Posts

Showing posts from February, 2019

122) Blue Is The Warmest Color (2013) French Movie

Image
"Love Has No Gender, Takes Whoever Loves You.. Who Cares " ഒരു ഗേ ബാറിൽ പോയപ്പോൾ ഏതോ  അപരിചിതന്റെ കയ്യിൽ നിന്ന് അവൾക്ക് കിട്ടിയ ഉപദേശമാണത്..Erotic പ്രണയ കഥകൾ മുമ്പ് കണ്ടിട്ടുള്ളതാണ്.. അതിൽ നിന്നുമെല്ലാം വ്യത്യസ്തമായ എന്തോ ഒരു പ്രത്യേക ഫീൽ  ഈ സിനിമ തരുന്നുണ്ട്.. ഒരുപക്ഷേ ഇതിന്റെ അവതരണശൈലി മൂലമാവാം, അതുമല്ലെങ്കിൽ കഥാപാത്രങ്ങളുടെ യഥാർത്ഥമായ പെരുമാറ്റവും അതുൾകൊണ്ടുള്ള ഒരു വിധത്തിലും  കൃത്രിമത്വം തോന്നിക്കാത്ത  സംഭാഷണശൈലിയും അതിനൊത്ത സന്ദർഭങ്ങളും ആവാം.. 3 മണിക്കൂർ ഡീപ് ദ്രമാറ്റിക് ആയ ഒരു ഫീൽ ഗുഡ് അവതരണം. Blue Is The Warmest Color Language - French Genre - Erotic , Love , Drama Year - 2013 പതിനേഴ് വയസ്സ് പ്രായം ഉള്ള അഡലി എന്ന പെണ്ണുകുട്ടിയിൽ നിന്നാണ് കഥപറഞ്ഞു തുടങ്ങുന്നത്. പ്രത്യക്ഷത്തിൽ അവൾ ശാന്തമാണ്, ചുട്ടുപാടുകളുമായി ഉള്ള അവളുടെ സമീപനത്തിൽ നിന്നും അത് മനസിലാക്കാം.ഒന്നിനോടും കൂടുതൽ അടുക്കാതെ ഏകാന്തമായി നടക്കുന്ന ഒരു പരുക്കൻ സ്വഭാവക്കാരി. തോമസ് എന്ന സഹപാടിയുമായി അവൾ അടുക്കാൻ ശ്രമിക്കുന്നു. എന്നാൽ അവൾ അവനുമായി തൃപ്‌തയല്ല. എമ്മയേ ആദ്യമായി അഡൽ കാണുന്നത്  ആ തിരക്കേറിയ റോഡി

121) The Player (2018) K Drama

Image
ഒരു ടീം ഫോം ചെയ്ത്  കൊള്ളപ്പണം  പൂഴ്ത്തി വച്ചിരിക്കുന്നവന്റെ ഒക്കെ അണ്ണാക്കിൽ മണ്ണ് വാരിയിട്ട് പൂഴ്ത്തി വച്ചിരിക്കുന്ന കണക്കിൽ പെടാത്ത കള്ളപണം അതിസാഹസികമായി  അടിച്ചു മാറ്റുക.. ആഹാ... കേൾക്കാൻ തന്നെ എന്തു രസം ദി പ്ലേയർ എന്ന കൊറിയൻ ഡ്രാമയുടെ base തീം ഇത് തന്നെയാണ്.. മുമ്പ് നാം കണ്ടു കാണും കഥ പറച്ചിൽ പുതുമായുള്ളതല്ല  പക്ഷെ പറയുന്ന കഥക്ക് അതുപോലെ തന്നെ വ്യക്തതയും ക്ലിഷേ എന്ന ലേബൽ മറന്നു കാണുന്ന പ്രേക്ഷനെ ത്രില്ലടിപ്പിക്കാനും അവസാനം വരെ പിടിച്ചിരുത്താനും കഴിയുമെങ്കിൽ വേറെന്തു വേണം.. ധൈര്യമായി കണ്ടു നോക്കാം.. K Drama - The Player (2018) Genre - Action, Mystery ,Comedy , Thriller No Of Episode - 14 | Episode Length -1 Hour 4 പേര് ചേർന്നു ഒരു ചെറിയ ടീം ഫോം ചെയുന്നു.. പ്രാരംഭലക്ഷ്യം പണം തന്നെ, നാല് പേരെന്നു പറയുമ്പോ അതിൽ തീർച്ചയായും ഒരു തലവൻ ഒരുത്തൻ കാണുമല്ലോ.. ഇവിടെ തലവൻ എന്നൊന്നും ഇല്ല.. എന്നാലും കൂട്ടത്തിൽ താനാണ് തലവൻ എന്നു വിശ്വസിക്കുന്നവൻ പേര് കാങ് ഹാരി ഒരു കോണ് ആര്ടിസ്റ് ആണ്. പിന്നെ ഒരു fighter പേര് Do Jin Woong മൂന്നാമത് ഒരു  ഹാക്കർ Byung Min. ഇവരുടെ കൂടെ ഒരു പ്രൊഫഷണൽ Skilled ഡ

