147) Virus (2019) Malayalam

വൈറസ് (U, 2H 38Min)
Director - Ashiq Abu



ഈ സിനിമക്ക് ഒരു വിശദമായ റീവ്യൂവിന്റെ ആവശ്യം ഒന്നും ഇല്ല.. ഒരു സിനിമ പ്രേമി അല്ലെങ്കിൽ സാധാരണ സ്ഥിരമായി സിനിമ കാണുന്ന ഏതൊരാളും തീർച്ചയായും തീയേറ്ററിൽ പോയി തന്നെ കണ്ടനുഭവിച്ചറിയേണ്ട ഒരു  സിനിമനുഭവം.  റിയൽ ഇൻസിഡന്റ റീലിലേക്ക് കൊണ്ടുവന്നപ്പോൾ ഉണ്ടായ ഒരുതരം വിസ്മയിപ്പിക്കുന്ന പ്രതിഭാസം അതാണ് വൈറസ്. പറയാനാണെങ്കിൽ ഒരുപാട് കാര്യങ്ങൾ ഉണ്ട്. ഡ്രാമ എന്നതിലുപരി ഒരു ഡോക്യൂമെന്ററി മൂഡിൽ ആണ് സിനിമ പറഞ്ഞു പോകുന്നത്.. ഓരോ ഫ്രെമുമാറുമ്പോഴും പുതിയ പുതിയ കഥാപാത്രങ്ങൾ വന്നു പോകുന്നു.

ആദ്യം തന്നെ ഇത്രയും വലിയ സ്റ്റാർ കാസ്റ്റിനെ എല്ലാവരെയും ക്രമീകരിച്ചു അവർക്കെല്ലാം തുല്യ പ്രാധാന്യ വേഷങ്ങൾ നൽകി മുന്നോട്ട് പോകുന്ന ബ്രില്ലാൻഡ് ആയ ഒരു തിരക്കഥ.. യഥാര്ത സംഭവത്തിൽ സാക്ഷിയായ കഥാപാത്രങ്ങൾ  കണ്മുന്നിലേക്ക് വരുമ്പോൾ അതുണ്ടാക്കുന്ന ഇമോഷണൽ vibe, അത് ഒരു പ്രത്യേക ഫീലിംഗ് തന്നെയായിരുന്നു. പ്രത്യേകിച്ചു സിസ്റ്ററുടെ ആ അവസാന നോട്ട് ഒക്കെ..നമ്മൾ അതൊക്കെ ശേരിക്ക് സംഭവ സമയത്തു വായിച്ചറിഞ്ഞത് കൊണ്ടാവും വളരെയധികം വിഷമം തോന്നിയ മുഹൂർത്തങ്ങൾ ആയിരുന്നു  കടന്നുപോയിരുന്നത്.

ഒട്ടനവധി പുതിയ കഥാപാത്രങ്ങൾ, അതിൽ നിന്നും ഒരുപാട് ക്യൂരിയോസിറ്റി ഉണ്ടാക്കിയ അതിഗംഭീരമായ ആദ്യപകുതി. തീയേറ്റർ മുഴവൻ ഭീതിയുടെ അന്തഃരീക്ഷം പാകിയ സുഷിൻ ശ്യാമിന്റെ പശ്‌ചാത്തല സംഗീതം അതിന് മാറ്റേകിയ രാജീവ് രവിയുടെയും ഷൈജു ഖാലിദ് ന്റെയും ഛായാഗ്രഹണം എന്നിവ സിനിമയെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകുന്നുണ്ട്. സ്ലോ pace ആണ്..ഇന്റൻസിറ്റി ഒരു തരിപോലും നഷ്ടപ്പെടാതെ വളരെ യഥാർത്ഥമായ അവതരണം... രണ്ടാം പകുതി കാര്യത്തിന്റെ ഗൗരവവും  മിസ്റ്ററി നിറഞ്ഞ  സംഭവവികാസഹങ്ങളും പോരാട്ടവും അതിജീവനവും  പിന്നെ മനസ്സ് നിറച്ച ഒരു മികച്ച എൻഡ് ഷോട്ടും. അവസാനം പൂർണ സംതൃപ്തി തന്നെ സിനിമ സമ്മാനിച്ചു..

പ്രകടനം ഓരോരുത്തരായി എടുത്തു പറയേണ്ട ആവശ്യം ഇല്ല.. യഥാര്ത്ഥ സംഭവം രണ്ടര മണിക്കൂർ അനുഭവിച്ചു കടന്നു വന്ന ഫീൽ..കൂടുതൽ ചിന്തിക്കാൻ ഒന്നും ഇല്ല. തീയേറ്ററിൽ നിന്ന് തന്നെ കണ്ടിരിക്കണം. ഇത്രയും മികച്ച ഒരു സിനിമാനുഭവം സമ്മാനിച്ച ആഷിഖ് അബു എന്ന സംവിധായകന് ഒരു ബിഗ് സല്യൂട്ട്.

Comments

Popular posts from this blog

228) Luck-Key (2016) Korean Movie

66) Children (2011) Korean Movie Review

314) Thankam (2023) Malayalam Movie