Posts

Showing posts from October, 2019

191) Bigil (2019) Tamil Movie

Image
Bigil (2019) (U/A 2h 57 Min) Director - Atlee തികച്ചും വ്യക്തിപരമായ അഭിപ്രായം ആണ്.. കാണുന്ന പ്രേക്ഷകർ എല്ലാവരും പൊട്ടനാണ് എന്നാണ് atlee എന്ന സംവിധായകന്റെ വിചാരം എന്നു തോന്നുന്നു.. അത് എങ്ങനെയാ എന്ത് തോന്നിവാസം എടുത്തു വച്ചാലും അത് സപ്പോർട്ട് ചെയ്യാൻ കുറെ ഫാൻ ഉണ്ടല്ലോ പുറകിൽ.. ബിഗിൽ എന്നാൽ ഒരു "അലീസ് ഫാന്റസി ഫിലിം" അങ്ങനെ വിശേഷിപ്പിക്കാം.ഓഡിയോ ലൗഞ്ചിൽ പറഞ്ഞ പോലെ ഒരു ദിവസം അദ്ദേഹം ഒരു women ഫുട്‌ബോൾ കളി കാണാൻ പോയി അപ്പോൾ അവിടെ തമിഴ് നാടിനെ സപ്പോർട്ട് ചെയ്യാൻ ആകെ 5 പേര് മാത്രമേ ഉണ്ടായിരുന്നുള്ളു.. സോ അദ്ദേഹത്തിന്റെ സ്വന്തം ഫാന്റസിയിൽ ആ മാച്ച് ഒരു ഫുൾ house ആയാൽ എങ്ങനെ ഇരിക്കും അതാണ് ബിഗിൽ. കാരണം റിയൽ ലൈഫിൽ ഒന്നും ഇതു നടക്കില്ല അതുകൊണ്ടാണ്. ചെയ്യുമ്പോ കുറച്ചു ആത്മാർഥത ഒക്കെ വേണം. അല്ലേൽ പിന്നെ ചെയ്യരുത്. ഇത് വിജയ് പടം ആണ്, ഇവിടെ ഇങ്ങനെ ആണ് വെറും എന്റർടെയ്ൻമെന്റ് മാത്രം പ്രതീക്ഷിച്ചാൽ മതി ലോജിക്കിന് ഒന്നും ഇവിടെ പ്രശസ്തി ഇല്ല.. അതൊക്കെ ശെരി തന്നെ.. എന്നാലും സാഹിക്കാവുന്നതിന് ഒക്കെ ഒരു പരിധി ഉണ്ട്. മേഴ്സലിൽ ചേട്ടനും അനിയനും ഒരേ മോന്ത എന്ന ഒരു കാര്യത്തിൽ മാത്രമേ എനിക

190) Kaithi (2019) Tamil Movie

Image
Kaithi (2019) Tamil Just Brilliant film. 👌👌 ഒറ്റവാചകത്തിൽ ഇങ്ങനെ കൈതിയെ  വർണിക്കാം.കണ്ടു വന്ന ക്ലിഷേകളിൽ നിന്ന് എന്തെങ്കിലും ഒക്കെ വ്യത്യസ്തത കാണുമ്പോൾ ഈ സിനിമയിൽ നിന്ന് നിങ്ങൾക്ക് അനുഭവപ്പെട്ടിട്ടുണ്ടെങ്കിൽ.... അത് തന്നെയാണ് ഈ സിനിമയുടെ വിജയവും.. നായിക ഇല്ല.. പ്രേമം ഇല്ല പാട്ടുകൾ ഇല്ല, പകലുകളിൽ ഇല്ല, ഒരൊറ്റ രാത്രി വേട്ട, ഒരു ലോറി, ഒരു ബിൽഡിങ്, കാക്കേണ്ടത് കാവൽതുരയെയും 900 കിലോ drugsum.വെട്ടി തുണ്ട് തുണ്ടാക്കാൻ വെറി പിടിച്ചു ചുറ്റും കുറെ പേർ.. ദില്ലി എന്ന ഒറ്റൊരുത്താൻ.. എന്ന പണ്ണുവെ.... അത് താൻ കൈതി എന്ന വേറിട്ടൊരു സിനിമാനുഭവം. ഓരോ നിമിഷവും  എഡ്ജ് ഓഫ് the സീറ്റ് എന്നൊക്കെ പറയാവുന്ന ഫീൽ. ഒരു ആക്ഷൻ സിനിമ എന്ന വിഭാഗത്തോട് നൂറു ശതമാനവും നീതി പുലർത്തിയ അവതരണം.. കട്ട ഇന്റസ് സീനിലും ചിരി വരുന്ന കുറെ നല്ല സിറ്റുവേഷൻ കോമേടികൾ.പിന്നെ രോമാഞ്ചമുണർത്തുന്ന സാം സി എസ് ന്റെ ജാതി ബിജിഎം. കണ്ണഞ്ചിപ്പിക്കുന്ന ഷോട്ടുകൾ ലോറി ചെസ് ഒക്കെ ചുമ്മാ തകർത്തു..ഒരേ പൊളി👌 തീർത്തും ഇക്വാളിറ്റി keep ചെയ്ത രണ്ടു പകുതികൾ.. ആദ്യ പകുതി നൽകിയ പ്രതീക്ഷ അതേ പോലെ തന്നെ കാത്ത് പ്രതീക്ഷക്കൊത്ത് രണ്ടാം പകുതിയും. പി

