117) Kalavu (2019) Tamil Movie

Kalavu (2019
Lang- Tamil
Genre - Dark Revenge Thriller


അനാവശ്യ രംഗങ്ങൾ ഒന്നും തന്നെ ഇല്ലാത്ത ഒരു നിമിഷം പോലും ബോറടിപ്പിക്കാത്ത ഒരു ഡീസന്റ് ത്രില്ലർ ആണ് കളവു എന്ന തമിഴ് ചിത്രം. കഴിഞ്ഞ ആഴ്ച്ച zee5 online ആയി റിലീസ് ചെയ്ത ചിത്രം ഒരു dark  റിവഞ്ച് ത്രില്ലർ കാറ്റഗറിയിൽ ഉൾപ്പെടുത്താം. തുടക്കം മുതൽ തന്നെ വളരെ ഇന്റർസ്റ്റിംഗ് ആയി കഥ മുന്നോട്ട് പോകുന്നു. സംതൃപ്തി നിറഞ്ഞ ഒരു ക്ലൈമാക്സ് തന്നെയാണ് ചിത്രം അവസാനിച്ചപ്പോളും ലഭിച്ചത്.

കഥ തുടങ്ങുന്നത് ഒരു സിനിമ തീയേറ്ററിൽ നിന്നുമാണ്.. രാത്രി അത്യവശ്യം കുടിച്ചുപൂസായി   സിനിമ കാണുന്ന മൂന്ന് കൂട്ടുകാർ. സിനിമ തീർന്ന് തിയേറ്റർ വിട്ട് മടങ്ങാൻ വൈകുന്നു.. അവർ പോയപാടെ അവിടെ ഒരു ചെയിൻ സ്നാച്ചിങ് നടക്കുന്നു. സംഭവത്തിനിടയിൽ ബാധിക്കപ്പെട്ട സ്ത്രീക്ക് ഗുരുതരമായ പരികേൽക്കുന്നു.. തിയേറ്റർ സെക്യൂരിറ്റി സംഭവത്തിന് സാക്ഷിയവുകയും മൂന്ന് പേർ ബൈക്കിൽ വന്ന് മാല പൊട്ടിച്ചു കടന്നു കളഞ്ഞെന്ന മൊഴി പൊലീസിന് നൽകുന്നു.. പിന്നെ പറയണ്ട കാര്യമില്ലല്ലോ. മുമ്പേ വൈകി തീയേറ്റർ വിട്ട്  പോയ മൂന്ന് പേർക്ക് നേരെയാണ് സംഭവം വിരൽ ചൂണ്ടുന്നത്.

ഒരു ബന്ധവും ഇല്ലാതെ പോയ അവർ എങ്ങനെ ഈ ഗുരുതര പ്രശ്നത്തിനിരയാവുന്നു.. ഈ സമസ്യയിൽ നിന്നും അവർ കരകയരുന്നതെന്തു മാർഗം ഉപയോഗിച്ച് എന്നീ കാര്യങ്ങൾ എല്ലാം കണ്ടു തന്നെ അറിയുക.. വലിയ താരനിരകൾ ഒന്നും തന്നെ ഇല്ലാത്ത ഒരു കൊച്ചു ചിത്രം. കരുണാകരൻ, കലൈയരസൻ, എന്നിവരാണ് ലീഡ് റോൾ കൈകാര്യം ചെയ്തിരിക്കുന്നത്.

എടുത്തു പറയേണ്ടത് bgm ആണ് ക്ലൈമാക്സ് രംഗങ്ങളിൽ എല്ലാം അതിന്റെ ഫീൽ എടുത്തു കാണിക്കുന്നുണ്ട്. തമിഴ് ത്രില്ലർ സിനിമപ്രേമികൾക്ക് ഒന്ന് കണ്ടു നോക്കാവുന്നതാണ്. ഈ ചിത്ര അങ്ങനെ ആരെയും നിരാശരാക്കാൻ വഴിയില്ല..

Comments

Popular posts from this blog

228) Luck-Key (2016) Korean Movie

314) Thankam (2023) Malayalam Movie

53) Guardian : The Lonely And Great God / Goblin (2017) K Drama Review