214) Anveshanam (2020) Malayalam Movie

അന്വേഷണം ( U , 1h 42 min)
Director - Prasobh Vijayan



സത്യം എപ്പോഴും വിചിത്രമായിരിക്കും.ആ ടാഗ് ലൈനിനോട് നൂറ് ശതമാനവും നീതി പുലർത്തിയ ഒരു ചിത്രം എന്നാൽ ആദ്യ പകുതി തന്ന പ്രതീക്ഷക്ക് ഒപ്പം രണ്ടാം പകുതിയും ക്ലൈമാക്സും വന്നില്ല എന്നൊരു തോന്നൽ എനിക്കുണ്ട്

പ്ലോട്ടിനെ കുറിച്ചൊന്നും തന്നെ ശബ്ദത്തിക്കുന്നില്ല. ട്രയ്ലർ കണ്ട് നിങ്ങൾക്ക് എന്താണോ തോന്നിയത് അത് തന്നെ പ്രതീക്ഷിച്ചു പോയാൽ മതി.. ഒരു രാത്രിയിൽ അരങ്ങേറുന്ന ഒരു ഫാമിലി  ഇൻവെസ്റ്റിഗേഷൻ ത്രില്ലർ . പതിഞ്ഞ താളത്തിൽ മുന്നോട്ട് പോകുന്ന തിരക്കഥ അവസാനം വരെ അത് നമ്മളെ ഗസ് ചെയ്യപ്പിച്ചു കൊണ്ടേയിരിക്കും. അതാണ് ഈ ചിത്രത്തിൽ ഞാൻ കണ്ട ഏറ്റവും വലിയ പോസിറ്റീവ് പോയിന്റ്. ഒരു തരത്തിലും ആ ഇന്റൻസിറ്റി കളയാതെ അവസാനം വരെ കഥ മുന്നോട്ട് സഞ്ചരിക്കുന്നതും ചിത്രത്തിൽ കണ്ട മറ്റൊരു പോസിറ്റീവ് ആണ്..പ്രകടനത്തിന്റെ കാര്യത്തിലും അതേ എല്ലാവരും തന്നെ ഗംഭീരമാക്കി.

രണ്ടാം പകുതിയാണ് ഒരു ആവറേജ് ഫീൽ തോന്നിയത് ഒരു പക്ഷെ കഥയുടെ അവസാനം എന്തെന്ന് ഊഹിച്ച പോലെ തന്നെ വന്നത് കൊണ്ടാണോ അതോ ഇതിനേക്കാൾ വലിയ ഒന്ന് ഞാൻ അതുവരെ കണ്ടതിൽ നിന്ന് പ്രതീക്ഷിച്ചു പോയത് കൊണ്ടാണോ എന്നറിയില്ല. ലാസ്റ് പോഷൻസ് കട്ട സിംപിൾ എന്ഡിങ് ആയി ഫീൽ ചെയ്തു. കുറച്ചുകൂടി എഡ്ജ് ഓഫ് ദി സീറ്റ് സന്ദർഭങ്ങൾ ഒക്കെ ഉള്പെടുത്താമായിരുന്നു. എന്നിരുന്നാലും ഒരു ഡീസന്റ് Watchable thriller തന്നെയാണ് അന്വേഷണം.jakes ബിജോയിയുടെ പശ്ചാത്തല സംഗീതം വളരെ മിച്ചതായിരുന്നു.. ❤️

ഈ വർഷത്തെ മലയാളത്തിലെ രണ്ടാമത്തെ ത്രില്ലർ ✌️ ഇനിയും വരട്ടെ വ്യത്യസ്തമായ thrillers.. ഫീൽ ഗുഡ് സിനിമകളിൽ നിന്ന് ഒരു മാറ്റം അത് വേണം..
ആകെ മൊത്തം അന്വേഷണം ഒരു ചെറിയ ഇവസ്റ്റിഗേഷൻ മിസ്റ്ററി ത്രില്ലർ, കണ്ടിരിക്കാം  👍❤️

Comments

Popular posts from this blog

158) WHY (2018) Korean Mini WEB Drama

228) Luck-Key (2016) Korean Movie

66) Children (2011) Korean Movie Review