189) Timeline (2014) Thai Film

Image
Timeline (2014) Thai Romantic Feel Good Movie വീണ്ടും ഒരു മനോഹരമായ തായ് ഫീൽ ഗുഡ് ചിത്രം.  രണ്ടേകാൽ മണിക്കൂർ ഒരു നിമിഷം പോലും ബോറടിക്കതെ നല്ല ഫിലോടെ കണ്ടിരിക്കാവുന്ന ചിത്രമാണ് ടൈം ലൈൻ. അച്ഛൻ മരിച്ചതിനു ശേഷം ടാനിനെ 'അമ്മ ഒറ്റക്കാണ് നോക്കിയിരുന്നത്. അവർ ആകെ ഉണ്ടായിരുന്ന വരുമാനമാർഗം അച്ഛൻ തുടങ്ങിവച്ച സ്ട്രോബറി ഫാം ആയിരുന്നു. ടാൻ വളർന്നു വലുതായി ഒരു കൗമാരക്കാരനായി നാട്ടിലെ സ്ട്രോബറി കൃഷിയും നോക്കി ജീവിക്കാനവന് താൽപ്പര്യം ഇല്ലായിരുന്നു. അമ്മയെ നിർബന്ധിച്ചു സമ്മതിപ്പിച് അവൻ യൂണിവേഴ്‌സിറ്റി അഡ്മിഷൻ നാട്ടിൽ നിന്നും മാറി ബാങ്കോക്കിലേക്കാക്കി.മോഡർന് ജീവിതം അവൻ പുതിയ കുറച്ചു സുഹൃത്തുക്കളെ ഉണ്ടാക്കി കൊടുത്തു. ജൂണ് എന്ന കൂട്ടുകാരിയെ അവൻ പരിചയപ്പെടുന്നു. അവരുടെ സൗഹൃദം പതിയ വളർന്നു വന്നു. തുടർന്നുള്ള കഥാ കണ്ടു തന്നെ അറിയുക. സിനിമയുടെ മൂഡിനെ നല്ല മനോഹരമായ രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ അതിന്റെ പശ്‌ചാത്തല സംഗീതം വളരെയധികം സഹായിച്ചിട്ടുണ്ട്. തീർച്ചയായും കണ്ടിരിക്കാവുന്ന മികച്ച ഒരു തായ് ചിത്രം

