119) Kodathisamaksham Balan Vakkeel (2019) Malayalam Movie

കോടതിസമക്ഷം ബാലൻ വക്കീൽ (U, 2 H 35 Min)
Director - B unnikrishnan



ട്രാക്ക് മാറ്റിപിടിച്ചുള്ള ഒരു ബി ഉണ്ണികൃഷ്ണൻ സിനിമ എന്നായിരുന്നു സിനിമ ഇറങ്ങുന്നതിന് മുമ്പ് വന്ന പ്രചാരങ്ങൾ. കട്ട സീരിയസ് ആയി അഥവാ ത്രില്ലർ സ്വഭാവം ഉള്ള പടങ്ങൾ ചെയ്യുന്ന  സംവിധായകനിൽ നിന്ന് ഒരു കോമഡി entertainer ഒക്കെ വരോ,അത് പലരുടെയും സംശയം ആയിരുന്നിരിക്കാം. കോടതിസമക്ഷം ബാലൻ വക്കീലിൽ കുറച്ചു കോമഡി ഫാക്ടർസ് ഉൾപ്പെടുത്തി എന്നല്ലാതെ.. ട്രാക്ക് അത്രക്കങ്ങോട്ട് മാറി എന്നു തോന്നിയില്ല.. പതിവ് ഇൻവെസ്റ്റിഗേഷൻ ശൈലി സീരിയസിൽ അല്പം കോമഡി കയറി വന്നുള്ള ഒരു സാദാ കഥയും മോശമല്ലാത്ത  അവതരണവും പ്രകടനങ്ങളും ഒക്കെ കൊണ്ട് ഒരു ശരാശരി അനുഭവം മാത്രമാണ് സിനിമ സമ്മാനിച്ചത്..

മിഥുനുമായുള്ള റേഡിയോ ഇന്റർവ്യൂൽ ഉണ്ണിക്കൃഷ്ണൻ & ദിലീപേട്ടൻ പറഞ്ഞിരുന്നു സീരിയസ് രംഗങ്ങൾക്കിടയിൽ കോമഡി കയറ്റിയുള്ള ഒരു സാദാ അവതരണം ആണ് സിനിമ എന്ന്. രണ്ടരമണിക്കൂർ പ്രേക്ഷകരെ ബോറടിപ്പിക്കാതെ entertain ചെയ്യിക്കുന്ന ഒരു സിനിമ. അതിലുപരി കൂടുതലായി ഒന്നും ചിത്രത്തിൽ നിന്നും പ്രതീക്ഷിക്കണ്ട കാര്യമില്ല. പതിവ് ദിലീപ് ചിത്രങ്ങൾ പോലെ തന്നെ. ആദ്യം തന്നെ കയ്യടി അർഹിക്കുന്നത് സിദ്ദിഖയുടെ പ്രകടനം ആണ് ലഹരി മൂത്ത അച്ഛൻ കഥാപാത്രം.. ഇടക്ക് ഇടക്ക് തഗ് ലൈഫ് തന്ന് കുറെ കയ്യടിവാരി കൂട്ടിയ കിടു മാസ്സ് പ്രകടനം..😂

 വിക്കനായി ദിലീപെട്ടനും,അളിയനായി സുരാജേട്ടനും. ഒപ്പം മമതയും തകർത്തു.. അജു,ഹാരിഷ്‌ ഉത്തമൻ, പ്രിയ ആനന്ദ്,ലെന,ഗണേഷ്,രഞ്ജി പണിക്കർ എല്ലാവരും മികച്ച ശ്രദ്ധേയമായ പ്രകടനമായിരുന്നു.. നാല് സ്റ്റണ്ട്‌ മാസ്റ്റർ ഉള്ള സിനിമ, ആക്ഷൻ ഒക്കെ nice ആയി ഓവർ ആക്കാതെ വന്നിട്ടുണ്ട്.

ആദ്യ പകുതി തന്ന ചെറിയ പ്രതീക്ഷ രണ്ടാം പകുതിക്ക് നിലനിർത്താൻ ആയില്ല.. എന്നാലും അവസാനം വരെ കണ്ടിരിക്കാൻ ഉള്ള വകയൊക്കെ ചിത്രത്തിൽ ഉണ്ട്.. ക്ലൈമാക്സ് സീൻ നന്നായി ഇഷ്ടപ്പെട്ടു.. ഒരു സാധരണ ദിലീപ് സിനിമയിൽ നിന്നും എന്തു പ്രതീക്ഷികുന്നോ അതൊക്കെ ചിത്രത്തിൽ ഉണ്ട്.. കണ്ടു നോക്കി വിലയിരുത്തുക.

© Navaneeth

Comments

Popular posts from this blog

228) Luck-Key (2016) Korean Movie

66) Children (2011) Korean Movie Review

314) Thankam (2023) Malayalam Movie