128) The Light In Your Eyes (2019) K Drama
"Even if one ordinary day is followed by another ordinary day , life is still worth living .Don't waste the present regretting the past and worrying about future. Live this day beautifully.
അതുവരെ ഉണ്ടായിരുന്ന എല്ലാ മുൻധാരണകളെയും മാറ്റിമറിച്ചുകൊണ്ടായിരുന്നു ആ അവസാന രണ്ട് എപ്പിസോഡുകൾ. തുടക്കം മുതലേ പറഞ്ഞു മനസിലാക്കി തന്ന കഥക്ക് പിന്നിലെ മറഞ്ഞിരിക്കുന്ന സത്യത്തെ ഞെട്ടലോട് കൂടിയാണ് കണ്ടത്.. ഒരു പക്ഷെ ആദ്യത്തെ എപ്‌സോഡുകൾ തന്ന ചെറിയ ക്ഷീണം മൂലമാവാം അങ്ങനെ തോന്നിയത്.. എന്നിരുന്നാലും അവസാന രണ്ട് എപ്പിസോഡുകൾ സമ്മാനിച്ച വൈകാരിക മുഹൂർത്തങ്ങൾ മാത്രംമതി ഇത് ഒരു worth വെച്ചിങ് അനുഭവമായി തീരാൻ. One Of The Finest Emotional Melo Drama
KDrama - The Light In Your Eyes
Genre - Time Travel , Melo Drama , Romance , Mystery
No Of Episode 12 | 60 Minutes/ Episode
Kim hye ja എന്ന ചെറുപ്പക്കാരിയിൽ നിന്നുമാണ് കഥയാരംഭിക്കുന്നത്..അച്ഛനും അമ്മയും ചേട്ടനും അടങ്ങുന്ന ഒരു സാധാരണ മിഡിൽ ക്ലാസ് കുടുംബം... ടൈം ട്രാവൽ കൻസെപ്റ് ആണ് പറഞ്ഞു പോകുന്നത്, അതായത്... kim Hye ja ക്ക് ചെറുപ്പത്തിൽ കടൽതീരത്തു നിന്ന് കളഞ്ഞു കിട്ടിയ ഒരു വാച്ച്. അതിൽ സമയത്തിൽ പിന്നോട്ട് സഞ്ചരിക്കാനാവും. ശേഷം മുന്നോട്ടുള്ള തന്റെ ദൈന്യദിന ജീവിതത്തിൽ പലപ്പോഴായി അവൾ ആ വാച്ച് ഉപയോഗിച്ചു.. അവൾക്ക് വേണ്ടവിധത്തിൽ എല്ലാം ജീവിത സന്ദർഭങ്ങൾ അവൾ മാറ്റിമറിച്ചുകൊണ്ടിരുന്നു...
എന്നാൽ ഒരോ തവണ വാച്ച് ഉപയോഗിക്കുമ്പോളും വയസ്സ് കൂടുന്നുണ്ടോ എന്ന് അവൾക്ക് ഒരു സംശയം.. പിന്നീട് അത് സംശയം അല്ല യാദർഥ്യമാണ് എന്നവൾ മനസിലാക്കുന്നു.. ഇനി ഒരിക്കലും വാച്ച് ഉപയോഗിക്കില്ല എന്നവൾ തീരുമാനം എടുക്കുന്നു.. വർഷങ്ങൾക്ക് ശേഷം വേറെ നിവർത്തിയില്ലാതെ ഒരു ദുർനിമിഷത്തിൽ അവൾക്ക് ആ വാച്ച് വീണ്ടും ഉപയോഗിക്കേണ്ടി വരുന്നു.. അത് അവളുടെ ജീവിതത്തിൽ ഒരു വലിയ ദുരൂഹതക്ക് വഴിയൊരുക്കുന്നു..
ആദ്യ 2 എപ്പിസോഡ് മുതൽ തന്നെ കഥ ഏകദേശം ഊഹിച്ചു പോകാവുന്നതെ ഉള്ളു.. ഒരു മേലോ ഡ്രാമാറ്റിക് അവതരണമാണ് മുഴുനീളം ഫീൽ ചെയ്തത്.. കുറെ അവശ്യമില്ലാത്ത സീനുകൾ ഉള്ള പോലെ തോന്നി. കുറച്ചു ലാഗും... എന്നാൽ predction എല്ലാം തെറ്റിച്ചുകൊണ്ടായിരുന്നു ഫിനാലെ എപ്പിസോഡുകൾ.. Excellent 👌 ആദ്യ എപ്പിസോഡ് കളിൽ പോയ ലോജിക് ഒക്കെ തിരിച്ചു വന്നു ഒപ്പം നല്ല കിടിലൻ ഇമോഷണൽ ക്ലൈമാക്സും..എല്ലാം കൂടി മനോഹരമായ ഒരു ഡ്രാമ
Comments
Post a Comment