188) New Year's Gift Aka A Gift (2016) Thai Movie

Image
New Year's Gift Aka A Gift (2016) Thailand | Romance, Family , Friendship Feel Good Drama തായ് ഫീൽ ഗുഡ് ചിത്രങ്ങളുടെ  ശ്രേണിയിലേക്ക് ഒരു മനോഹര ചിത്രം കൂടി.. ന്യൂ ഇയർ ഗിഫ്റ് അഥവാ A ഗിഫ്റ് എന്ന ചിത്രം. സൗഹൃദവും കുടുംബബന്ധവും പ്രണയം അങ്ങനെ ഒരുപാട് വ്യത്യസ്ത വിഭാഗത്തിലൂടെ കടന്നു പോകുന്ന ചിത്രം ഒരു മ്യൂസിക്കൽ ഫിലിം കൂടിയാണ്. സംഗീതത്തിന് സിനിമയിൽ അതിന്റെതായ പ്രാധാന്യം ഉണ്ട്. ചുരുക്കി പറഞ്ഞാൽ indirectly കണക്ട്ഡ് ആയ മൂന്ന് വ്യത്യസ്ത സ്റ്റോറികളിലൂടെയാണ് സിനിമ കഥ പറഞ്ഞു പോകുന്നത്.. ആദ്യ സ്റ്റോറി ഒരു ലൗ സ്റ്റോറിയാണ്. അപ്രതീക്ഷിതമായി കണ്ടു മുട്ടുന്ന രണ്ടപരിചിതർ അവർ എങ്ങനെ പ്രണയത്തിൽ ആകുന്നു എന്നതാണ് ആദ്യ സ്റ്റോറി. അച്ഛനും മകളും തമ്മിലുള്ള deep ആയ വൈകാരിക ബന്ധത്തിന്റെ കഥയാണ് പിന്നീട് പറയുന്നത്. മൂന്നാമത്തേത് ഒരു വലിയ സൗഹൃദ കൂട്ടായ്മയുടെ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിന്റ് കഥയും. രണ്ടാമത്തെ കഥ ഒരുപാട് സ്പർശിച്ചു.  അൽഷിമേഴ്‌സ് ബാധിച്ച അച്ഛനെ നോക്കാൻ കഷ്ടപ്പെടുന്ന മകൾ. 'അമ്മ മരിച്ചിട്ടും ഇന്നും അമ്മയുടെ ഓർമകളിൽ ജീവിക്കുന്ന അച്ഛനെ സന്തോഷിപ്പിക്കാൻ ശ്രമിക്കുന്ന മകൾ ഒരുപാട് മനോഹരമായ സ

187) Edakkadu Battalion 06 (2019) Malayalam Movie

Image
അഭിപ്രായം തികച്ചും വ്യക്തിപരം ബാക്കി ഉള്ളവരുടെ കാര്യം അറിയില്ലാ...... സിനിമ ഒട്ടും അങ്ങോട്ട് ദഹിചില്ല അത്ര തന്നെ. ഒരു തുടർച്ചയും ഇല്ലാത്ത സീനുകൾ. ക്ലൈമാക്സിലേക്ക് വരുമ്പോൾ അതുവരെ സിനിമ കണ്ടിരിക്കുന്ന പ്രേക്ഷകന്  അത് അത്രക്കും ഇമോഷണലി കണക്ട് ആവണംമായിരുന്നു എങ്കിൽ തകർത്തേനെ.പക്ഷെ ഇവിടെ ഒരു ഫിലും ഇല്ലായിരുന്നു.  life journey ഒക്കെ സിനിമ ആകുമ്പോൾ അതിൽ എല്ലാ തലങ്ങളും വ്യക്തമായിരിക്കണം  ഷെഫീക്ക് മുഹമ്മദ് എന്ന കഥാപാത്രത്തെ ട്രീറ്റ് ചെയ്തിരിക്കുന്ന രീതി അവിടെയാണ് പാളിയത് എന്ന് തോന്നുന്നു.. അവനും അവന്റെ കുടുംബത്തോടും ചുറ്റുപാടുകളോടും നാടിനോടും ഒക്കെ ഉള്ള വൈകാരിക ബന്ധം ഒട്ടും convincing ആയിരുന്നില്ല. സിനിമയുടെ ഏറ്റവും വലിയ പോസിറ്റീവ് വശം ഒരുപക്ഷേ  ആ സോങ് മാത്രം ആയിരിക്കും.. പ്രകടനം ഒക്കെ കൊള്ളാം.പിന്നെ Vfx  വശം നോക്കുന്നില്ല.കൈലാസ് മേനോന്റെ പശ്ചാത്തല സംഗീതം വളരെ മികച്ചതായിരുന്നു. രണ്ടു മണിക്കൂറിൽ താഴെ ഉള്ളത് കൊണ്ട് വലിയ ബോറടി ഒന്നും ഇല്ലാതെ കഴിഞ്ഞു Overall Below Average Experience  👎

