ടിരിക്കാം. ആ മിസ്റ്ററി ഒക്കെ പ്രതീക്ഷിച്ചതിനെക്കാളും മികച്ചതാക്കി... ഒരു നല്ല ത്രില്ലർ അനുഭവം ഈ സിനിമ എന്തായാലും സമ്മാനിക്കും.. ഈ വർഷം തമിഴിൽ ഇറങ്ങിയ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്ന് എന്ന് തന്നെ പറയാം...
വെട്രി എന്ന നടന്റെ സ്ക്രിപ്റ്റ് സെലക്ഷൻ എന്തായാലും ഗംഭീരം... 8 തൊട്ടാകൾ ക്ക് ശേഷം 2 വർഷം കഴിഞ്ഞു ചെയ്യുന്ന സിനിമ വീണ്ടും മികച്ചതാക്കി.. പ്രോമിസിങ് ആക്ടർ.. ❤️❤️

തീർച്ചയായും കാണുക, നിരാശപ്പെടുത്തില്ല.👍

Download Link - INIZIO Movie Media

Comments

Popular posts from this blog

228) Luck-Key (2016) Korean Movie

66) Children (2011) Korean Movie Review

314) Thankam (2023) Malayalam Movie