120) Familiar Wife (2018) K Drama

Image
സമയത്തിൽ പുറകോട്ട് സഞ്ചരിച്ച് ഭൂതകാലം മാറ്റിയെഴുതി അത് പ്രകാരം ഭാവിയിൽ ഉണ്ടായേക്കാവുന്ന സംഭവങ്ങൾ സ്വമേതയാൽ മാറുന്നത് സ്ഥിരം ക്ലിഷേ ആണ്.. അതിന് പ്രത്യേകിച്ചു കാരണം ഒന്നും വേണ്ട.. ഇനിയിപ്പോ വല്ല കാരണവും ഉണ്ടെങ്കിൽ തന്നെ അത് ഒരുപക്ഷേ  ലോജിക്കൽ ആയിരിക്കുകയും ഇല്ല.. ഫാന്റസി എന്നെഴുതിതള്ളി വിടാം.ആർക്കും അപ്പോൾ പരാതി കാണില്ല. പറഞ്ഞു വരുന്നത് ഇവിടെ അതേ ക്ലിഷേ സംഭവം തന്നെയാണ്. K Drama - Familiar Wife Genre - Time Travel, Fantasy, Romance No Of Episode - 16 | Episode Length - 60 To 75 ദാമ്പത്യജീവിതത്തിൽ വന്ന മാറ്റങ്ങൾ, പ്രയാസങ്ങൾ, പരസ്പരം ഉള്ള സ്നേഹ കുറവ്,ജോലി ഭാരം കാരണം നിത്യേനയുള്ള ബിസി ജീവിതത്തിൽ പരസ്പരം മനസിലാക്കാൻ മറന്നു പോകുന്ന നിമിഷങ്ങൾ,സ്വന്തം കുട്ടികളെ പോലും ശേരിക്ക് നോക്കാൻ വിട്ടുപോയ നിമിഷങ്ങൾ, തർക്കം,പിണക്കം അങ്ങനെ ഒരു മിഡിൽ ക്ലാസ് കുടുംബത്തിൽ ഉണ്ടായേക്കാവുന്ന കുറെ പ്രശങ്ങൾ. Cha Joo Hyuk ന്റെയും Seo Woo Jina യുടെയും ദാമ്പത്യജീവിതത്തിൽ സംഭവിച്ചതും ഇതുപോലുള്ള അവസ്ഥകൾ ആണ്.. സഹിക്കാൻ പറ്റാതെ ആയ ഒരു നാൾ. Cha Joo Hyuk  സമയത്തിലൂടെ 12 വർഷം പുറകോട്ട് പോകുന്നു. അത് എങ്ങനെ ആണെന്ന് ചോ

