Posts

Showing posts from January, 2019

111) Thread Of Lies (2014) Korean Movie

Image
മാനസികമായി അവൾ ഒരുപാട് പീഡിപിക്കപ്പെട്ടിരുന്നു.. ഒരു നിമിഷത്തെ അവിവേകം അല്ല, നാളുകളായി അവളെ അലട്ടുന്ന മാനസിക പിരിമുറുക്കം തന്നെയാണ് അത് ചെയ്യാൻ അവളെ പ്രേരിപ്പിച്ചത്.അതേ ഒരു കുറിപ്പ് പോലും ബാക്കി വക്കാതെയാണ്  അവൾ സ്വന്തം ജീവിതം അവസാനിപ്പിച്ചത്   ..വളരെ പതിഞ്ഞ താളത്തിൽ പറഞ്ഞു പോകുന്ന മനോഹരമായ ഒരു സിനിമ. Thread Of Lies Language - Korean Genre - Drama Year - 2014 Hyun - sook എന്ന സ്ത്രീ ഒരു വർക്കിങ് സിംഗിൾ mother ആണ്. തന്റെ രണ്ട് പെണ്ണ് മക്കളെ വളരെ സന്തോഷത്തോടെ ഒരു വിഷമവും ബുദ്ധിമുട്ടു പോലും അറിയിക്കാതെയായിരുന്നു അവർ വളർത്തിയിരുന്നത്. എന്നാൽ ഒരുനാൾ വളരെ അപ്രതീക്ഷിതമായി തന്റെ പതിനാല് വയസ്സുള്ള ഇളയ മകൾ cheon-ji ദുരൂഹ സാഹചര്യത്തിൽ ആത്മഹത്യ ചെയുന്നു.. ആദ്യം സൂചിപ്പിച്ച പോലെ ഒരു കുറിപ്പ് പോലും ബാക്കി വെക്കാതെ, ആരോടും ഒന്നും പറയാതെ അവൾ വിടവാങ്ങി. അമ്മക്കും സഹോദരിക്കും എന്താണ് കാരണം എന്നും പോലും മനസിലാക്കാൻ കഴിഞ്ഞില്ല.. അവർ പതിയെ കുടുംബത്തിൽ ഉണ്ടായ ആ വറ്റാത്ത ദുരന്ത മറന്ന് ജീവിതം മുന്നോട്ട് കൊണ്ടുപോവാൻ തുടങ്ങി. എന്നാൽ Cheon ji യുടെ ആ ദുരൂഹമരണത്തിന് കാരണം എന്തെന്നറിയാൻ സഹോദരി man ji ശ

