Posts

Showing posts from June, 2019

153) Kakshi: Amminipilla (2019) Malayalam Movie

Image
O.P.160/18 കക്ഷി:അമ്മിണിപിള്ള (U 2h 14 Min) Director - Dinjith Ayyathan ആദ്യമേ പറയാം ചിത്രം ഒരുപാട് ഇഷ്ടം ആയി..വളരെ ലളിതവും മനോഹരവുമായ ഒരു മികച്ച ഫീൽ ഗുഡ് മൂവി. ഒരുപാട് ഘടകങ്ങൾ ഉണ്ട് പറയാൻ ആണെങ്കിൽ പ്രധമമായി ആസിഫ് അലിയുടെ ഈ അടുത്ത കാലത്തെ സ്ക്രിപ്റ്റ് സെലക്ഷൻ, എല്ലാം ഒന്നിനൊന്ന് മെച്ചമുള്ള സിനിമകൾ. ഈ  സിനിമയിൽ ആകട്ടെ വലിയ പുതുമകളോ, കണ്ണഞ്ചിപ്പിക്കുന്ന കോരിതരിപ്പിക്കുന്ന പ്രകടനങ്ങളോ വലിയ ട്വിസ്റ്റോ അങ്ങനെ ഒന്നും തന്നെ എടുത്തു പറയാൻ ഇല്ല.. എന്നാലും സിനിമ കഴിഞ്ഞവസാനം പൂർണ സംതൃപ്തി നൽകിയ ഒരു ചിത്രം. പ്രദീപൻ മഞ്ഞോടി എന്ന നാട്ടിലെ ഒരു വക്കീൽ. അത്യാവശ്യം മാന്യനാണ് സാമർത്യനാണ് പിന്നെ രാഷ്ട്രീയത്തിൽ ഒക്കെ നല്ല താൽപ്പര്യം ഉള്ള പുള്ളിയാണ്.  ഷജിത്ത് കുമാർ അമ്മിണിപിള്ള എന്ന ഒരു ചെറുപ്പക്കാരന്റെ വിവാഹ മോചന കേസ് പുള്ളിയുടെ കയ്യിൽ വന്നു പെടുന്നു. ശേഷം ഉള്ള രസകരമായ സംഭവങ്ങൾ ആണ് ചിത്രം പറയുന്നത്. തലശ്ശേരി ഭാഷ കേൾക്കാൻ തന്നെ എന്തു സുഖം..ഒരുപാട് സന്ദര്ഭ നർമ്മ രംഗങ്ങളും നല്ല റിയലിസ്റ്റിക് കോടതി രംഗങ്ങളും പിന്നെ ജെക്‌സ് ബിജോയ്ടെ മനോഹരമായ പശ്ചാത്തല സംഗീതവും ആസിഫ് അലിയുടെ കുറച്ചു പക്വതയാർന്ന വക്കീൽ

152) Stranger Things Season 2

Image
Stranger Things  Season 2 8 എപ്പിസോഡുകൾ ഉള്ള ആദ്യ സീസൺ കഴിഞ്ഞു രണ്ടാം സീസൺ ലേക്ക് കടക്കുമ്പോൾ  ആദ്യ ഭാഗത്തിൽ പറഞ്ഞു വന്ന സംഭവ വികാസങ്ങളുടെ തുടർ കഥകളിലേക്ക് നമ്മെ ആകാംഷയോടെ കൊണ്ടു പോകുന്നു... ഒരു പക്ഷെ ആദ്യ സീസണിനെക്കാളും ദുരൂഹതയും ഭയാനകവും കുറചക്രമവും കൂടുതൽ ആണ് സീസൺ 2 ൽ. കുറെ ഭീതിയേറായ ഞെട്ടിക്കുന്ന സംഭവങ്ങൾക്ക് പ്രേകഷകർ സാക്ഷിയായേക്കാം. സ്പോയിലേർ ആവും എന്നുള്ളത് കൊണ്ട് കഥയെ കുറിച്ചു ആതികാരികമായി പറയുന്നില്ല... ഒരു വർഷത്തിന് ശേഷം ഉള്ള ഹകിങ്സിലെ കാഴ്ചകളിലൂടെ പറഞ്ഞു തുടങ്ങുന്ന  കഥാ..  പുതിയ രണ്ട് കഥാപാത്രങ്ങൾ കൂടി കഥയിലേക്ക് കടന്നു വരുന്നു.. അവസാന എപ്പിസോഡുകൾ ആണ് ഏറ്റവും ഗംഭീരമാക്കിയത്.. നമ്മുടെ ഫാന്റസിക്ക് ചിന്തിക്കാവുന്നതിനെക്കാൾ ഒരുപിടി മുകളിൽ കാഴ്ചകൾ നമ്മെ അത്ഭുതപ്പെടുത്തും. എട്ടാമത്തെ എപ്പിസോഡ് അവസാനം 👌👌 അതുപോലെ തന്നെ 7 മത്തെ എപ്പിസോഡ് 😍 പതിഞ്ഞ താളത്തിൽ പറഞ്ഞു വന്ന കഥക്ക് ഒരു മാസ്സ് സൈഡ് എന്നൊക്കെ പറയുന്ന പോലെ ഏഴാമത്തെ എപ്പിസോഡ് കഥയുടെ മൂഡ് തന്നെ മാറ്റി, മികച്ച എപ്പിസോഡ് ... എല്ലാം കഴിഞ്ഞും  കഥ  എവിടെയും അവസാനിക്കുന്നില്ല... 2 ഭാഗങ്ങൾ തന്ന അനുഭത്തിന് മുകളിൽ നിൽക്കുന്ന