119) Kodathisamaksham Balan Vakkeel (2019) Malayalam Movie

Image
കോടതിസമക്ഷം ബാലൻ വക്കീൽ (U, 2 H 35 Min) Director - B unnikrishnan ട്രാക്ക് മാറ്റിപിടിച്ചുള്ള ഒരു ബി ഉണ്ണികൃഷ്ണൻ സിനിമ എന്നായിരുന്നു സിനിമ ഇറങ്ങുന്നതിന് മുമ്പ് വന്ന പ്രചാരങ്ങൾ. കട്ട സീരിയസ് ആയി അഥവാ ത്രില്ലർ സ്വഭാവം ഉള്ള പടങ്ങൾ ചെയ്യുന്ന  സംവിധായകനിൽ നിന്ന് ഒരു കോമഡി entertainer ഒക്കെ വരോ,അത് പലരുടെയും സംശയം ആയിരുന്നിരിക്കാം. കോടതിസമക്ഷം ബാലൻ വക്കീലിൽ കുറച്ചു കോമഡി ഫാക്ടർസ് ഉൾപ്പെടുത്തി എന്നല്ലാതെ.. ട്രാക്ക് അത്രക്കങ്ങോട്ട് മാറി എന്നു തോന്നിയില്ല.. പതിവ് ഇൻവെസ്റ്റിഗേഷൻ ശൈലി സീരിയസിൽ അല്പം കോമഡി കയറി വന്നുള്ള ഒരു സാദാ കഥയും മോശമല്ലാത്ത  അവതരണവും പ്രകടനങ്ങളും ഒക്കെ കൊണ്ട് ഒരു ശരാശരി അനുഭവം മാത്രമാണ് സിനിമ സമ്മാനിച്ചത്.. മിഥുനുമായുള്ള റേഡിയോ ഇന്റർവ്യൂൽ ഉണ്ണിക്കൃഷ്ണൻ & ദിലീപേട്ടൻ പറഞ്ഞിരുന്നു സീരിയസ് രംഗങ്ങൾക്കിടയിൽ കോമഡി കയറ്റിയുള്ള ഒരു സാദാ അവതരണം ആണ് സിനിമ എന്ന്. രണ്ടരമണിക്കൂർ പ്രേക്ഷകരെ ബോറടിപ്പിക്കാതെ entertain ചെയ്യിക്കുന്ന ഒരു സിനിമ. അതിലുപരി കൂടുതലായി ഒന്നും ചിത്രത്തിൽ നിന്നും പ്രതീക്ഷിക്കണ്ട കാര്യമില്ല. പതിവ് ദിലീപ് ചിത്രങ്ങൾ പോലെ തന്നെ. ആദ്യം തന്നെ കയ്യടി അർഹിക്കുന്ന

118) Swing Kids (2019) Korean Movie

Image
Swing Kids (2019) Drama | Korean 1950 കൊറിയൻ യുദ്ധകലഘട്ടം, ഒരുലക്ഷത്തിനാല്പതോളം വരുന്ന നോർത്ത് കൊറിയനസും ചൈനീസ് തടവുകാരെയും  സൗത്ത് കൊറിയയിലെ geoje island ലേക്ക് അയക്കുകയുണ്ടായി. ഒരേ സമയം കമ്യൂണിസ്റ് ആശയങ്ങളെ എതിർക്കുന്നവരും അതിനെതിരെ ശക്തമായി പോരാടുന്നവരും തടവുകാർക്കിടയിൽ  ഉണ്ടായിരുന്നു.  Rho ki soo വളരെ പ്രശസ്തനായ ഒരു നോർത്ത് കൊറിയൻ Soldier ആയിരുന്നു.ആ സമയത്താണ് US ആർമി കമാണ്ടറുടെ നിർദ്ദേശപ്രകാരം സര്ജന്റ് ജാക്സൺ ഒരു ടാപ്പ് ഡാൻസ് ടീം രൂപവത്കരിക്കാൻ തയ്യാറാകുന്നത്.. അതിനായി അയാൾ ക്യാമ്പിലുള്ളവരെ വച്ച് ഒരു ഓഡിഷൻ നടത്തുന്നു.. അതിൽനിന്ന് ഒരു ചൈനീസ്  സോൾജറെയും, തെറ്റുധരിക്കപ്പെട്ടു നോർത്ത് ക്യാമ്പിൽ എത്തിയ ഒരു സൗത്ത് സിവില്യനേയും അയാൾ സെലക്ട് ചെയ്യുന്നു. മുമ്പ് സൂചിപ്പിച്ച നോർത്ത് Soldier Rho Ko soo ന്റെ ടാപ്പ് ഡാൻസിലുള്ള ടാലന്റും ജാക്സൺ തിരിച്ചറിയുന്നു. എന്നാൽ കൂടെയുള്ളവർ അമേരിക്കൻ  നയത്തെ പാടെ എതിർക്കുന്നവർ അത്കൊണ്ട് ആരോടും പറയാതെ ഉള്ളിലുള്ള കഴിവിനെ പുറത്തുകൊണ്ടുവരാൻ rho ko soo ശ്രമിക്കുന്നു..ko soo ഒഴികെ ടീമിൽ ഉള്ള ബാക്കി രണ്ടു പേർക്കും ടീമിൽ പങ്കുചേരാൻ വ്യക്തമായ ഒരു കാരണം ഉണ്