110) Kingdom (2019) K Drama - Season 1

Image
ഈ വർഷം ഏറ്റവും ആകാംഷയോടെ കാണാൻ കാത്തിരുന്ന ഡ്രാമ. പ്രതീക്ഷ വാനോളം ഉയർത്തിയ ഘടകങ്ങളിൽ ഒന്ന് കൊറിയയിൽ ഇതുവരെ ഇറങ്ങിയ സീരീസുകളിൽ ഏറ്റവും ബെസ്റ് എന്ന് പറയപ്പെടുന്ന സിഗ്നൽ എന്ന സീരിസിന്റെ writer ആണ് ഈ ഡ്രാമയും എഴുതിയിരിക്കുന്നത്. ട്രയ്ലർ ടീസർ തന്ന പ്രതീക്ഷ, വിതരണവകാശം ഏറ്റെടുത്തത് Netflix,  6 എപ്പിസോഡുകൾ ഉള്ള ആദ്യ സീസൺ പ്രതീക്ഷിച്ച പോലെതന്നെ അല്ലെങ്കിൽ പ്രതീക്ഷിച്ചതിനെക്കാൾ ഒരുപടി മുകളിൽ തന്നെ എന്ന് പറയാം. പഴയ കാലഘട്ടത്തിൽ നടക്കുന്ന കഥയായത് കൊണ്ടു സീരീസ് ഇടനീളവും ഒരു സ്ലോൻസ് ഫീൽ ചെയ്യുന്നുണ്ട്.എന്നാൽ സോമ്പി അറ്റാക്കിങ് സീനുകൾ എല്ലാം മാരകമായിരുന്നു.എന്തായാലും സോമ്പി ഫാൻസിന് ഒരു ട്രീറ്റ് തന്നെയായിരിക്കും ഈ ഡ്രാമ. K Drama - Kingdom Genre - Historical , Fantasy , Horror Season 1 | 6 Episodes | 42 to 50 Minutes / Episode രാജ്യത്തെ രാജാവ് പത്ത് നാളായി, തന്റെ അറയിൽ രോഗാവസ്ഥയിൽ കഴിയുന്നു.. രാജാവിന് എന്തോ മാരകമായ രോഗം ആണെന്നും അദ്ദേഹം ഇപ്പോൾ ജീവിച്ചിരിക്കുന്നില്ല എന്നും വരെ  വാർത്തകൾ പ്രചരിച്ചു.. സത്യത്തിൽ, രാജാവിന്റെ പേഴ്‌സണൽ ഗാർഡിനും രാജ്ഞിക്കും അവിടെയുള്ള സേവകന്മാർക്കും അല്ലാതെ ആർക്കും

109) Memories Of Alhambra (2019) Korean Drama

Image
സൗത്ത് കൊറിയൻ ടെലിവിഷൻ റേറ്റിംഗിൽ ചരിത്രം കുറിച്ച ഒരു ഡ്രാമ, ഇന്റര്നാഷൻ ബ്രോഡ്ക്കസ്റ്റിംഗ് റൈറ് എടുത്തിരിക്കുന്നത് Netflix.  നല്ല ബഡ്‌ജറ്റോടെ ആക്ടിങ് മുതൽ ടെക്‌നിക്കൽ Side വരെ ശ്രദ്ധിച്ചു  ചെയ്ത ബ്രില്ലെന്റ് ഡ്രാമകളിൽ ഒന്ന്... Memories Of The Alhambra Language - Korean Genre - Science Fiction , Fantasy, Mystery Thriller Year - 2018-19 | 16 Episodes കഥപറഞ്ഞു തുടങ്ങുന്നത് സ്പെയിനിലെ ബാഴ്‌സിലോണയിൽ നിന്നും ആണ് ഒരു ചെറുപ്പക്കാരൻ   ടെലിഫോണ് ബൂത്തിൽ നിന്നും ഒരു anonymous കാൾ ചെയുന്നു.. അവൻ പരിഭ്രാന്തനാണ് അവന്റെ മുഖത്തു നിന്നും തന്നെ നമ്മുക്ക് വായിച്ചെടുക്കാം ആരൊക്കെയോ അവനെ പിൻ തുടരുന്നുണ്ട് എന്ന്. കാൾ ഇടക്ക് വച്ചു കട്ട് ചെയ്ത് അവൻ ഓടുന്നു. റെയിൽവേ സ്റ്റേഷനിൽ നിന്നും സ്പെയിനിലെ തന്നെ ഗ്രാനടയിലേക്ക് ട്രെയിൻ കയറി പോകുന്നു.. ഗ്രാനടയിൽ എത്തിയ സമയം, ആ ട്രെയിനിൽ അതി വിചിത്രവും ദുരൂഹവുമായ ഒരു സംഭവം നടക്കുന്നു. ശേഷം നമ്മുടെ നായിക നായകനിലേക്ക്.. ലീ വൂ ജിൻ,  J One Holding  എന്ന കമ്പനിയുടെ CEO ആണ്.. അയാൾ ഗ്രനടയിലെ ഒരു പഴയ ഹോട്ടലിലേക്ക് പാതിരാത്രി വന്നു കയറുന്നു, ഹോട്ടൽ owner ആയ Jung Hee Jo

