167) Porinju Mariyam Jose (2019) Malayalam Movie

പൊറിഞ്ചു മറിയം ജോസ്



A perfect ബ്ലെൻഡ് ഓഫ് മാസ് and emotions ഒറ്റ വാചകത്തിൽ അതാണ് പോറിഞ്ചു മറിയം ജോസ്.. ജോഷിയുടെ ഒരു വലിയ തിരിച്ചു വരവ്,എല്ലാവർക്കും ഒരുപോലെ ആസ്വദിച്ചു കണ്ടിരിക്കാൻ ഒരു പൈസ വസൂൽ എന്റർട്ടനേർ. 1985 കാലഘട്ടത്തിൽ തൃശ്ശൂരിൽ ആണ് കഥ മുഴവൻ നടക്കുന്നത്. നാട്ടിലെ അറിയപ്പെടുന്ന മൂന്ന് പേർ കാട്ടാളൻ പൊറിഞ്ചു , ആലപ്പാട്ട് മറിയം , പുതിൻപള്ളി ജോസ്.. ഇവർ മൂന്നുപേരുടെ ജീവിതത്തിലൂടെയും ചുറ്റുപാടുകളിലൂടെയും കഥ പറഞ്ഞു പോകുന്നു.

പള്ളി പെരുന്നാളും ആട്ടവും പാട്ടും ഡാൻസും ചെറിയ തർക്കങ്ങളും കൈകോർക്കലുകളും ഒക്കെ ആയി നല്ല ഒരു ആദ്യ പകുതി.. പൊറിഞ്ചു വിന്റെ 2nd ഇൻട്രോ ഒരുപാട് ഇഷ്ടം ആയി fight സീൻസ് With That Bgm 🔥👌👌 രണ്ടാം പകുതി സിനിമ ഒരുപാട് വൈകാരിക ഇമോഷണൽ രംഗങ്ങൾ ഒക്കെ ആയി കുറച്ചുകൂടി ഇന്റർസ്റ്റിംഗ് ആയി മുന്നോട്ട് പോകുന്നു.. Emotional Situations എല്ലാം നല്ലോണം work out ആയിട്ടുണ്ട്. അവസാന രംഗങ്ങളിലെ Fight സീനുകൾ👌👌

ഒരു കളിച്ചേ സ്റ്റോറി ആണെങ്കിൽ കൂടി അത് അവതരിപ്പിച്ച രീതി അതാണ് ഏറ്റവും എടുത്തു പറയേണ്ടത്. പിന്നെ ചിത്രത്തിന്റെ കളർ ഗ്രേഡിംഗ് ട്രയ്ലർ കണ്ടപ്പോൾ തന്നെ ശ്രദ്ധിച്ചതാണ്.. തീയേറ്ററിൽ അത് ഒരു visual ട്രീറ്റ് ആയി തന്നെ അനുഭവപ്പെട്ടു പ്രതേകിച്ചു ജകേസ് ബിജോയ് യുടെ ബിജിഎം കൂടി അതിനോട് ചേർന്ന് നിന്നപ്പോൾ എല്ലാം കൊണ്ടും ഒരു പുത്തൻ അനുഭവം സിനിമ നൽകി എന്നു പറയാം...

പ്രകടനത്തിൽ എനിക്ക് ഏറ്റവും ഇഷ്ടം ആയത് ചെമ്പൻ അവതരിപ്പിച്ച പുതിൻപള്ളി ജോസ് എന്ന കഥാപാത്രം ആയിരുന്നു.. ജോജു Always vere level ആണ് എന്നാലും ചെമ്പന്റെ ആ പ്രകടനം എന്തോ ഒത്തിരി ഇഷ്ടം ആയി. ക്ലൈമാക്സ് കുറച്ചുകൂടി നന്നാക്കമായിരുന്നു എന്ന് ഒരു അഭിപ്രായം ഇല്ലാതില്ല.. എന്നാലും നല്ല രീതിയിൽ തന്നെ പറഞ്ഞവസാനിപ്പിച്ചു...

തീയേറ്ററിൽ നിന്ന് തന്നെ കാണാൻ ശ്രമിക്കുക 🔥❤️ ജോഷി ❤️

Comments

Popular posts from this blog

11)Deranged (2012) Korean Movie Review

48) ATM Er Rak Error(2012) Thai Movie Review

158) WHY (2018) Korean Mini WEB Drama