132) Super Deluxe (2019) Tamil Movie

Super Deluxe (A , 2H 56 Min)
Director - Thiyagarajan Kumararaja



ഇതിനും വലുതൊന്നും ഇനി വരാനില്ല.. ഇനിപ്പോ വന്നാൽ തന്നെ അത് ഈ സംവിധായകന്റെ ചിന്തയിൽ നിന്നും തന്നെയായിരിക്കും.. അന്യായം,മാരകം,കൊടൂരം. 3 മണിക്കൂർ നേരം ഞാൻ വേറെ ഏതോ ലോകത്തായിരുന്നു.. ഇന്റൻസ് അത് പറയണ്ട കാര്യമില്ല കാരണം അഭിനയിക്കുന്നവർ എല്ലാം തന്നെ വേറെ ലെവൽ നടന്മാർ ആണ്.ഒരു ഡീപ് ഡ്രാമാറ്റിക് ആയ ഒരു സർക്യൂലറ്റിങ് സ്റ്റോറി ടെല്ലിങ് ആണെന്നാണ് ആദ്യം വിചാരിച്ചത്. എന്നാൽ കിട്ടിയത് അതിനേക്കാൾ മാരകമായ ഒന്നാണ്.. ആരണ്യകാണ്ഡം എന്ന സിനിമ ഒരുപാട് തവണ കണ്ടതാണ്. ഓരോ തവണ കാണുമ്പോഴും ആ സിനിമ ഓരോ പുതിയ പുതിയ കാര്യങ്ങൾ പഠിപ്പിച്ചു. ഇന്ന് അതിന്റെ സംവിധായകന്റെ ഈ സിനിമ കണ്ടു കഴിഞ്ഞപ്പോൾ ഒരു നിമിഷത്തേക്ക് സ്തംഭിച്ചു നിന്നു പോയി. ഇതുപോലെ ഒരു സിനിമ ഞാൻ ഇതിനു മുമ്പ് കണ്ടട്ടില്ല.. തമിഴ് ഇൻഡസ്ട്രിയിൽ ഇന്നേവരെ ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് എന്നെ ഏറ്റവും അമ്പരപ്പിച്ച സിനിമ

കൾട് ആണ് അതിനു തർക്കം ഇല്ല അത് മുമ്പേ അറിയാം പിന്നെ making. ആദ്യം തന്നെ നീരവ് ഷായുടെയും പി എസ് വിനോദിന്റെയും ഛായാഗ്രഹണം എടുത്തു പറയേണ്ടതാണ്.... ആദ്യ പകുതിയിൽ ഒരു ഫ്രെയിം ഉണ്ട്. പ്രതേകിച്ചു പറയാൻ കാരണം അത് അവിടെ നിശ്ചലം ആണ്.. പലപല സംഭവ വികാസങ്ങൾ ഒരേ സമയം ആ ഫ്രെയിമിൽ നടക്കുന്നു. ആളുകൾ അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നു. ഇടയിൽ ഉള്ള സംഭാഷണങ്ങൾ, അപ്പോഴും ഫ്രെയിം അവിടെ തന്നെ നിശ്ചലം ആണ്.. എല്ലാം കൂടി കണ്ണ് തള്ളിപോയി. കൂടുതൽ പറഞ്ഞാൽ സ്പോയിലേർ ആകും അതുകൊണ്ട് അതിലേക്ക് ആധികാരികമായി കടക്കുന്നില്ല.. കണ്ടു തന്നെ അറിയുക.. യുവൻ ശങ്കർ രാജയുടെ പശ്ചാത്തല സംഗീതം ട്രയ്ലർ കണ്ടപ്പോൾ തന്നെ കോരി തരിച്ചു അപ്പോൾ തീയേറ്ററിൽ കണ്ടപ്പോൾ ഉള്ള ഫീൽ പറയണ്ടല്ലോ.പിന്നെ From The Start To End The Colour Tone Off The Film Was Exceptional..👌👌

മിസ്കിൻ,നളൻ കുമാരസാമി,നീലൻ കെ ശേഖർ പിന്നെ ത്യാഗരാജനും കൂടി ചേർന്നെഴുതി ഉണ്ടാക്കിയ വലിയ ഒരു പാഠപുസ്തകമാണ് ഇതിന്റെ സ്ക്രീൻപ്ലേ.. ബ്രില്ലെന്റ് എന്നു പറഞ്ഞാൽ പോര അതിന് പുതിയ ഒരു വാക്ക് കണ്ടു പിടിക്കേണ്ടിയിരിക്കുന്നു.അത്രക്ക് മനോഹരം.. അഭിനയിച്ച ഓരോരുത്തർക്കും വെവേറെ ആയി ഓരോ റീവ്യൂ കൊടുക്കണം എന്നുണ്ട് ഫഹദ് ഫാസിൽ അവതരിപ്പിച്ച മുകിൽ ഇതിലൂടെ പുള്ളി തമിഴ് നടൻ ആയി കഴിഞ്ഞു.. velaikkaranil ഒരു പത്തു ശതമാനം എങ്കിലും ഫഹദിന്റെ ഡബ് കല്ലുകടി തോന്നിയിട്ടുണ്ടാവാം എന്നാൽ ഇതിൽ അദ്ദേഹം ഒരു യഥാർത്ഥ തമിഴനായി മാറി. അത്ര Perfectio നോട് കൂടിയാണ് ചെയ്തിരിക്കുന്നത്..ഒപ്പത്തിനൊപ്പം തന്നെ വെമ്പു എന്ന കഥാപാത്രമായി സമന്തയും..

വിജയ് സേതുപതിയെ കുറിച്ചു കൂടുതൽ പറയേണ്ടതില്ലലോ..ശില്പയായി ജീവിച്ചു.. മിസ്കിൻ രമ്യ കൃഷ്ണൻ പിന്നെ കുറെ പേരറിയാത്ത പിള്ളാര് എല്ലാവരും ഇന്റൻസ് ആയി തന്നെ സ്‌ക്രീനിൽ അവതരിച്ചപ്പോൾ വേറിട്ട ഒരു പുതുമയുള്ള തിയേറ്റർ അനുഭവമായിരുന്നു കിട്ടിയത്. ഒരു നിമിഷം പോലും സ്‌ക്രീനിൽ നിന്നും കണ്ണെടുക്കാൻ തോന്നിയിട്ടില്ല. തമിഴ് ഓരോ സംഭാഷണവും സൂഷ്മമായി കേൾക്കുക, കാരണം realisticനും മേലെയാണ് അവതരണം.. കൂടുതൽ പറഞ്ഞു നീട്ടുന്നില്ല..10 പേര് പോലും തീയേറ്ററിൽ ഇല്ലാഞ്ഞത് വളരെ കഷ്ടമായി. ഇനിയും ഒരുപാട് എടുത്തു പറയണം എന്നുണ്ട്. ഇന്ത്യ കണ്ട ഏറ്റവും മികച്ച സംവിധായകൻ ത്യാഗരാജൻ കുമാരരാജ.. പുതിയ ഫിലിം Makers ന് ഒരു വലിയ ടെക്സ്റ്റ് ബുക്ക് തന്നെയാണ് ഈ ചിത്രം.

ഇനിയും ഒരു നൂറു തവണയെങ്കിലും കാണണം കുറെ ബ്രില്ലാൻസുകൾ മനസിലാക്കാൻ ഉണ്ട്...

A Masterpiece.. ❤️

Comments

Popular posts from this blog

11)Deranged (2012) Korean Movie Review

48) ATM Er Rak Error(2012) Thai Movie Review

158) WHY (2018) Korean Mini WEB Drama