117) Kalavu (2019) Tamil Movie

Image
Kalavu (2019 Lang- Tamil Genre - Dark Revenge Thriller അനാവശ്യ രംഗങ്ങൾ ഒന്നും തന്നെ ഇല്ലാത്ത ഒരു നിമിഷം പോലും ബോറടിപ്പിക്കാത്ത ഒരു ഡീസന്റ് ത്രില്ലർ ആണ് കളവു എന്ന തമിഴ് ചിത്രം. കഴിഞ്ഞ ആഴ്ച്ച zee5 online ആയി റിലീസ് ചെയ്ത ചിത്രം ഒരു dark  റിവഞ്ച് ത്രില്ലർ കാറ്റഗറിയിൽ ഉൾപ്പെടുത്താം. തുടക്കം മുതൽ തന്നെ വളരെ ഇന്റർസ്റ്റിംഗ് ആയി കഥ മുന്നോട്ട് പോകുന്നു. സംതൃപ്തി നിറഞ്ഞ ഒരു ക്ലൈമാക്സ് തന്നെയാണ് ചിത്രം അവസാനിച്ചപ്പോളും ലഭിച്ചത്. കഥ തുടങ്ങുന്നത് ഒരു സിനിമ തീയേറ്ററിൽ നിന്നുമാണ്.. രാത്രി അത്യവശ്യം കുടിച്ചുപൂസായി   സിനിമ കാണുന്ന മൂന്ന് കൂട്ടുകാർ. സിനിമ തീർന്ന് തിയേറ്റർ വിട്ട് മടങ്ങാൻ വൈകുന്നു.. അവർ പോയപാടെ അവിടെ ഒരു ചെയിൻ സ്നാച്ചിങ് നടക്കുന്നു. സംഭവത്തിനിടയിൽ ബാധിക്കപ്പെട്ട സ്ത്രീക്ക് ഗുരുതരമായ പരികേൽക്കുന്നു.. തിയേറ്റർ സെക്യൂരിറ്റി സംഭവത്തിന് സാക്ഷിയവുകയും മൂന്ന് പേർ ബൈക്കിൽ വന്ന് മാല പൊട്ടിച്ചു കടന്നു കളഞ്ഞെന്ന മൊഴി പൊലീസിന് നൽകുന്നു.. പിന്നെ പറയണ്ട കാര്യമില്ലല്ലോ. മുമ്പേ വൈകി തീയേറ്റർ വിട്ട്  പോയ മൂന്ന് പേർക്ക് നേരെയാണ് സംഭവം വിരൽ ചൂണ്ടുന്നത്. ഒരു ബന്ധവും ഇല്ലാതെ പോയ അവർ എങ്ങനെ ഈ ഗുര