186) Nani's Gang Leader (2019) Telugu

Image
Nani's Gang Leader (2019) Telugu | Crime Comedy വിക്രം കെ കുമാർ  സിനിമ  നാനീസ് ഗാംഗ് ലീഡർ രണ്ടര മണിക്കൂർ സമയം ഒരു ബോറടിയും ഇല്ലാതെ കണ്ടിരിക്കാവുന്ന നല്ല ഒരു സിനിമാനുഭവമാണ്. ഒരു ബാങ്ക് റോബറിയിൽ നിന്നാണ് സിനിമ ആരംഭിക്കുന്നത്. വിജയകരമായി കാഷ് അടിച്ചു മാറ്റി 6 പേരടങ്ങുന്ന ഗ്യാങിൽ ഒരുത്തൻ മറ്റുള്ളവരെ കൊന്ന് ക്യാഷ് മൊത്തം കൈക്കലാക്കി പോലീസിനെ വരെ വിഡികളാക്കി കടന്നു കളയുന്നു.ശേഷം ഒരു വർഷം കഴിഞ്ഞ് ബാധിക്കപ്പെട്ട ആ 5 പേരുടെ കുടുംബാംഗങ്ങൾ എല്ലാവരും ഒത്തു ചേർന്ന് തങ്ങളുടെ പ്രിയപ്പെട്ടവനെ കൊന്ന് ക്യാഷ് കൊണ്ടു പോയവനോട്  പ്രതികാരം ചെയ്യാൻ പ്ലാൻ ചെയ്യുന്നു.. അതിനായി അവർ revenge നോവൽ എഴുത്തുകാരനായ പെൻസിൽ പാർത്ഥസാരതിയുടെ സഹായത്തിനായി എത്തുന്നു.. അവിടെ നിന്ന് പിന്നീട് അങ്ങോട്ട് അവസാനം വരെ ഒരുപാട് ചിരിക്കാനും ഇത്തിരി ത്രില്ലും ഇച്ചിരി ഇമോഷണലും ഒക്കെ ആയി തീർത്തും അടിപൊളി ഒരു സിനിമ

185) Batla House (2019) Bollywood Film

Image
Batla House (2019) Hindi | Crime | Investigation | Thriller 2008 ൽ ഡൽഹിയിൽ നടന്ന batla house encounter കേസിനെ ആസ്പദമാക്കി എടുത്ത സിനിമയാണ് Batla House.   സ്‌പെഷ്യൽ സെൽ ഓഫീസർ സഞ്ജയ് കുമാർ യാദവ് ന്റെ നേതൃത്വത്തിൽ നടന്ന മിഷനിൽ രണ്ട് തീവ്രവാദികളും ഒരു പോലീസ് ഉദ്യോഗസ്ഥൻ അടക്കം 3 പേർ കൊല്ലപ്പെടുന്നു. ഒരാൾ പൊലീസിനെ ഭയന്നു കീഴടങ്ങുകയും ചെയ്യുന്നു. ശേഷം, അത് പോലീസിന്റെ ഒരു എൻകൗണ്ടർ നാടകം ആണെന്നും ഇന്നസെന്റ് ആയ രണ്ടു യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികളെ തീവ്രവാദകൾ എന്നു മുദ്രകുത്തി എൻകൗണ്ടർ ചെയ്തു എന്നുമുള്ള വാദങ്ങളുമായി പല  പ്രമുഖ മുസ്ലിം സംഘടനകളും ആക്ടിവിസ്റ്റകളും  ഡൽഹി പൊലീസിന് നേരെ പ്രൊട്ടസ്റ്റുമായി മുന്നോട്ട് വരുന്നു. പ്രശ്നം ദിനം പ്രതി ഗുരുതരമായി വന്നു. സ്‌പെഷ്യൽ സെൽ ടീം ന് എതിരെ ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവ് ഇടേണ്ട അവസ്ഥയിലേക്ക് വരെ പ്രശനം എത്തുന്നു.കൃത്യം നടന്ന സ്ഥലത്തു നിന്നും രക്ഷപ്പെട്ട മറ്റൊരു തീവ്രവാദിയെ തേടി സഞ്ജയ് കുമാർ കേസുമായി മുന്നോട്ട് പോകുന്നു. അവസാനം നിവർത്തിയില്ലാതെ സംഭവം കോടതി വരെ എത്തുന്നു. ഒരുതരം വാദിയെ പ്രതിയാക്കി കൂട്ടിൽ കയറ്റി നിർത്തിയ പോലുള്ള സാഹചര്യം. സം