151) Stranger Things (2016) Netflix Series season 1

Image
Stranger Things (2016) Language - English Genre - Mystery, Investigation, Supernatural Season 1 | 8 Episodes 1983 അമേരിക്കയിലെ ഇന്ത്യനാ എന്ന സംസ്ഥാനത്തെ ഹോക്കിങ്‌സ് എന്ന സ്ഥലത്ത് രാത്രി വൈകി അതി ദുരൂഹതയാർന്ന സാഹചര്യത്തിൽ വിൽ ബയേഴ്‌സ് എന്ന ഒരു പന്ത്രണ്ടു വയസ്സുകാരനെ കാണാതാവുന്നു.  അമ്മ ജോയ്സിയും സഹോദരൻ ജോനഥനും ,കൂട്ടുകാരായ മൈക്കും,ലുക്കാസും, ഡസ്റ്റിനും കൂടെ  പോലീസ് ചിഫ്  ഹോപ്പേറും അവരുടേതായ രീതിയിൽ പല അന്വേഷണങ്ങൾ നടത്തി കൊണ്ടിരുന്നു. ഒരു തുമ്പ് പോലും ബാക്കി വാക്കാതെയായിരുന്നു അവന്റെ തിരോധാനം.. എന്നാൽ പരസ്പരം കാണാൻ സാധിക്കുന്നില്ലെങ്കിലും വില്ലിൻറെ സാന്നിധ്യം ജോയ്സിക്ക് അറിയാൻ കഴിയുന്നുണ്ടായിരുന്നു.. അവൻ സഹായം തേടുകയാണ്..ഒരു അമാനുഷിക ശക്തിയാണ് വില്ലിനെ  കൊണ്ടുപോയതെന്ന് ജോയ്സി വിശ്വസിച്ചു..വില്ലും ആയി കോമ്മ്യൂണിക്കേറ്റ് ചെയ്യാൻ ജോയ്സി പല മാര്ഗ്ഗങ്ങൾ ശ്രമിച്ചു.. എന്നാൽ കൂടെയുള്ളവർക്ക് അവൾ ചെയ്തു കൂട്ടുന്നതെല്ലാം കണ്ടു അവളെ വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല... കൂട്ടുകാരും ശക്തമായ രീതിയിൽ തന്നെ വിൽനെ തേടി ഇറങ്ങി. ഒരു രാത്രി അതേ സാഹചര്യത്തിൽ മൈക്കിന്റെ സഹോദരിയുടെ കൂട്ടുകാരി ബാര്ബയും 

