114) Oru Adaar Love (2019) Malayalam Movie

ഒരു അഡാർ ലൗ ( 2H 20 min)
Director - Omar Lulu


വലിയ സംഭവം ഒന്നുല്ല.. കഴിഞ്ഞ ഒരു കൊല്ലമായി ഉണ്ടാക്കിയ ബഹളങ്ങൾ ഒക്കെ എന്തിനായിരുന്നു ആവോ.. ഒരു ദുരന്തം എന്നൊന്നും തോന്നിയില്ല.. കണാരൻ അൽത്താഫ് റഹീം സലിം ഏട്ടൻ സിദ്ദിക്ക etc ഇവരൊക്കെ ഉള്ളത് കൊണ്ട് മാത്രം വെറുതെ കണ്ടിരിക്കാൻ പറ്റിയ ഒരു പടം. തുടക്കം ഒക്കെ വളരെ ശോകം ആയിരുന്നു ഒരുമാതിരി സീരിയൽ പോലെ..  ഒരാളും ജീവിക്കുന്നതായി കണ്ടില്ല മറിച്ച് അഭിനയിച്ചു ഓവർ ആക്കുന്ന പോലെ ആയിരുന്നു ഫീലിംഗ്..

ഇടക്കിടക്ക് കുറെ നമ്പേഴ്‌സ് ഇട്ട് സ്കോർ ചെയ്യുന്നുണ്ട് .. അല്ല അത് ഒമർ ലുലു പടങ്ങളുടെ ഒരു ശൈലി ആണല്ലോ.. പിന്നെ കണാരൻ എന്റമ്മോ ഒരു രക്ഷയും ഇല്ല.. സിറിച്ചു ചത്തു.. ഒപ്പം തന്നെ അൽത്താഫ് റഹീമും.. ഇവർ രണ്ടു പേരുടെ കോമേടികൾ ആണ്  ഏക ആശ്വാസം..അതും ചങ്ക്‌സ് പോലെ double meaning ഐറ്റംസ് ഒട്ടും ഇല്ല..  ആദ്യ പകുതി എന്തിനെന്നറിയാതെ പോയപ്പോൾ രണ്ടാം പകുതി കുറച്ചു കൂടി കൊള്ളാം എന്നു തോന്നി.. ആദ്യ പകുതി പോലെ അത്ര ബോറടിപിച്ചില്ല രണ്ടാം പകുതി.. കുറെ വിറ്റ് കൾ ഉണ്ട് അവിടെയും നമ്മുടെ കണാരൻ 😂😂

കഥയെ കുറിച്ചൊന്നും ചോദിക്കരുത്.. പഴകിയ പൈങ്കിളി ക്ളീഷേ ഐറ്റം തന്നെ. പുതുമുഖങ്ങളിൽ നൂറിൻ ആണ് ഏറ്റവും ഇഷ്ടമായത്.. ഡാൻസ് സീൻ ഒക്കെ ചുമ്മാ തകർത്തു.. ക്ലൈമാക്സ് സീനുകളിലെ ആക്ടിങ് ഒക്കെ nice ആയി... ബാക്കി ഉള്ളവരെ ഒന്നും ദഹിച്ചില്ല..

മ്യൂസിക്കൽ ലൗ സ്റ്റോറി എന്നു പറഞ്ഞാൽ വേണ്ടാത്ത സ്ഥലത്തൊക്കെ മനപൂർവം സൈറ്റുവഷൻ ഉണ്ടാക്കി പാട്ടു കുത്തികയറ്റുക എന്നാണോ അർത്ഥം.. അല്ല മിണ്ടുമ്പോ മിണ്ടുമ്പോ പാട്ടുണ്ട്.. സത്യം പറയാലോ ഒരു സോങ് പോലും Including Manikya malar   പ്രോപ്പർ ആയ ഒരു സന്ദർഭം ഇല്ല..ചുമ്മാ അങ്ങ് തട്ടി കൂട്ടി കുത്തി കയറ്റിയെക്കുവാ...പക്ഷെ ചില കേൾക്കാത്ത സോങ് ഒക്കെ കൊള്ളാം..ഷാൻ റഹ്‌മാൻ അല്ലെങ്കിലും പുലി അല്ലെ.. എന്നാലും ആ ടൈറ്റിൽ സോങ് താൻ തന്നെ കോംപാസ്‌ ചെയ്ത ആട് എന്ന ചിത്രത്തിൽ നിന്നും കോപ്പി അടിച്ചതല്ലേ എന്നൊരു doubt.

എന്തായാലും ഒരു കാര്യം  ഉറപ്പാ ഒമർ ലുലു എന്നു പറയുന്ന വ്യക്തി ഒരു അടാർ സംവിധായകൻ തന്നെ മാർക്കറ്റിംഗ് പിന്നെ സിനിമയിൽ self ട്രോൾ, അതുപോലെ കുറേ മെസ് ഡയലോഗ്  അങ്ങനെ കുറെ സംഗതികൾ നിറച്ചു കയ്യടി വാങ്ങുന്നുണ്ട്.. അതേ സമയം ചില സീനൊക്കെ നല്ല കൂവലും..😂😂 ക്ലൈമാക്സ് ഒരർത്ഥത്തിൽ എനിക്ക് ബോധിച്ചു.. വേറെ രീതിയിൽ ആക്കിയെങ്കിൽ ഒരുമാരി കളീഷേ ദുരന്തം ആയേനെ...

(കാണാരന്റെയും അൽത്താഫ് ന്റെയും മെസ് പ്രകടനത്തിനായി വേണേൽ കയറിക്കോ )

റേറ്റിംഗ് നിരോധന മേഖല....

© Navaneeth Pisharody

Comments

Popular posts from this blog

228) Luck-Key (2016) Korean Movie

66) Children (2011) Korean Movie Review

314) Thankam (2023) Malayalam Movie