108) Soni (2019) Bollywood Movie

Image
Soni Language - Hindi Genre - Drama Year - 2019 ഈ വർഷം netflix റീലീസ് ചെയ്ത ഒരു ബോളിവുഡ് ചിത്രം.. സോണി കല്പന എന്നീ രണ്ട് വനിതാ പൊലീസുകാരികളുടെ ഒരു ചെറിയ ജീവിത യാത്രയാണ് ചിത്രം പറയുന്നത്.. റിയലിസ്റ്റിക് ആയ അവതരണം.കാര്യമായി ഒന്നും പറയാനില്ലാത്ത കഥ ഇടക്ക് വച്ച് ലാഗ് ഫീൽ ചെയ്യാൻ സാധ്യതയുണ്ട്.. ഒരു മണിക്കൂർ 37 മിനിറ്റാണ് ചിത്രത്തിന്റെ ദൈർഗ്യം.. സോണിയുടെ ജീവിതം എന്നും ഏകാന്തമായിരുന്നു. കണ്ണ് മുന്നിൽ എന്ത് അനീതി കണ്ടാലും പരിസരം നോക്കാതെ ഇടപെടുന്ന സ്വഭാവം. സ്വന്തമായി ഏത് കാര്യത്തിനും തീരുമാനം എടുക്കുന്ന പ്രകൃതം . ഉദ്യോഗ ജീവിതത്തിൽ തന്നെ പല തവണ പല പ്രശനങ്ങൾക്കും ശക്തമായി അവർ പ്രതികരിച്ചിട്ടുണ്ട്.ഈ പ്രതികരണം പല പണിഷ്മെന്റ് ലേക്കും വഴി തെളിയിച്ചിട്ടും ഉണ്ട് ഒറ്റക്കാണ്  ജീവിതം.  കല്പന നേരെ തല തിരിച്ചാണ് പദവിയിൽ സോണി യുടെ മേലതികാരിയാണ്‌ കല്പന. നിയമപരമായി തന്നെ പ്രശനപരിഹാരത്തെ സമീപിക്കാൻ ആണ് അവർ ശ്രമിക്കുന്നത്.. ഇതിനുമുമ്പ് കാണാത്ത പ്ലോട്ട് ഒന്നുമല്ല സിനിമ മുഴുവൻ ഡാർക് ആണ് ആ making ഒരുപാടിഷ്ടായി. സിംപിൾ female oriented  ചിത്രം, വെറുതെ കണ്ടിരിക്കാം അത്ര മാത്രം.

107) Children Of Nobody (2018-19) Korean Series Review

Image
പരമ്പര കൊലപാതകങ്ങൾ ഒരു particular പട്ടേർനിൽ നടന്നു വരുന്നു, കൊലപാതകിയുടെ മോട്ടീവ് എന്തെന്ന് പോലീസ് മനസിലാക്കുന്നു, പിന്നീട് അടുത്ത കൊല തടയാനുള്ള പരിശ്രമം പ്രതിനായകന്റെ ബലഹീനതയിൽ കയറിപിടിച്ചു അവനെ അവശനാക്കി കീഴ്പ്പെടുത്തി കുറ്റം സമ്മതിപ്പിച്ചു നിയമത്തിനു മുന്നിൽ എത്തിക്കുന്നു പല ഭാഷകളിലായി ഇതുപോലുള്ള ത്രെഡിൽ ഒരുപാട് സിനിമകൾ നാം കണ്ടിട്ടും കേട്ടിട്ടും ഒക്കെ ഉണ്ടായിരിക്കും. കൊറിയയിൽ ഒരുപാട് സിനിമകൾ ഇങ്ങനെ ഇറങ്ങിയിട്ടുണ്ട്.. ഡ്രാമകൾ നോക്കുകയാണെങ്കിലും അത്യാവശ്യം ഉണ്ടാവും. ഇവിടെ പറയുന്നത് ഇത്തരം ഒരു ത്രെഡ് base ചെയ്തു കൊണ്ടുള്ള വളരെ വ്യത്യസ്തമായ ഒരു ഡ്രാമയെ കുറിച്ചാണ്‌.. K Drama - Children Of Nobody Genre - Investigation , Mystery , Thriller Year - 2018-2019 32 Episode | 30 Minute Per Episode പ്രാന്തമായ ഒരു അന്വേഷണം ഒരു തരത്തിലും പിടിതരാത്ത കൊലപാതകി,ഒരു തുമ്പ് തെളിവ് പോലും ബാക്കി വെക്കാതെ ഒരാൾക്കും ട്രെസ് ചെയ്യാനോ സംശയിക്കാനോ അവസരം കൊടുക്കാതെ മുങ്ങി നടക്കുന്നവൻ, അന്വേഷിക്കുന്ന പൊലീസുകാരൻ മാത്രമല്ല കാണുന്ന പ്രേക്ഷകനും ത്രില്ലടിച്ചു പ്രാന്ത് പിടിച്ച് അവസാനം വരെ വളരെ ഇന്റർസ്റ്റിംഗ