184) Mission Mangal (2019) Bollywood Movie

Image
Mission Mangal (2019) ഇന്ത്യയുടെ വിജയകരമായ മിഷൻ മംഗൾയാൻ റോക്കറ്റ് വിക്ഷേപണ യാത്ര അത്യാവശ്യം മികച്ച രീതിയിൽ എടുത്തു അവസാനം വരെ എൻജോയ് ചെയ്തു കാണാൻ പാകത്തിനുള്ള ഒരു ചിത്രം. യഥാർത്ഥ സംഭവം സിനിമയാവുമ്പോൾ ഒരു പക്ഷെ എല്ലാം മേഖലവും ഒരുപോലെ മികവേറി വരണം എന്നില്ല. അവിടെയും കുറച്ചു പരിമിതികൾ നേരിടും.. ചിത്രത്തിൽ നോക്കികയാണെങ്കിൽ നല്ല ഓളത്തിൽ പോയി കൊണ്ടിരുന്ന സ്ക്രീൻപ്ലേ ക്ക് ഇടയിൽ വന്ന ഒരു സോങ് അതു വരെ ഉണ്ടാക്കിയ സിനിമയുടെ ആ മൂടിനെ അപ്പാടെ തളർത്തി എന്നു തോന്നി. ആ സോങിന്റെ ആവശ്യം തന്നെ അവിടെ ഉണ്ടായിരുന്നില്ല. സിനിമയിൽ എടുത്തു പറയേണ്ടത് അഭിനയതാക്കളുടെ പ്രകടനം തന്നെയാണ്.. അക്ഷയ് കുമാറിന്റെ സ്ക്രീൻ പ്രെസെൻസ് ഡയലോഗ്സ് എല്ലാം വളരെ മികച്ചതായിരുന്നു. ഒപ്പത്തിനൊപ്പം തന്നെ വിദ്യ ബാലൻ തൊട്ട് നിത്യ മേനോൻ വരെയുള്ള മറ്റു താരങ്ങളും അവസാനം വരെ തിളങ്ങി നിന്നു.. പറഞ്ഞു പോകുന്ന കഥയിൽ അടുത്തത് എന്തുണ്ടാകും എന്ന് ആർക്കായാലും ഒന്ന് ഊഹിക്കാം. കാരണം ഇങ്ങനെ ഉള്ള ചിത്രങ്ങൾ നാം ആദ്യമായി ഒന്നും അല്ല കാണുന്നത്.എന്നിരുന്നാലും സിനിമക്ക് അവസാനം വരെ പിടിച്ചിരുത്താൻ ഉള്ള ശക്തി ഉണ്ടെങ്കിൽ പിന്നെ വേറെ എന്ത് വേണം.. അവസാന സ

183) Asuran (2019) Tamil Movie

Image
അസുരൻ (U/A 2h 29 min) "നമ്മക്കിട്ടെ കാടിരന്താ എടുത്തിടുവാനിങ്കെ,രൂപറിന്താ പുടുങ്ങിക്കിടുവാണിങ്കെ, പഠിപ്പ് മട്ടും നമ്മക്കിട്ടെന്ത് എടുത്തിക്കമുടിയാത് ചിദംബരം."... ഈ വർഷം തമിഴിൽ നിന്നും ലഭിച്ച ഏറ്റവും മികച്ച തീയേറ്റർ സിനിമനുഭവങ്ങളിൽ ഒന്ന്.വെട്രിമാരൻ പതിവ് തെറ്റിച്ചില്ല പ്രതീക്ഷിച്ച പോലെ തന്നെ . ധനുഷിന്റെ മാരക പ്രകടനമികവ് കൊണ്ടുതന്നെ ചിത്രം തികച്ചും വേറിട്ടൊരാനുഭവമായി മാറുന്നു. ദളിതിന്റെ ജീവിതവും,ജന്മിത്തവും ഇതാദ്യമായി ഒന്നും അല്ല നമ്മൾ കാണുന്നത്.എന്നാൽ മുമ്പ് വന്നതിൽ നിന്നും കുറച്ചു വ്യത്യസ്തമായി വളരെ മികച്ച രീതിയിൽ ഒരു മിനിറ്റ് പോലും ബോറടിക്കാതെ അതും വളരെ Convincing ആയ ഒരു തിരക്കഥയുടെ പിൻബലത്തിൽ അത് ഒരു ചെറിയ ഭൂമി തർക്കത്തിൽ നിന്നുമാരംഭിച്ചു രണ്ട് വ്യത്യസ്ത കുടുംബങ്ങൾ തമ്മിൽ ഉണ്ടാവുന്ന വൈരാഗ്യവും വിധ്വേഷവും കൊലപാതകവും പകയും പ്രതികാരവും ഒക്കെയാണ് ചിത്രം പറയുന്നത്. ഓരോ സീനും എത്രത്തോളം intense ആണെന്ന് അതിലെ അഭിനയതാക്കളുടെ പ്രകടനും ഡയലോഗ് ഡെലിവറിയും ശ്രദ്ധിച്ചാൽ മനസിലാവും. അത് സംവിധായകന്റെ കഴിവാണ് അത്രകണ്ട് ശ്രദ്ധിച്ചാണ് വെട്രിമാരൻ ഓരോ രംഗങ്ങളും ചിത്രത്തിൽ conceive ചെയ

