121) The Player (2018) K Drama

ഒരു ടീം ഫോം ചെയ്ത്  കൊള്ളപ്പണം  പൂഴ്ത്തി വച്ചിരിക്കുന്നവന്റെ ഒക്കെ അണ്ണാക്കിൽ മണ്ണ് വാരിയിട്ട് പൂഴ്ത്തി വച്ചിരിക്കുന്ന കണക്കിൽ പെടാത്ത കള്ളപണം അതിസാഹസികമായി  അടിച്ചു മാറ്റുക.. ആഹാ... കേൾക്കാൻ തന്നെ എന്തു രസം ദി പ്ലേയർ എന്ന കൊറിയൻ ഡ്രാമയുടെ base തീം ഇത് തന്നെയാണ്.. മുമ്പ് നാം കണ്ടു കാണും കഥ പറച്ചിൽ പുതുമായുള്ളതല്ല  പക്ഷെ പറയുന്ന കഥക്ക് അതുപോലെ തന്നെ വ്യക്തതയും ക്ലിഷേ എന്ന ലേബൽ മറന്നു കാണുന്ന പ്രേക്ഷനെ ത്രില്ലടിപ്പിക്കാനും അവസാനം വരെ പിടിച്ചിരുത്താനും കഴിയുമെങ്കിൽ വേറെന്തു വേണം.. ധൈര്യമായി കണ്ടു നോക്കാം..

K Drama - The Player (2018)
Genre - Action, Mystery ,Comedy , Thriller
No Of Episode - 14 | Episode Length -1 Hour


4 പേര് ചേർന്നു ഒരു ചെറിയ ടീം ഫോം ചെയുന്നു.. പ്രാരംഭലക്ഷ്യം പണം തന്നെ, നാല് പേരെന്നു പറയുമ്പോ അതിൽ തീർച്ചയായും ഒരു തലവൻ ഒരുത്തൻ കാണുമല്ലോ.. ഇവിടെ തലവൻ എന്നൊന്നും ഇല്ല.. എന്നാലും കൂട്ടത്തിൽ താനാണ് തലവൻ എന്നു വിശ്വസിക്കുന്നവൻ പേര് കാങ് ഹാരി ഒരു കോണ് ആര്ടിസ്റ് ആണ്. പിന്നെ ഒരു fighter പേര് Do Jin Woong മൂന്നാമത് ഒരു  ഹാക്കർ Byung Min. ഇവരുടെ കൂടെ ഒരു പ്രൊഫഷണൽ Skilled ഡ്രൈവർ ആയി Cha ARyeong എന്ന ഒരു പെണ്ണും ചേരുന്നു..

 ഓരോരുത്തരും ഓരോ മേഖലയിൽ ഫോക്കസ് ചെയ്യുന്നത് കൊണ്ട് പണി എളുപ്പായി. പക്ഷെ തുടക്കം മുതലേ പുറകിൽ ഒരു ദുരൂഹത കടന്നു കളിക്കുന്നത് ഫീൽ ചെയ്യും. തലവൻ കാങ് ഹാരി ആണ് എല്ലാവരെയും തപ്പിപിടിച്ചു ഈ ടീം ഫോം ചെയതത്.. അതിന് പിന്നിൽ വ്യക്തമായ ഒരു ഉദ്ദേശവും ഉണ്ട്. ഇനി കൂടുതൽ നീട്ടുന്നില്ല.. ശേഷം കണ്ടു തന്നെ മനസിലാക്കുക..

ടോട്ടൽ 14 എപ്പിസോഡ്. ഒരു നിമിഷം പോലും ബോറിങ് ഇല്ല.. എല്ലാ ജേണറിന്റെയും ഒരു മിക്സ് കോമഡി ഉണ്ട്,ആക്ഷൻ,മിസ്റ്ററി കൂടെ അത്യാവശ്യം ത്രില്ലടിപ്പിക്കുന്നുമുണ്ട്. ലസ്റ് 4 എപ്പിസോഡ് വേറെ ലെവൽ Including The Climax. ഒത്തിരി ഇഷ്ടായി. കണ്ടു നോക്കുക...

Comments

Popular posts from this blog

228) Luck-Key (2016) Korean Movie

66) Children (2011) Korean Movie Review

314) Thankam (2023) Malayalam Movie