201) Marriage Story (2019) English Movie

Marriage Story (2019)
English | Drama



പരസ്പരം മനസിലാക്കാൻ വൈകിപോകുന്നത് കാരണം ഉണ്ടാവുന്ന ദാമ്പത്യവേർപാടുകൾ നമ്മൾ നിരന്തരം കാണുന്നതാണ്... സിനിമയിൽ ആണെങ്കിൽ കൂടി പെട്ടെന്ന് ചോദിച്ചാൽ മനസിൽ ഓടിയെത്തുന്ന  ഇത്തരം വിഷയങ്ങൾ ചർച്ച ചെയ്യുന്ന സിനിമകൾ എല്ലാവരിലും ഉണ്ടാകും.. എന്നാൽ ഒരുപക്ഷേ ആ ചിത്രങ്ങൾ എപ്പോഴും അവസാനിക്കുന്നത് ഒരു ഹാപ്പി മൂഡിൽ ആയിരിക്കും.. പറഞ്ഞു വരുന്നത് എന്താണ് എന്നുവച്ചാൽ ആരുടെ ഭാഗത്താണ് തെറ്റ് ആ തെറ്റിനെ ഗ്ലോറിഫൈ ചെയ്യാൻ ഈ ചിത്രം ഒരിക്കലും ശ്രമിക്കുന്നില്ല മറിച്ച് ആ രണ്ടര മണിക്കൂർ സമയത്തിൽ അവരുടെ ഇമോഷണൽ മൊമെന്റ്‌സ് ഫീലിംഗ് എല്ലാം മികച്ച പ്രകടനത്തിലൂടെ അവതരിപ്പിക്കുകയാണ് ചിത്രം ചെയ്യുന്നത്.

നിക്കോൾ ചാർളി ദമ്പതികൾ വിവാഹമോചനത്തിന്റെ അതിർത്തിയിൽ എത്തിയിരിക്കുന്നു.. പരസ്പ്പരം ഇനി ഒരിക്കലും ഒതുപോവാൻ സാധിക്കില്ല എന്നുറപ്പിച്ച നോക്കോൾ ആയിരുന്ന ഈ തീരുമാനം ആദ്യമായി എടുത്തത്.. ചിത്രം വളരെ ദ്രമാറ്റിക് ആണ്. എന്നാലും ഒറ്റ ഇരിപ്പിന് അവസാനം വരെ കണ്ടിരുന്നുപോകും ആ രീതിയിൽ ആണ് ഇതിന്റെ അവതരണം. പ്രകടന മികവ് തന്നെയാണ് എടുത്തു പറയേണ്ടത്..ചാര്ലിനിക്കോൾ കപ്പിൾസ് ആയി  adam driver , scarlett johansson എന്നിവർ ശെരിക്ക് ഞെട്ടിച്ചു.. ക്ലൈമാക്സ് പൂർണ സംതൃപ്തി തന്നെയായിരുന്നു എനിക്ക്..

തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രങ്ങളിൽ ഒന്ന്.

Comments

Popular posts from this blog

11)Deranged (2012) Korean Movie Review

48) ATM Er Rak Error(2012) Thai Movie Review

158) WHY (2018) Korean Mini WEB Drama