149) And The Oscar Goes To (2019) Malayalam Movie

Image
And The Oscar Goes To എന്ന ചിത്രത്തെ ഒറ്റ വാചകത്തിൽ വിശേഷിപ്പിച്ചാൽ ഒരുപാട് നന്മയുള്ള ഒരു കൊച്ചു മനോഹര ചിത്രം. സംവിധായകന്റെ മുൻപത്തെ ചിത്രങ്ങളുടെ ഓർമയിൽ എന്തക്കയോ ഇച്ചിരി കൂടുതൽ പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഒരു ചെറിയ ചിത്രമാണ് സമ്മാനിച്ചത്.  ഇസാക്ക് ഇബ്രാഹിം എന്ന ഒരു സിനിമ മോഹിയുടെ കഥയാണ് ചിത്രം പറയുന്നത്. ആദ്യ സിനിമ സംവിധാനം ചെയ്യാൻ ഉള്ള പരിശ്രമത്തിൽ ആണ് പുള്ളി. ഒരുപാട് കാലത്തെ സ്വപ്‍നം യാഥാർത്ഥ്യമാക്കൻ ഉള്ള ഓട്ടത്തിനിടയിൽ അനുഭവിക്കേണ്ടിവരുന്ന പ്രശനങ്ങളും ബുദ്ധിമുട്ടുകളും തുടർന്ന് അയാളുടെ ജീവിതത്തിൽ ഉണ്ടാവുന്ന വലിയ വഴിത്തിരിവും മുന്നോട്ടുള്ള കഠിനമായ യാത്രയും അങ്ങനെ ഒരുപാട് തലങ്ങളിലൂടെ സിനിമ സഞ്ചരിക്കുന്നു.. ഒരു സിനിമ പ്രേമിയെ അല്ലെങ്കിൽ സിനിമ സ്വപ്‍നം കാണുന്നവനെ Inspire ചെയ്യാൻ ഒരുപാട് ഘടകങ്ങൾ സിനിമയിൽ ഉണ്ട്.. അത് മാത്രം അല്ല മനസ്സിൽ ആഴത്തിൽ തട്ടുന്ന  വൈകാരിക ബന്ധങ്ങളും,സംഭാഷങ്ങളും, അഭിനയ മുഹൂർത്തങ്ങളും എല്ലാം ആയി തീർച്ചയായും തൃപ്തി നൽകുന്ന ഒരു ചിത്രം. "ജീവിതത്തിൽ എപ്പോഴെങ്കിലും തോറ്റ് പോയി എന്ന് തോന്നുമ്പോൾ ഞാൻ എന്റെ മകളുടെ ഫോട്ടോ എടുത്തൊന്ന് നോക്കും. അവളെ കാണുമ്പോ പിന

148) Unda(2019) Malayalam Movie

Image
ഉണ്ട ട്രയ്ലർ കണ്ടപ്പോൾ ഉണ്ടായ ആ ആകാംഷക്ക് നൂറ് ശതമാനം നീതി പുലർത്തിയ ഒരു മികച്ച അവതരണം. ശക്തമായ അർത്ഥ തലങ്ങളും മുന്നോട്ട് വെക്കുന്ന വ്യക്തമായ രാഷ്ട്രീയവും ഒരുപാട് വൈകാരിക മുഹൂർത്തങ്ങളും ഉത്തരവാദിത്വവും കടമയും പോരാട്ടവും അതിജീവനവും എല്ലാം സാക്ഷ്യം വഹിച്ച ഒരു വ്യത്യസ്ത ചലച്ചിത്രാനുഭവമാണ് ഉണ്ട. ഒരു കൂട്ടം പോലീസ് ഉദ്യോഗസ്ഥർ ഇലക്ഷൻ ഡ്യൂട്ടിക്കായി കേരളത്തിൽ നിന്നും ഛത്തീസ്ഗഡിലേക്ക് പോകുന്നു. അതിൽ കുറച്ചു പേർക്ക് ഏത് സമയത്തും മാവോയിസ്റ്റ് അറ്റാക്ക് ഉണ്ടായേക്കാവുന്ന വളരെ ഒറ്റപ്പെട്ട ഒരു കാടിനുള്ളിൽ തങ്ങളുടെ ഡ്യൂട്ടി ചെയ്യേണ്ടി വരുന്നു.അവിടെ അവരുടെ കാര്യങ്ങൾ എല്ലാം വളരെ പരിതാപകരം ആണ്..എന്തിന് പറയുന്നു വേണ്ടരീതിയിൽ അവശ്യ സുരക്ഷാ സാമഗ്രികൾ ഒന്നും തന്നെ തങ്ങളുടെ കയ്യിൽ ഇല്ല.. 9 പേര് അടങ്ങുന്ന ഒരു ടീം . ലീഡർ ആയി എസ് ഐ മണി.. ആ ദിവസങ്ങളിൽ അവർ നേരിടേണ്ടിവരുന്ന മോശ സാഹചര്യങ്ങളും ഒപ്പം ശത്രുവിൽ നിന്നുള്ള  ഭയവും ചെറുത്തു നിലപ്പും കഥാപാത്രങ്ങളുടെ പ്രകൃതവും.തമ്മിലുള്ള കാഴ്ചപ്പാടുകളും,പെരുമാറ്റവും ഏലാം മനോഹരമായി വരച്ചു കാട്ടിയ  മികച്ച ആദ്യ പകുതി.രണ്ടാം പകുതി കഥാ മുന്നോട്ട് കൊണ്ടുപോകുന്നത് കണ്ടു വ