182) Mirage (2018) Spanish Thriller

Image
MIRAGE (2018) SPANISH | TIME TRAVEL | MYSTERY | SUSPENSE THRILLER സിനിമ കഥ തുടങ്ങുന്നത് വർഷം 1989 ലെ ഒരു രാത്രിയിൽ നിന്നാണ്. നിക്കോളാസ് എന്ന ബാലൻ  പതിവ് പോലെ അവന്റെ ഇഷ്ട ഹോബിയായ ടാപ്പ് റെക്കോർഡിങ് ചെയ്യുന്നു. ജോലിക്ക് പോവാൻ ധൃതിപിടിച്ചിരിക്കുന്ന 'അമ്മ അവനോടും യാത്ര പറഞ്ഞിറങ്ങുന്നു.. പുറത്തു അതി ശക്തമായ ഇടിയും മിന്നലും. ശേഷം നിക്കോ അയല്പക്കത്തെ വീട്ടിൽ നിന്നും ഒരു നിലവിളി കേട്ട് അവിടേക്ക് പോയി നോക്കുന്നു. അയൽക്കാരന്റെ ഭാര്യ അവിടെ ചോരയിൽ കുളിച്ചു നിലത്തു കടക്കുന്നു. തൊട്ടടുത്ത് ഭർത്താവ് ഒരു കത്തിയും കയ്യിൽ പിടിച്ചു നിൽക്കുന്നു.. അത് കണ്ട  നിക്കോ പേടിച്ചോടുന്നു. റോഡ് മുറിഞ്ഞു കടക്കുന്നതിനിടയിൽ ഒരു കാർ ആക്ക്സിഡന്റ് സംഭവിച്ചു നിക്കോ സ്പോട്ടിൽ മരിക്കുന്നു. ഭൂതകാലം അവിടെ അങ്ങനെ നിൽക്കട്ടെ ഇനി വർത്തമാന കാലത്തിലേക്ക് വരാം വർഷം 2014 "വേറ" എന്ന സ്ത്രീ  ഭർത്താവും ചെറിയ മകളും  ആയി 25 വർഷങ്ങൾക്ക് മുമ്പ് മരണപ്പെട്ട നിക്കോ താമസിച്ചിരുന്ന വീട്ടിലേക്ക് താമസം മാറിവരുന്നു.. സുഹൃത്തും അയൽവാസിയും നിക്കോയുടെ ഉറ്റ ചങ്ങാതിയും ആയിരുന്ന വിക്ടർ നിക്കോ ക്ക് പണ്ട് സംഭവിച്ച ട്രാജഡി "വേറ

181) Snowpiercer (2013) Hollywood Movie

Image
SNOWPIERCER (2013) ENGLISH / KOREAN SCIENCE FICTION | FANTASY | ACTION ഒരുപക്ഷേ ഭാവിയിൽ എന്നെങ്കിലും ഭൂമി അഭിമുഖീകരിക്കാൻ സാധ്യത ഉള്ള ഒരു വലിയ സമസ്യയെ, വളരെ മികച്ച രീതിയിൽ എടുത്തു  കാണിക്കുന്ന ഒരു ബോങ് ജൂണ് ഹൊ ചിത്രം. ഏറെ വിഷമം ഉണ്ട് കാണാൻ ഒരുപാട് വൈകിയതിൽ ഇതുവരെ കണ്ടതിൽ നിന്നുമെല്ലാം തികച്ചും വ്യത്യസ്തമായ ഒരുപാട് ചിന്തിക്കാൻ വിട്ട് വച്ച ഒരു ചിത്രം.  ആഗോള താപനം ഭൂമിയുടെ സന്തുലതയെ ആകെ തകടമറിച്ചു എന്നു വിചാരിക്കുക.. ഭൂമി മുഴുവനും മഞ്ഞാൽ മൂടപെട്ടു. ആകെ അവശേഷിക്കുന്നത്  17 വർഷമായി സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഒരു ട്രെയിനും അതിലെ പല പല സ്വഭാവ സവിശേഷതകൾ ഉള്ള കുറച്ചാളുകളും മാത്രം. ട്രെയിനിലെ എഞ്ചിൻ തൊട്ട് വാലറ്റം വരെയുള്ള കംപാർട്ട്‌മെന്റുകൾക്കെല്ലാം പ്രത്യേകം വിഭാഗങ്ങൾ ഉണ്ട്. എപ്പോഴും താഴെ തട്ടിലുള്ളവർ ആണല്ലോ അടിമകൾ ആയി ജീവിക്കേണ്ടി വരുന്നത്. അപ്പൊ ടൈൽ വിഭാഗക്കാരുടെ അവസ്ഥ എന്നും അടിച്ചമർത്തൽ തന്നെ.17 വർഷമായി അവർ അനുഭവിക്കുന്ന ദുരവസ്ഥയെ അതിജീവിച്ചു  ട്രെയിൻ മാനേജ് ചെയുന്ന എഞ്ചിൻ വിഭാഗത്തിൽ ഉള്ള വിൽഫോർഡിനെ കീഴ്‌പ്പെടുത്തി ട്രെയിൻ കണ്ട്രോൾ സ്വന്തമാക്കാൻ ആയിരുന്നു അവരുടെ പ്ലാൻ അതിന് തലവന

