168) Article 15 (2019) Hindi Movie
Article 15 (2019)
Hindi | Crime | Investigation
ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ പതിനഞ്ച് പ്രകാരം ജാതി മത വര്ഗ്ഗ ലിംഗം അനുസരിച്ചുള്ള വിവേചനം പാടില്ല എന്നാണ്. 2014 ൽ ഉത്തർപ്രദേശിൽ നടന്ന അതി ദാരുണമായി 2 ദളിത് പെണ്കുട്ടികളുടെ കൂട്ട ബലാത്സംഗവും കൊലപാതകവും അതിനെ ചുറ്റിപ്പറ്റിയുള്ള കേസ് അന്വേഷണവും ഒക്കെ ആസ്പദമാക്കി മുൽക്ക് എന്ന മികച്ച ചിത്രത്തിന് ശേഷം അനുഭവ് സിന്ഹ സംവിധാനം ചെയ്ത ചിത്രമാണ് ആർട്ടിക് 15.
ജാതീയത കൊടികുത്തി വാഴുന്ന ഉത്തർപ്രദേശിലെ ഒരു ഗ്രാമത്തിലേക്ക് ചാർജ് എടുത്തു വരുന്ന പുതിയ IPS ഓഫീസർ അയാൻ. പഠിച്ചതൊക്കെ ഇന്ത്യക്ക് പുറത്താണ്. വന്ന് ചാര്ജടുത്ത രണ്ടാം ദിവസം രാവിലെ വിജനമായ ചുറ്റുപാടിൽ 2 പെണ്കുട്ടികൾ ആത്മഹത്യ എന്ന് തോന്നിക്കുന്ന വിധത്തിൽ മരത്തിൽ തൂങ്ങി കിടക്കുന്നു. Police കേസ് ഏറ്റെടുത്തന്വേഷണം തുടങ്ങുന്നു. 2 പെണ്കുട്ടികളുടെ മരണം മാത്രം അല്ല മൂന്നാമതൊരു പെണ്കുട്ടിയുടെ തിരോധാനവും റിപ്പോർട്ട് ചെയ്യപ്പെടുന്നു.മരിച്ചത് 2 ദളിത് പെണ്കുട്ടികൾ ആയത്കൊണ്ട് പല ഉദ്യോഗസ്ഥരും കേസിൽ വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നില്ലായിരുന്നു. ആത്മഹത്യയാണ് എന്ന നിഗമനത്തിൽ എത്തി കേസ് വേഗം ക്ലോസ് ചെയ്യാനായിരുന്നു പലർക്കും താൽപ്പര്യം.
എന്നാൽ ആദ്യം മുതലേ മരണത്തിലും തിരോധനത്തിലും അയാനിന് ദുരൂഹത മണക്കുന്നുണ്ടായിരുന്നു. തുടർന്ന് ശക്തമായ ഒരു അന്വേഷണം അയാനിന്റെ കീഴിൽ അരങ്ങേറുന്നു. വലിയ ഒരു ഞെട്ടിക്കുന്ന ദുരഹത തന്നെ ഈ കേസിന് പിന്നിൽ ഒളിഞ്ഞിരിക്കുന്നുണ്ടായിരുന്നു.. കാണാതായ മൂന്നാമത്തെ പെണ്കുട്ടിയെ കണ്ടത്താനും യഥാർഥ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനും ഉള്ള അയാനിന്റെ ശ്രമം ആണ് പിന്നീട് സിനിമ പറയുന്നത്..
തീർച്ചയായും ഒരു മികച്ച വ്യത്യസ്തമായ അനുഭവം തന്നെ സിനിമ സമ്മാനിക്കും.. കാലം ഒരുപാട് കടന്നുപോയിട്ടും ഇപ്പോഴും മാറാത്ത ഒരു കൂട്ടം ജനത.. ജാതിയത അയിത്തം നിറം ഒക്കെ നോക്കി ആളുകളെ നോക്കിക്കാണുന്ന ജനത ചിന്തിച്ചു നോക്കേണ്ടത് തന്നെയാണ്.. സിനിമക്ക് inspire ആയ ആ കേസ് അന്വേഷണത്തിന്റ് സത്യാവസ്ഥ ശെരിക്കും ഞെട്ടിച്ചു..
Must Watch

Comments
Post a Comment