147) Virus (2019) Malayalam

Image
വൈറസ് (U, 2H 38Min) Director - Ashiq Abu ഈ സിനിമക്ക് ഒരു വിശദമായ റീവ്യൂവിന്റെ ആവശ്യം ഒന്നും ഇല്ല.. ഒരു സിനിമ പ്രേമി അല്ലെങ്കിൽ സാധാരണ സ്ഥിരമായി സിനിമ കാണുന്ന ഏതൊരാളും തീർച്ചയായും തീയേറ്ററിൽ പോയി തന്നെ കണ്ടനുഭവിച്ചറിയേണ്ട ഒരു  സിനിമനുഭവം.  റിയൽ ഇൻസിഡന്റ റീലിലേക്ക് കൊണ്ടുവന്നപ്പോൾ ഉണ്ടായ ഒരുതരം വിസ്മയിപ്പിക്കുന്ന പ്രതിഭാസം അതാണ് വൈറസ്. പറയാനാണെങ്കിൽ ഒരുപാട് കാര്യങ്ങൾ ഉണ്ട്. ഡ്രാമ എന്നതിലുപരി ഒരു ഡോക്യൂമെന്ററി മൂഡിൽ ആണ് സിനിമ പറഞ്ഞു പോകുന്നത്.. ഓരോ ഫ്രെമുമാറുമ്പോഴും പുതിയ പുതിയ കഥാപാത്രങ്ങൾ വന്നു പോകുന്നു. ആദ്യം തന്നെ ഇത്രയും വലിയ സ്റ്റാർ കാസ്റ്റിനെ എല്ലാവരെയും ക്രമീകരിച്ചു അവർക്കെല്ലാം തുല്യ പ്രാധാന്യ വേഷങ്ങൾ നൽകി മുന്നോട്ട് പോകുന്ന ബ്രില്ലാൻഡ് ആയ ഒരു തിരക്കഥ.. യഥാര്ത സംഭവത്തിൽ സാക്ഷിയായ കഥാപാത്രങ്ങൾ  കണ്മുന്നിലേക്ക് വരുമ്പോൾ അതുണ്ടാക്കുന്ന ഇമോഷണൽ vibe, അത് ഒരു പ്രത്യേക ഫീലിംഗ് തന്നെയായിരുന്നു. പ്രത്യേകിച്ചു സിസ്റ്ററുടെ ആ അവസാന നോട്ട് ഒക്കെ..നമ്മൾ അതൊക്കെ ശേരിക്ക് സംഭവ സമയത്തു വായിച്ചറിഞ്ഞത് കൊണ്ടാവും വളരെയധികം വിഷമം തോന്നിയ മുഹൂർത്തങ്ങൾ ആയിരുന്നു  കടന്നുപോയിരുന്നത്. ഒട്ടനവ