106) Neeyum Njaanum (2019) Malayalam Movie Re

Image
നീയും ഞാനും ( 2h 41 min) Director - A K Sajan സമൂഹത്തിന്റെ കപട സദാചാര പ്രവണതകളെ ഒരിക്കൽ കൂടി വരച്ചു കാണിക്കുകയാണ് നീയും ഞാനും എന്ന ചിത്രം. പുതിയ നിയമം എന്ന ചിത്രത്തിന് ശേഷം എ കെ സാജൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം വലിയ പുതുമകൾ ഒന്നും അവകാശ പെടുന്നില്ലെങ്കിലും ഒരു ശരാശരി പ്രേക്ഷകന് കുടുംബ സമേതം കണ്ടിരിക്കാൻ ഉള്ള എല്ലാ ചേരുവകളും സിനിമക്കുണ്ട്. യാക്കൂബിന്റെയും ഹാഷ്മിയുടെയും കഥയാണ് ഇവിടെ പറയുന്നത്.. അച്ഛന്റെ നിർബന്ധ പ്രകാരം ഫോട്ടോ ഗ്രാഫി എന്ന തന്റെ സ്വപ്‍നം ഉപേക്ഷിച്ചു പോലീസുകാരൻ ആകേണ്ടിവന്ന യാക്കൂബ്, ഒരു കേസന്വേഷണത്തിന്റ് ഭാഗമായി ഹാഷ്മിയെ follow ചെയ്യേണ്ടി വരുകയും അവർ തമ്മിൽ പ്രണയത്തിലാവുകയും പിന്നീട് വിവാഹശേഷം അവരുടെ സ്വകാര്യ  ജീവിതത്തിലേക്കുള്ള സമൂഹത്തിന്റെ കപട സദാചാര എത്തി നോട്ടമാണ് ശേഷം സിനിമ പറയുന്നത്.. കാലിക പ്രശസ്തിയുള്ള പ്രമേയം വളരെ മികച്ച രീതിയിൽ തന്നെ സ്‌ക്രീനിൽ കൊണ്ടുവരാൻ സത്യസന്ധമായ ഒരു ശ്രമം. ആദ്യ പകുതി യാക്കൂബിന്റെയും ഹാഷ്മിയുടെയും പ്രണയരംഗങ്ങളും യാക്കൂബിന്റെ കുടുംബത്തിലുള്ള എതിർപ്പുകളും അവരുടെ ദാമ്പത്യ ജീവിതവും സമസ്യയുടെ ആരംഭവും ഒക്കെയായി മനോഹരമായി പോയപ്പോൾ രണ്ടാ

