151) Stranger Things (2016) Netflix Series season 1



Stranger Things (2016)
Language - English
Genre - Mystery, Investigation, Supernatural
Season 1 | 8 Episodes


1983 അമേരിക്കയിലെ ഇന്ത്യനാ എന്ന സംസ്ഥാനത്തെ ഹോക്കിങ്‌സ് എന്ന സ്ഥലത്ത് രാത്രി വൈകി അതി ദുരൂഹതയാർന്ന സാഹചര്യത്തിൽ വിൽ ബയേഴ്‌സ് എന്ന ഒരു പന്ത്രണ്ടു വയസ്സുകാരനെ കാണാതാവുന്നു.  അമ്മ ജോയ്സിയും സഹോദരൻ ജോനഥനും ,കൂട്ടുകാരായ മൈക്കും,ലുക്കാസും, ഡസ്റ്റിനും കൂടെ  പോലീസ് ചിഫ്  ഹോപ്പേറും അവരുടേതായ രീതിയിൽ പല അന്വേഷണങ്ങൾ നടത്തി കൊണ്ടിരുന്നു. ഒരു തുമ്പ് പോലും ബാക്കി വാക്കാതെയായിരുന്നു അവന്റെ തിരോധാനം..

എന്നാൽ പരസ്പരം കാണാൻ സാധിക്കുന്നില്ലെങ്കിലും വില്ലിൻറെ സാന്നിധ്യം ജോയ്സിക്ക് അറിയാൻ കഴിയുന്നുണ്ടായിരുന്നു.. അവൻ സഹായം തേടുകയാണ്..ഒരു അമാനുഷിക ശക്തിയാണ് വില്ലിനെ  കൊണ്ടുപോയതെന്ന് ജോയ്സി വിശ്വസിച്ചു..വില്ലും ആയി കോമ്മ്യൂണിക്കേറ്റ് ചെയ്യാൻ ജോയ്സി പല മാര്ഗ്ഗങ്ങൾ ശ്രമിച്ചു.. എന്നാൽ കൂടെയുള്ളവർക്ക് അവൾ ചെയ്തു കൂട്ടുന്നതെല്ലാം കണ്ടു അവളെ വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല... കൂട്ടുകാരും ശക്തമായ രീതിയിൽ തന്നെ വിൽനെ തേടി ഇറങ്ങി. ഒരു രാത്രി അതേ സാഹചര്യത്തിൽ മൈക്കിന്റെ സഹോദരിയുടെ കൂട്ടുകാരി ബാര്ബയും  നിഗൂഢതയിൽ കാണാതെയാവുന്നു.. പല അവിചാരിത സംഭവങ്ങളും ശേഷം ഹോക്കിങ്‌സ് ൽ നടക്കുന്നു.

ഇലവൻ എന്ന കുട്ടിയുടെ കടന്നു വരവും.പുറകിൽ മറഞ്ഞിരിക്കുന്ന ദുരൂഹതകളും,അമാനുഷിക ശക്തിയും അങ്ങനെ അങ്ങനെ പ്രതീക്ഷിക്കാത്ത പല തലങ്ങളിലൂടെയും കഥ സഞ്ചിരിക്കുന്നു.. 8 എപ്പിസോഡുകളിൽ ആയി പതിഞ്ഞ താളത്തിൽ വളരെ ഇന്റർസ്റ്റിംഗ് ആയി മുന്നോട്ട് പോകുന്ന മികച്ച സീരീസ്

Comments

Popular posts from this blog

228) Luck-Key (2016) Korean Movie

66) Children (2011) Korean Movie Review

314) Thankam (2023) Malayalam Movie