180) Boy Missing (2016) Spanish Thriller

Image
Boy Missing (2016) Spanish | Thriller തീർത്തും ഒരു മികച്ച ത്രില്ലർ അനുഭവം ആണ് ബോയ് മിസ്സിങ് എന്ന സിനിമ പ്രേക്ഷന് നൽകുന്നത്. പതിഞ്ഞ താളത്തിൽ ഒരു മണിക്കൂർ 43 മിനിറ്റ് ദൈർഗ്യം അത്യാവശ്യം ത്രില്ലടിച്ചു കണ്ടു തീർക്കാവുന്ന ഒരു കൊച്ചു സ്പാനിഷ് ത്രില്ലർ ടൈറ്റിൽ സൂചിപ്പിക്കുന്നത് പോലെ ഒരു മിസ്സിങ് കേസിൽ നിന്നാണ് സിനിമ തുടങ്ങുന്നത് വിക്ടർ എന്ന ബാലകൻ  വിചനമായ ഒരു റോഡിലൂടെ ഒറ്റക്ക് നടക്കുന്നത് കാണുന്നു. പരിക്കേറ്റ അവനെ ആശുപത്രിയിൽ എത്തിക്കുന്നു.. അവന്റെ അമ്മ പെട്രീഷ നഗരത്തിലെ പ്രമുഖ അഭിഭാഷക ആയിരുന്നു. വിക്ടർ പ്രത്യക്ഷത്തിൽ ശാന്തനാണ്. ജന്മനാൽ ബധിരനും കൂടാതെ പരിജയമില്ലാത്തവരോടെ സംസാരിക്കാൻ മടിയുള്ളവനും ആയിരുന്നു. അവനെ ആരോ തട്ടിക്കൊണ്ടു പോവാൻ ശ്രമിച്ചു എന്നും അയാളിൽ നിന്നും അവൻ രക്ഷപെട്ടു ഓടിവന്നതാണ് എന്നും പൊലീസിന് അവൻ മൊഴി നൽകുന്നു.ഒപ്പം അയാളുടെ രൂപരേഖ ചിത്രവും അവൻ പറഞ്ഞു കൊടുക്കുന്നു.. പോലീസ് കേസ് ഏറ്റെടുക്കുന്നു. അന്വേഷണത്തിനിടയിൽ സംശയാസ്പദമായി ചാര്ലി എന്ന ആളെ പോലീസ് കസ്റ്റഡിയിൽ എടുക്കുന്നു. ശേഷം അരങ്ങേറുന്ന സംഭവ വികാസങ്ങൾ കണ്ടു തന്നെ അറിയുക.. പതിഞ്ഞ താളത്തിൽ മുന്നോട്ട് പോകുന്ന സിനി