116) Awe(2018) Telugu Movie

Image
Awe (2018) തെലുങ്കിൽ നിന്നും തന്നെയാണോ ഇങ്ങനെ ഒരു സിനിമ വന്നത്.. അല്ല ഒരു സംശയം,ഒന്നും പറയാനില്ല.. ഹെവി ഐറ്റം തന്നെ. ഏതാ ജോണർ എന്നു ചോദിച്ചാൽ പറയാൻ അറിയില്ല..വേണെങ്കിൽ ഒരു പേരിട്ട് വിളിക്കാം പക്ഷെ അത് പറഞ്ഞാൽ കട്ട സ്പോയിലേർ ആവും.. ഒരു മണിക്കൂർ 50 മിനിറ്റ്, ക്ലൈമാക്സിനു മുമ്പ് വരെ എന്തൊക്കെയാണ് നടക്കുന്നത് എന്ന് ഒരു പിടിത്തവും ഇല്ല..ഇതെന്താ ചാപ്റ്റർ വൈസ് ആണോ അതോ ഒരു അന്തോളജി ആണോ എന്നുവരെ ഉള്ള ചിന്തകൾ കടന്നു പോയി.. Excellent Making..  1st half ഫുൾ complicated 2nd half to ക്ലൈമാക്സ് അടുക്കും തോറും കുറെ ഒക്കെ കത്തി തുടങ്ങും.. ക്ലൈമാക്സിൽ എല്ലാം clear...👍 ഇന്ത്യയിൽ ഇതുപോലുള്ള വെറൈറ്റി ജേണർ സിനിമകൾ വളരെ വിരളമായി മാത്രമേ കണ്ടിട്ടുള്ളു.. ഇതുപോലെ ഉള്ള തുറന്ന പരീക്ഷണങ്ങൾക്ക് വേണ്ടത്ര അംഗീകാരം കിട്ടുന്നില്ല. പലരും ഇത് ശ്രദ്ധിക്കാതെ പോകുന്നു. ഒരു പക്ഷെ കണ്ടിരിക്കാൻ ഉള്ള ക്ഷമ അനിവാര്യമായത് കൊണ്ടാവാം. കാജൽ അഗർവാൾ, നിത്യ മേനോൻ, റജീന കസെന്ദ്ര തുടങ്ങി നമുക്ക് സുപരിചിതമായ ഒരുപാട് കഥാപാത്രങ്ങൾ സിനിമയിൽ ഉടനീളം വന്നു പോകുന്നുണ്ട്. ഒട്ടും ലാഗ് ഫീൽ ചെയ്തില്ല. Throughout end വരെ ഒരു മിസ്റ്ററി ഫീൽ

115) June(2019) Malayalam Movie

Image
June  (U / 2H 21Min) Director - Ahammed Khabeer മനസിനെ ആഴത്തിൽ സ്പർശിക്കുന്ന ഒരുപാട് ഫീൽ ഗുഡ് സിനിമകൾ മുമ്പ് നാം കണ്ടിട്ടുണ്ടാവും, ആ കൂട്ടത്തിലേക്ക്  ഒരു സിനിമ കൂടി നമ്മുക്ക് കോർത്തിണക്കാം... തുടക്കം മുതൽ അവസാനം വരെ ഒരു നിമിഷം പോലും  ബോറടിക്കാതെ എൻജോയ് ചെയ്തു കണ്ട്, അവസാനം ഒരിറ്റ് കണ്ണുനീർ കാണുന്നവന്റെ കണ്ണിൽ ബാക്കി വച്ച് മനോഹരമായി അവസാനിപ്പിച്ച ഒരു മികച്ച സിനിമ.. ട്രയ്ലർ കണ്ടപ്പോൾ തന്നെ ഏത് തരം ജോണർ ആണ് സിനിമ പറയുന്നുന്നത് എന്നു മനസിലായിട്ടുണ്ടാവും.. ജൂണിന്റെ  ജീവിതത്തിലൂടെ ഒരു യാത്ര. അതിനിടയിൽ വന്നു പോകുന്ന ഒരുപാട് കഥാപാത്രങ്ങൾ, അതിൽ സൗഹൃദം, പ്രണയം,,വിരഹം,കുടുംബ വൈകാരിക മുഹൂർത്തങ്ങൾ എല്ലാം പെടുന്നു.. പ്ലസ് one ലൈഫ്റ് മുതൽ ആരംഭിക്കുന്ന കഥ,കുറെ കാര്യങ്ങൾ പ്രേക്ഷകന് relate ചെയ്യാൻ സാധിക്കുന്നു.. ഒരു women സെന്ററിക് problamatic complicated സ്റ്റോറി ഒന്നും അല്ല. ജൂണ് എന്ന് പറയുന്നത് ഒരു പെണ്കുട്ടിയുടെ മാത്രം കഥയായി കാണേണ്ടതുമില്ല എല്ലാവർക്കും പലതരത്തിലും പല കാര്യങ്ങളിൽ ആ കഥാപാത്രത്തെ relate ചെയ്യാൻ സാധിക്കുന്നു അതുകൊണ്ട് തന്നെ നമ്മൾ ഓരോരുതരുമാണ് ജൂണ്.. ആ കഥാപാത്രത്തെ നന്നായി സ്‌