146) Thamasha (2019) Malayalam Movie

Image
തമാശ (U, 120 Minutes ) Director -  Ashrf Hamza തമാശ ലളിതം ഹൃദ്യം  സുന്ദരം.... വലിയ മുൻവിധകൾ ഇല്ലാതെ കയറിയാൽ കണ്ടിരിക്കാവുന്ന നല്ല ഒരു സിംപിൾ ഫീൽ ഗുഡ് സിനിമ.. വലിയ ബഹളങ്ങളോ ആഴത്തിലുള്ള കഥാപറച്ചിലോ ഒന്നും ഇല്ലാതെ ലളിതമായി തുടക്കം മുതലേ ബോറടിപ്പിക്കാതെ സിനിമ പോകുന്നു.. ട്രെയ്‌ലറിൽ തന്നെ കഥയുണ്ട് പിന്നെ വേറെ സിനിമകളുമായി സാമ്യം തോന്നിയാലും അത്ഭുതപ്പെടാനില്ല.. പ്ലോട്ട് മുമ്പ് കണ്ടതാണെങ്കിലും അത് കൈകാര്യം ചെയ്യുന്ന വിധം ആണ് ഇവിടെ പ്രധാനം. 30 വയസ്സ് ശ്രീനിവാസൻ എന്ന കോളേജ് അധ്യാപകൻ, തന്റെ കല്യാണം ഒന്നും അങ്ങോട്ട് ഒത്തു വരുന്നില്ല.. പ്രധാന കാരണം തന്റെ മുടി തന്നെയാണ്.. അങ്ങനെ അയാളും അയാളുടെ കുടുംബവും, ചുറ്റുപാടുകളും, കല്യാണലോചനകളും എല്ലാം ആയി ഊഹിച്ച പോലെ തന്നെ കഥ മുന്നോട്ട് പോകുന്നു... കാര്യമായി ഒന്നും തന്നെ എടുത്തു പറയാൻ ഇല്ല. കുറച്ചു നല്ല സിറ്റുവേഷൻ കോമേടികളും ഇമോഷണൽ രംഗങ്ങളും ഗാനങ്ങളും ഒക്കെ പുതുമയുള്ളതല്ലെങ്കിൽ കൂടി കാണുമ്പോൾ നല്ല ഫ്രഷ്നസ് ഫീൽ ചെയ്തിരുന്നു.. സോഷ്യൽ മീഡിയയിലൂടെ അന്യന്റെ സ്വകാര്യതയിലേക്കുള്ള ഇപ്പോഴത്തെ സമൂഹത്തിന്റെ കടന്നുകയറ്റത്തെ  കുറിച്ചൊക്കെ സിനിമ നല്ലരീതിയി

145) Chernobyl (2019) HBO Mini Series

Image
What is the cost of lies........? The answer exactly the perfect example of whats happened in Chernobyl.. Chernobyl (2019) HBO Mini Series | Based On An Incredible Unbelievable True Incidents | 5 Episodes 1986 ഏപ്രിൽ 26 ന് ലോകത്തെ മുഴവൻ ഞെട്ടിച്ചു കൊണ്ട് മനുഷ്യനിർമിതമായ ഒരു വലിയ ദുരന്തത്തിന്റെ ആരംഭം.. പലരും കേട്ടിരിക്കും The Chernobyl Disaster. ചേർനോബിൽ ന്യൂക്ലിയർ പവർ പ്ലാന്റിൽ റിയാക്ടര് നാലിൽ ഉണ്ടായ ഒരു  സ്ഫോടനം അതിന്റെ കോറിനെ പൂർണമായും തകർക്കുന്നു.. അധികൃതർ അതിനെ വേണ്ട രീതിയിൽ അത്രകാര്യമായി എടുത്തില്ല.. കോറിന് ഒന്നും സംഭവിച്ചിട്ടില്ല പിന്നെന്തിന് ഇത്ര ഭയക്കണം എന്നായിരുന്നു അവരുടെ നിഗമനം. എന്നാൽ  സ്ഫോടനത്തിന്റെ ആ തീവ്രത കോറിൽ നിന്നും വലിയ റേഡിയേഷനിൽ പുറത്തേക്ക് വരുന്ന വിഷവാതകം മിനിറ്റ് വച്ചു കാറ്റിലൂടെ  പ്രിപ്പിയറ്റ് അടക്കം ഉള്ള ഒരുപാട് സമീപ പ്രതേ ശങ്ങളിലേക്ക് അലയടിക്കുന്നുണ്ടായിരുന്നു.. സംഭവത്തിന്റെ ഗൗരവം മനസിലാക്കാതെയുള്ള പല തീരുമാനങ്ങളും തെറ്റായ അനുമാനങ്ങളും തെറ്റിദ്ധാരണകളും എല്ലാം കൊണ്ടെത്തിച്ചത് ലോകം സാക്ഷ്യം വഹിച്ച ഏറ്റവും വലിയ ദുരന്തത്തിലേക്കാണ്. ഈ വലിയ സമസ്യക്കൊരു 