105) Mikhael (2019) Malayalam Movie Review

Image
മിഖായേൽ (U/A 2H 30 MIN) Director - Haneef Adeni "പശ്ചാത്താപത്തിലൂടെ പാപിക്ക് മോചനം നൽകാൻ ഞാൻ ദൈവമല്ല, പാപത്തിനു കൂലി മരണമാണ്.." ഹനീഫ് അദെനിയുടെ രണ്ടാം സംവിധാന സംരഭം, ആദ്യമായി നിവിൻ ഹനീഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന സിനിമ. ടീസർ പോസ്റ്റർസ് ഒക്കെ ഉണ്ടാക്കിയ ഓളം പടത്തിൽ ഇല്ലായിരുന്നു എന്നു പറയേണ്ടി വരും ഒരു ശരാശരി തീയേറ്റർ അനുവം മാത്രമാണ് കിട്ടിയത്.. മൈക്കിൾ ജോണ് നിവിൻ പോളി ചെയ്ത നായക കഥാപാത്രം, പാവത്താനായ മിഖായേൽ മാലാഖയുടെ മാസ്സ് ഹെറോയിസം.ഇപ്രാവശ്യം ട്വിസ്റ്റും കാര്യങ്ങളും ഒന്നുമില്ല, ഏറെ കുറെ ഊഹിക്കാവുന്ന കഥതന്നെ ഫാമിലി ഇമോഷണലിലൂടെ വളരെ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു പോകുന്ന ആദ്യപകുതി. ആദ്യ ഭാഗങ്ങളിലെ സീനുകൾ തമ്മിൽ കുറെ സ്വരചേർച്ചകൾ പോലെ ഒക്കെ തോന്നി ഒരു യോജിപ്പില്ലാത്ത പോലെ അതിനടിയിൽ തേപ്പ്😒 അതിനെ കുറിച്ചൊന്നും പറയാതിരിക്കുന്നതാവും നല്ലത്.. എന്നാലും ബോറടിയില്ല.. സിദ്ദിഖ് ഇക്കയും സുരാജേട്ടനും ഒക്കെ കിടുക്കി. രണ്ടാം പകുതിയിൽ മാസ്സ് രംഗങ്ങൾക്കും അക്ഷൻസിനും ഒക്കെയാണ് കൂടുതൽ പ്രാധാന്യം കൊടുത്തിരിക്കുന്നത്. ആക്ഷൻ രംഗങ്ങൾ എല്ലാം ഓവർ ആക്കാതെ തന്നെ അവതരിപ്പിച്ചു. ഉണ്ണിമുകുന്ദൻ ചെ

104) Vijay Superum Paurnamiyum (2019) Malayalam Movie Review

Image
വിജയ് സൂപ്പറും പൗർണമിയും ( U , 2H 15 Min) Director - Jis Joy പെല്ലിചൂപുലു എന്ന തെലുങ്ക്‌ പടം കണ്ടതാണ് അതിന്റെ almost Adaptation തന്നെയാണ് ഈ ചിത്രം.എന്നാലും ഒർജിനൽ പതിപ്പിനെക്കാൾ ഒരുപടി മുകളിൽ തന്നെ ഈ ചിത്രം നിൽക്കും ഒരു ജിസ് ജോയ് ഫീൽ ഗുഡ് മാജിക് തന്നെയാണ് ഇവിടെ നമ്മുക്ക് സമ്മനിക്കുന്നത്. കഥയിലേക്കൊന്നും ആധികാരികമായി കടക്കുന്നില്ല.. വളരെ സിംപിൾ ആയ ഒരു ത്രെഡ്, സിനിമയുടെ തുടക്കത്തിൽ വിജയുടെയും പൗർണമിയുടെയും ജനനം കുടുംബ പശ്ചാത്തലം എന്നിവ വ്യക്തമായി കാണിച്ചു തുടങ്ങുന്നു.. യാഥാർശികമായി ഉണ്ടാവുന്ന ഒരു പെണ്ണുകാണൽ ചടങ്ങിൽ വച്ചാണ് രണ്ടുപേരും പരസ്പരം കണ്ടു മുട്ടുന്നത്.. ശേഷം ഉണ്ടാവുന്ന സംഭവങ്ങൾ എല്ലാം കണ്ടു മനസിലാക്കുക.. സൺഡേ ഹോളിഡേ പോലെ തന്നെ ചിത്രത്തിലെ ഓരോ ഫ്രെമുകളും തരുന്ന ഫീൽ ഒന്ന് വേറെതന്നെയാണ്. സാഹചര്യ കോമടികൾ, മനോഹരമായ പശ്ചാത്തല സംഗീതവും കൂടാതെ ജിസ് ജോയ് സ്‌പെഷ്യൽ എന്നു പറയാവുന്ന കുറെ നല്ല വൈകാരിക സംഭാഷങ്ങളും അഭിനയ രംഗങ്ങളും കൊണ്ട് കാണുന്ന പ്രേക്ഷകന് വേറിട്ടൊരു ഫീൽ ഗുഡ് അനുഭവം തന്നെയാണ് സിനിമ നൽകുന്നത്.. ഒരു remake ആണെങ്കിലും സീൻ by സീൻ കോപ്പി ചെയ്യാതെ സാഹചര്യങ്ങൾ എല്ലാം