114) Oru Adaar Love (2019) Malayalam Movie

Image
ഒരു അഡാർ ലൗ ( 2H 20 min) Director - Omar Lulu വലിയ സംഭവം ഒന്നുല്ല.. കഴിഞ്ഞ ഒരു കൊല്ലമായി ഉണ്ടാക്കിയ ബഹളങ്ങൾ ഒക്കെ എന്തിനായിരുന്നു ആവോ.. ഒരു ദുരന്തം എന്നൊന്നും തോന്നിയില്ല.. കണാരൻ അൽത്താഫ് റഹീം സലിം ഏട്ടൻ സിദ്ദിക്ക etc ഇവരൊക്കെ ഉള്ളത് കൊണ്ട് മാത്രം വെറുതെ കണ്ടിരിക്കാൻ പറ്റിയ ഒരു പടം. തുടക്കം ഒക്കെ വളരെ ശോകം ആയിരുന്നു ഒരുമാതിരി സീരിയൽ പോലെ..  ഒരാളും ജീവിക്കുന്നതായി കണ്ടില്ല മറിച്ച് അഭിനയിച്ചു ഓവർ ആക്കുന്ന പോലെ ആയിരുന്നു ഫീലിംഗ്.. ഇടക്കിടക്ക് കുറെ നമ്പേഴ്‌സ് ഇട്ട് സ്കോർ ചെയ്യുന്നുണ്ട് .. അല്ല അത് ഒമർ ലുലു പടങ്ങളുടെ ഒരു ശൈലി ആണല്ലോ.. പിന്നെ കണാരൻ എന്റമ്മോ ഒരു രക്ഷയും ഇല്ല.. സിറിച്ചു ചത്തു.. ഒപ്പം തന്നെ അൽത്താഫ് റഹീമും.. ഇവർ രണ്ടു പേരുടെ കോമേടികൾ ആണ്  ഏക ആശ്വാസം..അതും ചങ്ക്‌സ് പോലെ double meaning ഐറ്റംസ് ഒട്ടും ഇല്ല..  ആദ്യ പകുതി എന്തിനെന്നറിയാതെ പോയപ്പോൾ രണ്ടാം പകുതി കുറച്ചു കൂടി കൊള്ളാം എന്നു തോന്നി.. ആദ്യ പകുതി പോലെ അത്ര ബോറടിപിച്ചില്ല രണ്ടാം പകുതി.. കുറെ വിറ്റ് കൾ ഉണ്ട് അവിടെയും നമ്മുടെ കണാരൻ 😂😂 കഥയെ കുറിച്ചൊന്നും ചോദിക്കരുത്.. പഴകിയ പൈങ്കിളി ക്ളീഷേ ഐറ്റം തന്നെ. പുതുമുഖങ്ങള