144) Vellai Pookal (2019) Tamil Movie

Image
പൂർണ സംതൃപ്തിയോടെ കൂടി തന്നെ എഴുതുന്നു.. തമിഴിൽ നിന്ന് ഒരു കിടിലൻ ത്രില്ലർ സിനിമ.. അതും  പരമാവധി ഇന്റൻസിറ്റി കീപ്പ് ചെയ്ത് തുടക്കം മുതൽ അവസാനം വരെ  enganging ആയി അതും pure making ക്വാളിറ്റിയും വളരെ convincing ആയ ഒരു മിസ്റ്ററി reaviling ഉം  ഒക്കെയായി ഈ അടുത്ത കാലത്ത് കണ്ട മികച്ച ഒരു സിനിമ. വിവേക് നായകൻ ആവുന്ന വെള്ളയ് പൂക്കൾ. Vellai Pookkal (2019) Tamil | Mystery Intense Thriller രുദ്രൻ  എന്ന Retired പോലീസ് ഉദ്യോഗസ്ഥൻ. തുടക്കം നമ്മുടെ ജോസഫ് സിനിമയെ ഓർമ്മിപ്പിക്കും വിതം ആയിരുന്നു.ഒരു ഇൻക്യുഎസ്റ് സീൻ കഥ പറഞ്ഞ് തുടങ്ങുന്നത് അവിടെ നിന്നാണ്. വളരെ ദാരുണമായി നടക്കുന്ന 3 ക്രൈം,  കുറ്റവാളിയെ അതി വിദഗ്ദ്ധമായി രുദ്രൻ തന്റെ പോലീസ് intution വച്ചു കണ്ടു പിടിക്കുന്നു.. ശേഷം  പിന്നീട് അങ്ങോട്ട് അവസാനം വരെ US ൽ ആണ് കഥനടക്കുന്നത്.. 3 വർഷമായി തമ്മിൽ മിണ്ടാത്ത, മകനുമായി കുറച്ചു ദിവസം ചിലവഴിക്കാൻ അയാൾ  US ലേക്ക് മാറുന്നു..  മതാമ മരുമകളുമായി അത്ര സ്വര ചേർച്ചയിൽ അല്ല പുള്ളി... പുതിയ ജീവിതം പുതു രീതികൾ സംസ്കാരം അങ്ങനെ അവിടെ ഇരുന്നു ബോറടിച്ച  അയാൾക്ക് അവിടെ ഭാരതി എന്ന ഒരു സുഹൃത്തിനെ കൂടി കിട്ടുന്നു..

142) Welcome To Dongmakgol (2005) Korean Movie

Image
ഒരു നാൾ കമ്മി മുഖ്യൻ ഡോങ്മകോൾ തലവനോട് ചോദിക്കുകയുണ്ടായി 'ഒരു ശബ്ദം പോലും ഉയർത്താതെ താങ്കൾക്ക് എങ്ങനെയാണ് ഈ നാട്ടിൽ ഇത്രയും പിടിപാട് ഉണ്ടായത്,താങ്കളുടെ ഈ വിജയകരമായ ആധിപത്യത്തിന് പിന്നിലെ രഹസ്യം എന്താണ് എന്ന്.. അപ്പോൾ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു അവരെ പരമാവധി സംരക്ഷിക്കുക നല്ല ആഹാരം നൽകുക. എന്ന് Movie - Welcome To Dongmokgol Language - Korean Genre - Comedy,War Year - 2005 1950 കൊറിയൻ യുദ്ധം മൂർച്ഛിച്ച് നിന്നിരുന്ന കാലഘട്ടം ശത്രു രാജ്യങ്ങൾക്കിടയിൽ  ഡോങ്മകോൾ എന്ന മലമുകളിലെ ഒരു ഒറ്റപ്പെട്ട ഗ്രാമം.അപ്പുറത്തും അപ്പുറത്തും  നടക്കുന്ന വീര സാഹസങ്ങൾ ഒന്നും അറിയാതെ ശത്രു ആരെന്നോ മിത്രമാരെന്നോ ഒന്നും നോക്കാതെ വരുന്നവരെ സ്വന്തം കൂടപിറപ്പുകളെ പോലെ പോറ്റുന്നവർ. എന്തിന് പറയുന്നു ഒരു ഗ്രാനൈട് അല്ലെങ്കിൽ തോക്ക് പോലും അവർക്ക് നേരെ ചൂണ്ടിയാൽ ഒരു ഭീതിയും ഇല്ലാതെ കണ്ണിമ വെട്ടാതെ നിന്ന് തരും അവർ. എന്നാൽ കളി കാര്യമാവുന്നത് അമേരിക്കൻ ഫൈറ്റർ പയിലറ്റ് ആയ നീൽ സ്മിത്ത് തന്റെ പ്ലെയിൻ നിയന്ത്രണം വിട്ട് ഡോങ്മകോൾ മലമുകളിൽ ചെന്നിടിക്കുന്ന മുതൽ ആണ്. ആദ്യം പറഞ്ഞത് പോലെ അഥിതിദേവോ ഭവ എന്നാണല്ലോ