120) Familiar Wife (2018) K Drama

സമയത്തിൽ പുറകോട്ട് സഞ്ചരിച്ച് ഭൂതകാലം മാറ്റിയെഴുതി അത് പ്രകാരം ഭാവിയിൽ ഉണ്ടായേക്കാവുന്ന സംഭവങ്ങൾ സ്വമേതയാൽ മാറുന്നത് സ്ഥിരം ക്ലിഷേ ആണ്.. അതിന് പ്രത്യേകിച്ചു കാരണം ഒന്നും വേണ്ട.. ഇനിയിപ്പോ വല്ല കാരണവും ഉണ്ടെങ്കിൽ തന്നെ അത് ഒരുപക്ഷേ  ലോജിക്കൽ ആയിരിക്കുകയും ഇല്ല.. ഫാന്റസി എന്നെഴുതിതള്ളി വിടാം.ആർക്കും അപ്പോൾ പരാതി കാണില്ല. പറഞ്ഞു വരുന്നത് ഇവിടെ അതേ ക്ലിഷേ സംഭവം തന്നെയാണ്.



K Drama - Familiar Wife
Genre - Time Travel, Fantasy, Romance
No Of Episode - 16 | Episode Length - 60 To 75

ദാമ്പത്യജീവിതത്തിൽ വന്ന മാറ്റങ്ങൾ, പ്രയാസങ്ങൾ, പരസ്പരം ഉള്ള സ്നേഹ കുറവ്,ജോലി ഭാരം കാരണം നിത്യേനയുള്ള ബിസി ജീവിതത്തിൽ പരസ്പരം മനസിലാക്കാൻ മറന്നു പോകുന്ന നിമിഷങ്ങൾ,സ്വന്തം കുട്ടികളെ പോലും ശേരിക്ക് നോക്കാൻ വിട്ടുപോയ നിമിഷങ്ങൾ, തർക്കം,പിണക്കം അങ്ങനെ ഒരു മിഡിൽ ക്ലാസ് കുടുംബത്തിൽ ഉണ്ടായേക്കാവുന്ന കുറെ പ്രശങ്ങൾ. Cha Joo Hyuk ന്റെയും Seo Woo Jina യുടെയും ദാമ്പത്യജീവിതത്തിൽ സംഭവിച്ചതും ഇതുപോലുള്ള അവസ്ഥകൾ ആണ്.. സഹിക്കാൻ പറ്റാതെ ആയ ഒരു നാൾ. Cha Joo Hyuk  സമയത്തിലൂടെ 12 വർഷം പുറകോട്ട് പോകുന്നു. അത് എങ്ങനെ ആണെന്ന് ചോദിക്കരുത്. കാണുമ്പോ മനസിലായിക്കോളും..

അവർ പ്രണയിച്ചു വിവാഹം ചെയ്തവരാണ്. തനിക്ക് കിട്ടിയ ഒരു വലിയ അവസരം ആണ് ഇത്.അപ്പൊ തിരിച്ചു പോയാൽ ആദ്യം ചെയ്യേണ്ട കാര്യം  പാസ്റ്റിലെ തന്റെ പ്രണയിനിയും ഭാവിയിൽ തന്റെ ഭാര്യയും ആവാൻ പോകുന്നവളെ കണ്ടു മുട്ടുന്നതും പരസ്പരം അടുക്കുന്നതും ഉള്ള സീൻ ജീവിതത്തിൽ നിന്നും delete ചെയുക. പറഞ്ഞതുപോലെ തന്നെ കാര്യങ്ങൾ നടത്തി. ശേഷം മടങ്ങി ഭാവിയിൽ എത്തിയപ്പോൾ കൂടെ കടക്കുന്ന സ്ത്രീ മാറി..പിന്നെ ഉണ്ടാവന്ന കഥാ.. ഊഹിക്കാമല്ലോ...

16 എപ്പിസോഡ് deep ഇമോഷണലിൽ തീർത്ത ഒരു കഥപറച്ചിൽ.. 12 എപ്പിസോഡ് കൊണ്ട് നിറുത്തായിരുന്നു.. കുറെ വേണ്ടാത്ത സീനുകൾ ഉണ്ട്.. ഇതിനിടയിൽ ട്രയാങ്കിൽ സ്വാഭാവികം ആണ്.. ലാഗി പോർഷൻ ഒരുപാട് ഉണ്ട്.. പിന്നെ നായിക കിടു ആയത് കൊണ്ട് അത്ര ബോറടിക്കില്ല. ഗോ ബാക്ക് കപ്പിൾ എന്ന 2017 ൽ ഇറങ്ങിയ ഡ്രാമക്കും ഇതേ തീം തന്നെ ആയിരുന്നു.. അത് ഇതിനും മികച്ചതാണ്.

കണ്ടിരിക്കാം (സമയം ഇഷ്ടം പോലെ ഉണ്ടെങ്കിൽ)

Comments

Popular posts from this blog

228) Luck-Key (2016) Korean Movie

66) Children (2011) Korean Movie Review

314) Thankam (2023) Malayalam Movie