113) 9 - Nine(2019) Malayalam Movie Review

Image
9 -Nine (U/A 2H 39 Min) Director - Jenus Muhammed Look Up At The Sky Albert എല്ലാ ചോദ്യങ്ങൾക്കുള്ള ഉത്തരവും അവിടെ നിന്ന് വരും. നയൻ ഒരു വ്യത്യസ്ത ചലച്ചിത്രാനുഭവം. മലയാളത്തിൽ ഇതിനു മുമ്പ് ഇത്തരം ഒരു പരീക്ഷണ ചിത്രം വന്നട്ടില്ല..ആദ്യം തന്നെ ജെനൂസ് മുഹമ്മദിന്  ഒരു ബിഗ് സല്യൂട്ട് മലയാളികൾക്ക്  മലയാളത്തിൽ അധികം സുപരിചിതമല്ലാത്ത ഒരു വ്യത്യസ്ത അവതരണ രീതി വളരെ ശകതമായി സ്ക്രീൻ കൊണ്ടുവന്നിരിക്കുന്നു.. ഒറ്റവാക്കിൽ പറയുകയാണെങ്കിൽ സിനിമ ഒരുപാട് ഇഷ്ടപ്പെട്ടു.. ഒരു സയൻസ് ഫിക്ഷൻ മിസ്റ്ററി ഹൊറർ ഫാന്റസി ത്രില്ലർ,പതിഞ്ഞ താളത്തിൽ ഉള്ള അവതരണം സിനിമ അതിന്റെ അവസാനത്തിൽ എത്തുമ്പോൾ കൂടുതൽ ത്രില്ലിംഗ് ആയി വരുന്നു.. ഒരു വിഷ്വൽ മ്യൂസിക്കൽ ട്രീറ്റ് തന്നെയാണ് നയൻ. അൽബെർട്ടിൽ നിന്നും ആരംഭിച്ചത് മകൻ ആഡത്തിൽ അവസാനിക്കുന്നു. അതിനിടയിൽ നടക്കുന്ന ചില ദുരൂഹ നികൂടതകൾ അൽപ്പം ഫാന്റസിയും..അവസാനം ചില ചോദ്യങ്ങൾ അവശേഷിപിച്ചിട്ടുണ്ട്... Is it alive or not... may be അത് കണ്ടപ്പോൾ പലപല ചിന്തകളിലേക്ക് പോയിട്ടുണ്ടാവാം.. ശേഷം ടൈറ്റിൽ credit കഴിഞ്ഞു.. ഒരു സീൻ അതിൽ സംഗതി കൃത്യമായി പറയുന്നുണ്ട്... കിളി പോയ ട്വിസ്റ് എന്നൊന്നും ത

112) kumbalangi Nights (2018) Malayalam Movie Review

Image
കുമ്പളങ്ങി നൈറ്റ്സ് ( U 2H 15 Min) Director - മധു സി നാരായണൻ കുമ്പളങ്ങിയുടെ പശ്ചാത്തലത്തിൽ മനോഹരമായ, പച്ചയായ, യാഥാർഥ്യമായ കുറച്ചു ജീവിതങ്ങൾ കാണിച്ചുതന്ന മികച്ച മനസു നിറച്ച ചലച്ചിത്രം.. റിയാലിറ്റിയെ റിയൽ ആയി റീലിൽ അവതരിപ്പിക്കുന്ന ഒരു പ്രത്യേകതരം മാജിക്...പ്രേക്ഷകന് ഒരു നിമിഷം പോലും ബോറടിയില്ലാതെ റിയൽ ലൈഫ്റ്ഉം ആയി അത്രകണ്ട് relate ചെയ്യാൻ സാധിക്കുന്നു എന്നതാണ് സിനിമയുടെ വിസ്മയം.. കഥാപശ്‌ചാത്തലം പുതുമയുള്ളതല്ല. അവതരണ രീതിയും മുമ്പ് കണ്ടിട്ടുള്ളത് തന്നെയാണ്. എനിക്ക് തോന്നിയത് ഈ സിനിമയെ ഏറ്റവും കൂടുതൽ സ്വാധിനീക്കുന്നത് ശ്യാം പുഷ്കരന്റെ സംഭാഷണവും കഥാപാത്രങ്ങളുടെ അഭിനയമികവും വൈകാരിക മുഹൂർത്തങ്ങളും നർമത്തിൽ ചാലിച്ച ഇമോഷണൽ രംഗങ്ങളും ആണെന്നാണ്. സജി, ബോബി  മജീദിനും രണ്ട് ഉമ്മമാർക്കും ശേഷം ഏറ്റവും കൂടുതൽ എന്നെ ആകർഷിച്ച രണ്ട് കഥാപാത്രങ്ങൾ. കൺവെൻഷണൽ ക്ലീഷേ ഡയലോഗ് aka അഭിനയിക്കുകയായിരുന്നില്ല അവർ ജീവിക്കുകയായിരുന്നു. സജിയുടെ മനസിലെ സങ്കടങ്ങൾ എല്ലാം പുറത്തുവന്ന ആ സീൻ. Excellent.👌 ബോബിയുടെ കഥാപാത്രവുമതെ ഒരുപാട് ഇഷ്ടമായി.. ബോബി,ബേബി കോംബോ സീനുകൾ, റൊമാന്റിക് രംഗങ്ങൾ ഉയിരിൽ തോടും എന്നു തുടങ്