179) Jellikattu (2019) Malayalam Movie

Image
Jallikett (U/A 1h 31min)  Director - L j p ലിജോ പല്ലിശ്ശേരിയുടെ ജല്ലികട്ട് എന്ന അത്ഭുതത്തെ കുറച്ചു പറയാൻ വാക്കുകൾ ഒന്നും തന്നെയില്ല. ഈ സിനിമ കാണാൻ മറ്റുള്ളവരുടെ റീവ്യൂ ഒന്നും ആവശ്യം ഉണ്ടെന്  തോന്നുന്നില്ല. ടിക്കറ്റ് എടുക്കുക കയറുക ഒന്നര മണിക്കൂർ ഞെട്ടിക്കുന്ന ആ തീയേറ്റർ അനുഭവത്തിന് സാക്ഷിയാവുക അത്ര തന്നെ. എന്നിരുന്നാലും എന്റെ ഒരു ചെറിയ അഭിപ്രായം ഒന്ന് കുറിക്കാൻ ആഗ്രഹിക്കുന്നു. 2010 ൽ നായകൻ എന്ന ചിത്രത്തിൽ നിന്ന് തുടങ്ങി. ഇന്ന് 2019 ജെല്ലികേട്ട് എന്ന വിസ്മയം വരെ എത്തി നിൽക്കുന്നു. ഒരുപക്ഷേ ആമേൻ എന്ന ചിത്രത്തിൽ നിന്നുമായിരുന്നിരിക്കണം ലിജോ പല്ലിശ്ശേരി എന്ന പേര് എല്ലാവരും അറിയുന്നതും മറ്റുള്ള സിനിമകളിൽ നിന്ന് അദ്ദേഹത്തിന്റെ സിനിമക്കുള്ള വ്യത്യസ്തത പതിയെ മനസിലാക്കാൻ തുടങ്ങുന്നതും. ആമേൻ തന്ന ഹയ്പ്പ് എന്ന് വേണേൽ പറയാം പിന്നെ കാസ്റ്റും ഡബിൾ ബാരൽ എന്ന ചിത്രം അന്നൗൻസ് ചെയ്തപ്പോൾ മുതലുള്ള പ്രതീക്ഷകൾ വനോളമായിരുന്നു. ടീസറും,ട്രയ്ലറും കണ്ടപ്പോൾ പല വ്യത്യസ്തതകളും ചിത്രത്തിൽ ഉണ്ടെന്ന് ആരും ഓർത്തില്ല.. പലരും പ്രതീക്ഷിച്ച പോലെ ഒരു പടം അല്ല തീയേറ്ററിൽ എത്തിയപ്പോ അവർക്ക് കിട്ടിയത്. ഞാ

178) Vikruthi (2019) Malayalam Movie

Image
വികൃതി ( U, 2h 03min) Director - emcy joseph അന്യന്റെ സ്വകാര്യതയിലേക്ക് ഒരു ഉളുപ്പും ഇല്ലാതെ അഥവാ സത്യാവസ്ഥ എന്തെന്ന് വ്യക്തമായി തിരക്കാതെ ഉള്ള പല എടുത്തു ചാട്ടങ്ങളും തകർക്കുന്നത് ഒരു തെറ്റും ചെയ്യാത്ത അവനെയും അവന്റെ കുടുംബത്തെയുമാണ് .കൊച്ചി മെട്രോയിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ വളരെ മികച്ച രീതിയിൽ പറഞ്ഞു, ഇപ്പോഴത്തെ തലമുറയ്ക്ക്  ഒരു പാഠമാവേണ്ട വലിയ ഒരു സന്ദേശം തന്നെ വികൃതി സിനിമ മുന്നോട്ട് വക്കുന്നുണ്ട്. സിനിമക്ക് കയറുന്നതിന് മുമ്പ് തന്നെ ചിത്രത്തിൽ പരാപാർശിക്കുന്ന ആ സംഭവത്തെ പറ്റി അറിയാമായിരുന്നു. എന്നിട്ടും ഒരു നിമിഷം പോലും ബോറടിക്കാതെ സിനിമ മുന്നോട്ട് പോയി. അതിന് പ്രധാന കാരണം സുരാജേട്ടന്റെ പ്രകടനം തന്നെയാണ്. മുമ്പ് പല തവണ തെളിയിച്ചിട്ടുള്ളതാണ് എങ്കിലും ഒന്നുകൂടി പറയുന്നു അദ്ദേഹം ഒരു complete actor തന്നെ. ഏത് വേഷം കൊടുത്താലും ഞെട്ടിക്കുന്ന തരത്തിലുള്ള പ്രകടനം കാഴ്ചവക്കും. സിദ്ധിക്കയെ ഒക്കെ പോലെ. ചിത്രത്തിൽ സംസാരിക്കാൻ ബുദ്ധിമുട്ടുള്ള ആ കഥാപാത്രം സ്ക്രീനിൽ അസാധ്യമായി അവതരിപ്പിച്ചു. ഓരോ നിമിഷവും അത്ഭുതപ്പെടുത്തി പ്രതേകിച്ചു ആ ക്ലൈമാക്സ് രംഗങ്ങൾ പിന്നെ മക്കളും ഭാര്യയും ആയുള്ള