210) Big Brother (2020) Malayalam Movie

Big Brother ( U / A  2h 45 min)
Director - Siddique



ഒരുപാട് തവണ കണ്ടു മടുത്ത സ്ഥിരം ക്ലിഷേകളുടെ ഒരു വലിയ കൂമ്പാരം. അതേ അത് തന്നെയാണ് ഈ ചിത്രത്തിൽ നിന്നും പ്രതീക്ഷിച്ചത് എന്നിരുന്നാലും ഒരുതരത്തിലും പ്രേക്ഷനെ പിടിച്ചിരുത്താൻ ഒറ്റ ഫാക്ടർ പോലും സിനിമയിൽ ഇല്ല എന്നുള്ളതാണ് വാസ്തവം. വളരെ ലാഗ് ആയ സ്ക്രീൻപ്ലേ സൈറ്റുവേഷന് ഒട്ടും ചേരാത്ത സീനുകൾ കോമേടികൾ പാട്ടുകൾ അഭിനയം പോലും വളരെ മോശമായി തോന്നി.

രണ്ട് ജീവപര്യന്തം കഴിഞ്ഞു പുറത്തിറങ്ങുന്ന സച്ചിദാനന്ദൻ എന്ന നായക കഥാപാത്രം പഴയതെല്ലാം മറന്ന് ഒരു പുതിയ ജീവിതവുമായി മുന്നോട്ട് പോകാൻ ആഗ്രഹിക്കുന്നു.. എന്നാൽ അതിന് തടസം ആയി കുറെ സാഹചര്യങ്ങൾ കടന്നു വരുന്നു..പിന്നെ ശേഷം ഉള്ള കഥ  ഊഹിച്ചൂടെ..

ലാലേട്ടന്റെ എല്ലാവരുടെയും ബിഗ് ബ്രദർ കഥാപാത്രം ശെരിക്ക് നിരാശ പെടുത്തി.. ലാലേട്ടനെ ഇങ്ങനെ കാണാൻ ഞാൻ ഒട്ടും ആഗ്രഹിക്കുന്നില്ല.ആക്ഷൻ രംഗങ്ങൾ വരെ തട്ടിക്കൂട്ട് ആയി തോന്നി.. മറ്റു താരങ്ങളിലേക്ക് വരുകയാണെങ്കിലും മുന്നേ പറഞ്ഞ പോലെ തന്നെ ഒട്ടും സംതൃപ്തി തരാത്ത പ്രകടനങ്ങൾ. അവസാനം വരെ എന്ത് ഉണ്ടാവും എന്ന് ഏതൊരാൾക്കും ഊഹിച്ചെടുക്കാം.. ക്ലൈമാക്സ് ഭാഗങ്ങൾ എല്ലാം വളരെ ബോർ ആയിരുന്നു.. കൂടുതൽ ഒന്നും പറയാൻ ഇല്ല.. വളരെ മോശം അനുഭവം

Comments

Popular posts from this blog

158) WHY (2018) Korean Mini WEB Drama

228) Luck-Key (2016) Korean Movie

66) Children (2011) Korean Movie Review