103) Vishwasam (2019) Tamil Movie Review

Image
വിശ്വാസം (U 2 H 32 Min) Director - Siva ഒരു വിശ്വാസവും ഇല്ലാതെ കയറി, ശിവ തല കോംബോയിലെ മുമ്പ് ഇറങ്ങിയ 3 ചിത്രങ്ങളെക്കാൾ ബേധപ്പെട്ട കണ്ടിരിക്കാവുന്ന ഒരു ക്ലിഷേ ആക്ഷൻ ഇമോഷണൽ സിനിമ.. ഊഹിച്ച പോലെ തന്നെ ഒരു പുതുമയും ഇല്ലാത്ത കഥ,തിരക്കഥ സംഭാഷണം വേണ്ടാതെ കുതികയറ്റിയ ഗാനങ്ങൾ സങ്കട്ടനങ്ങൾ കൂടെ വിവേക്, റോബോ ശങ്കർ,തമ്പി രാമയ്യ,യോഗി ബാബു തുടങ്ങിയവർ ചളികൾ എടുത്തിടാൻ മത്സരിക്കുന്നു.. കൂട്ടത്തിൽ കോവൈ സരള കൂടി ആയപ്പോൾ ബേഷ്‌ ഒന്നും പറയാതിരിക്കുന്നതാവും നല്ലത്... തുക്കു ദുരൈ, ഗ്രാമത്തിന്റെ നായകൻ എല്ലാവർക്കും മൂപ്പരോട് ഭയങ്കര ആദരവും പേടിയും ഒക്കെയാണ്. ഗ്രാമത്തിൽ എന്തു പ്രശനം വന്നാലും സണ്ട സെയ്തു എതിർത്തു നിൽക്കാൻ നമ്മുടെ തല മുന്നിൽ ഉണ്ട്.. അവിടേക്ക് ഒരു മെഡിക്കൽ ക്യാമ്പിനു ഡോക്ടർ നിരഞ്ജന വരുന്നു..പിന്നീട് കഥ  ഊഹിക്കാവുന്ന രീതിയിൽ തന്നെ അങ്ങനെ പറഞ്ഞു  പോകുന്നു. First Half തീരെ അങ്ങു ബോധിച്ചില്ല..എന്നാൽ 2nd ഹാൾഫ് വിചാരിച്ച പോലെ അത്ര മോശമായി തോന്നിയില്ല.. അതിന് കാരണം ബേബി അനിഖയാണ് ചുമ്മാ പൊളിച്ചടക്കി.  ആ കഥാപാത്രത്തെ വളരെ  natural ആയി  അവതിരിപ്പിച്ചു..  ഇമോഷണൽ സീനുകൾ എല്ലാം ഒരുപാട് ഇഷ്ടായി.

