148) Unda(2019) Malayalam Movie

ഉണ്ട

ട്രയ്ലർ കണ്ടപ്പോൾ ഉണ്ടായ ആ ആകാംഷക്ക് നൂറ് ശതമാനം നീതി പുലർത്തിയ ഒരു മികച്ച അവതരണം. ശക്തമായ അർത്ഥ തലങ്ങളും മുന്നോട്ട് വെക്കുന്ന വ്യക്തമായ രാഷ്ട്രീയവും ഒരുപാട് വൈകാരിക മുഹൂർത്തങ്ങളും ഉത്തരവാദിത്വവും കടമയും പോരാട്ടവും അതിജീവനവും എല്ലാം സാക്ഷ്യം വഹിച്ച ഒരു വ്യത്യസ്ത ചലച്ചിത്രാനുഭവമാണ് ഉണ്ട.



ഒരു കൂട്ടം പോലീസ് ഉദ്യോഗസ്ഥർ ഇലക്ഷൻ ഡ്യൂട്ടിക്കായി കേരളത്തിൽ നിന്നും ഛത്തീസ്ഗഡിലേക്ക് പോകുന്നു. അതിൽ കുറച്ചു പേർക്ക് ഏത് സമയത്തും മാവോയിസ്റ്റ് അറ്റാക്ക് ഉണ്ടായേക്കാവുന്ന വളരെ ഒറ്റപ്പെട്ട ഒരു കാടിനുള്ളിൽ തങ്ങളുടെ ഡ്യൂട്ടി ചെയ്യേണ്ടി വരുന്നു.അവിടെ അവരുടെ കാര്യങ്ങൾ എല്ലാം വളരെ പരിതാപകരം ആണ്..എന്തിന് പറയുന്നു വേണ്ടരീതിയിൽ അവശ്യ സുരക്ഷാ സാമഗ്രികൾ ഒന്നും തന്നെ തങ്ങളുടെ കയ്യിൽ ഇല്ല..

9 പേര് അടങ്ങുന്ന ഒരു ടീം . ലീഡർ ആയി എസ് ഐ മണി.. ആ ദിവസങ്ങളിൽ അവർ നേരിടേണ്ടിവരുന്ന മോശ സാഹചര്യങ്ങളും ഒപ്പം ശത്രുവിൽ നിന്നുള്ള  ഭയവും ചെറുത്തു നിലപ്പും കഥാപാത്രങ്ങളുടെ പ്രകൃതവും.തമ്മിലുള്ള കാഴ്ചപ്പാടുകളും,പെരുമാറ്റവും ഏലാം മനോഹരമായി വരച്ചു കാട്ടിയ  മികച്ച ആദ്യ പകുതി.രണ്ടാം പകുതി കഥാ മുന്നോട്ട് കൊണ്ടുപോകുന്നത് കണ്ടു വന്ന രീതിയിൽ നിന്നും തികച്ചും വ്യത്യസ്തമായി ആണെന്ന് പറയാം. തങ്ങളുടെ കടമയും ഉത്തരവാദിത്വവും, ഒപ്പം കൂട്ടായ പോരാട്ടവും  അങ്ങനെ കഥയെ തന്നെ മാറ്റിമറിച്ച വളരെ ഇന്റർസ്റ്റിംഗ് ആയ ക്ലൈമാക്സ് രംഗങ്ങൾ..

പ്രത്യക്ഷത്തിൽ ഒരു സിംപിൾ സിനിമ. വലിയ രീതിയിൽ ഉള്ള ഒരു ബഹളങ്ങളും ഇല്ല.  എന്നാൽ ചിത്രം ഒരുപാട് വിഷയങ്ങൾ ചര്ച്ച ചെയ്യുന്നുണ്ട്.. ഏറ്റവും എടുത്തു പറയേണ്ടത് മമ്മുക്ക അവതരിപ്പിച്ച  എസ് ഐ മണി എന്ന കഥാപാത്രം ആണ്. ഒരുപാട് മനുഷ്യ വികാരങ്ങളുടെ കടന്നു പോകുന്നുണ്ടായാൾ. അത് അവസാനം വരെ നമ്മുക്ക് അയാളുടെ മുഖത്തു നിന്നും വായിച്ചെടുക്കാം. മധ്യ വയസ്കൻ ആണ് ആരോടും പറയാൻ തലപര്യം ഇല്ലാത്ത പല ദുരൂഹതകളും അയാളിൽ ഒളിഞ്ഞിരുപ്പുണ്ട്. മുന്നോട്ട് പോകുന്ന നിമിഷങ്ങളിൽ താൻ സാക്ഷ്യം വഹിക്കുന്ന പലതും അയാളിൽ ഉണ്ടാക്കുന്ന ഭയം മാറ്റം, തന്നെ വിശ്വസിച്ചു കൂടെയുള്ള 8 പേരുടെ സംരക്ഷണം അങ്ങനെ  ഒരുപാട് പ്രത്യേകതകൾ ഉള്ള കഥാപാത്രം മമ്മുക്ക ഗംഭീരമായി തന്നെ അവതരിപ്പിച്ചു.

മണിയെ എടുത്തു പറഞ്ഞത് കൊണ്ടു മറ്റുള്ളവർ മോശക്കാർ അണെന്നല്ല.. ബാക്കി 8 പേർക്കും  8 വ്യത്യസ്ത സ്വഭാവ സവിശേഷതകൾ ഉണ്ട്.. ന്യൂട്ടൻ എന്ന ബോളിവുഡ് ചിത്രത്തെ ഓർമിപ്പിക്കുന്ന ഒരുപാട് സമാന സാഹചര്യങ്ങൾ ഉണ്ടയിൽ ഉണ്ട്.. ശെരിക്കും സിനിമയെ വേറെ ഒരു മൂടിലേക്ക് കൊണ്ടു പോയത് അതിന്റെ പശ്ചാത്തല സംഗീതമാണ്...പിന്നെ ആക്ഷൻ ആയാൽ കൂടി എല്ലാം വളരെ യാഥാര്ഥ്യം ആയി തന്നെ ഫീൽ ചെയ്തു...

ഒരുപാട് ചർച്ച ചെയ്യ പെടേണ്ട ഒരു സിനിമ.. മറ്റുള്ള ഭാഷകളിലേക്കും ശ്രദ്ധ പിടിച്ചു പറ്റും എന്നുതന്നെ പ്രതീക്ഷിക്കുന്നു.. അനുരാഗ കരിക്കാൻ വെള്ളത്തിൽ നിന്ന് ഉണ്ടയിലേക്ക്.. രണ്ട് തീർത്തും വ്യത്യസ്തമായ ചിത്രങ്ങൾ.. ഖാലിദ് റഹ്മാൻ hatsoff for this brilliant work.....

മനസ് നിറഞ്ഞ അനുഭവം...❤️

Comments

Popular posts from this blog

228) Luck-Key (2016) Korean Movie

66) Children (2011) Korean Movie Review

314) Thankam (2023) Malayalam Movie