211) Sillu Karuppatti (2019) Tamil Movie

Sillu Karuppatti (2019)
A Love Anthology
Tamil



ഒരു ബ്യൂട്ടിഫുൾ ലൗ അന്തോളജി. കണ്ടു കഴിയുമ്പോൾ നല്ല ഒരു ഫീൽ ഗുഡ് അനുഭവം ഈ സിനിമ പ്രേക്ഷകന് തന്നിരിക്കും.. ഒരുപക്ഷെ ഇത്തരം ചിത്രങ്ങളോട് പ്രിയം കൂടുതൽ ആയതുകൊണ്ടാണോ എന്നറിയില്ല എന്തോ ഒരുപാടങ് ഇഷ്ടായി. 4 വ്യത്യസ്ത കഥകൾ വളരെ സ്ലോ പെസ്ഡ് ആയ അവതരണം.

ഈ സിനിമയിൽ എനിക്ക് ഏറ്റവും ഇഷ്ടമായ ഒരു കാര്യം ഒരു കഥയിലും വലിയ ടെൻഷൻ അടിപ്പിക്കുന്ന പ്രശ്ന കോലാഹലങ്ങൾ ഒന്നും തന്നെ ഇല്ല എന്നതാണ്. അധികം വലിച്ചു നീട്ടൽ ഫീൽ ചെയ്തതും ഇല്ല.  കഥകളെ കുറിച്ചൊന്നും തന്നെ പറയുന്നില്ല അതൊക്കെ കണ്ടു തന്നെ അറിയുന്നതായിരിക്കും അതിന്റെ ഭംഗി. ഏറ്റവും ഇഷ്ടമായത് 4th സ്റ്റോറി ആണ് സുനൈന സമുദ്രക്കനി സ്റ്റോറി. ❤️👌 അവരുടെ പ്രകടനം ഒരു രക്ഷയും ഇല്ല.. അവിടെയും ആദ്യം പറഞ്ഞത് പോലെ ഞാൻ ശ്രദ്ധിച്ചത് അവർക്കിടയിൽ ഉണ്ടാകുന്ന ചെറിയ ചെറിയ പ്രശ്നങ്ങൾ എല്ലാതും വളരെ സിംപിൾ ആയി ഒട്ടും വെറുപ്പിക്കാതെ മടുപ്പിക്കാതെ അവസാനം വരെ ഒരു ഹാപ്പി മൂഡിൽ പറഞ്ഞു പോകുന്നതാണ്.. that was something superb.

ഇത്രയും മികച്ച ആസ്വാദനം നൽകാൻ പശ്‌ചാത്തല സംഗീതം ഒരുപാട് പങ്കു വഹിച്ചിട്ടുണ്ട്.. ബ്യൂട്ടിഫുൾ ബിജിഎം 😍.എല്ലാവർക്കും ഒരു പോലെ ഇഷ്ടപ്പെടുവൊ എന്നു സംശയം ആണ്.. എന്നിരുന്നാലും ഒരു particular group of fans എന്തായാലും സിനിമക്ക് ഉണ്ടാകും എന്ന് ഉറപ്പാണ്.😁. താൽപ്പര്യം ഉണ്ടെങ്കിൽ കണ്ടു നോക്കാം.. hatsoff to the lady behind all of this #HalithaShameem 👌

A Beautiful Film ❤️

Comments

Popular posts from this blog

158) WHY (2018) Korean Mini WEB Drama

228) Luck-Key (2016) Korean Movie

66) Children (2011) Korean Movie Review