102) Petta (2019) Tamil Movie Review

Image
പേട്ട (U/A 2H 52 Min) Director - കാർത്തിക് സുബ്ബരാജ് ഒരു കംപ്ലീറ്റ് രജനി ഷോ അത് തന്നെയാണ് പെട്ട.. രാവിലെ പടത്തിന് കയറും മുമ്പ് ഫേസ്ബുക്കിൽ ഒരു റീവ്യൂ ൽ കണ്ടു ശിവാജിക്ക് ശേഷം ഏറ്റവും എൻജോയ് ചെയ്ത് കണ്ടാസ്വദിച്ച രജനി ചിത്രം എന്നൊക്കെ. അതേ, കുറെ കാലത്തിനുശേഷം പൂർണമായും എന്നെ തൃപ്തിപ്പെടുത്തിയ ഒരു രജനി ചിത്രം. """പാക്കത്താനെ പോറെ ഇന്ത കാളിയുടെ ആട്ടത്തെ... """ സിനിമ തുടങ്ങുന്നത് പതിഞ്ഞ താളത്തിൽ ആണ്.. രജനിയുടെ മാസ്സ് ഇൻട്രോയും fight സീനുകൾക്കും ശേഷം. കഥ പതിയെ പറഞ്ഞു തുടങ്ങുന്നു..മരണമാസ് സോങ് ന്റെ ഒപ്പം ഉള്ള ആട്ടവും  മാസ് ഡയലോഗുകളും സങ്കട്ടന രംഗങ്ങളും ഒപ്പം വിജയ് സേതുപതി നവാസുധിൻ സിദ്ദിഖ് എന്നിവരുടെ എന്ററി ഒക്കെയായി മികച്ച ഒരു ആദ്യപകുതി. മാസോഡ് കൂടിയുള്ള ഒരു കിടിലൻ ഇന്റർവേൽ പഞ്ചും.. ചിത്രം കൂടുതൽ ഇന്റസ്റ്റിംഗ് ആവുന്നത് രണ്ടാം പകുതിയിൽ ആണ്. ഇതുവരെ പറഞ്ഞതൊന്നും അല്ല കഥ ഇനി പറയാൻ പോകുന്നതാണ് യഥാർഥ കഥ ക്ലൈമാക്സ് രംഗങ്ങൾ എല്ലാം ഞെട്ടിച്ചു. ചെറിയ ട്വിസ്റ്റും കാര്യങ്ങളും ഒക്കെയായി ഒരു മരണമാസ് എന്ഡിങ് ഷോട്ടും.... തലൈവർ ഷോ,  ഈ പ്രായത്തിലും എന്ന ഒരുതാ സമ്മതിച്

101) Love Sonia (2018) Hindi Movie Review

Image
Love Sonia Language - Hindi Genre - Drama Year - 2018 വളരെയധികം ആഴത്തിൽ മനസിൽ പതിഞ്ഞ ഒരു സിനിമ. ഇതേ തീമിൽ തന്നെ മുമ്പ് പല തവണ സിനിമകൾ വന്നിട്ടുണ്ടെങ്കിലും അതിനേക്കാൾ ഒക്കെ Disturbing ആയ ഒരു സിനിമ. Sexual Violence Againt Women ഈ സിനിമ ഒരു ഓർമപ്പെടുത്തൽ കൂടിയാണ്... ലൗ സോണിയ പറയുന്നത് സോണിയ എന്ന പതിനെഴുകാരി തന്റെ സഹോദരിയെ തേടിയുള്ള യാത്രയാണ്..  നോർത്ത് മുംബൈയിലെ ഒരു ഉൾ ഗ്രാമത്തിൽ കുടുംബമായി താമസിക്കുന്ന സോണിയ സഹോദരി പ്രീതി കൂടെ അച്ഛൻ 'അമ്മയും. അവരുടെ അവസ്ഥ വളരെ മോശമാണിപ്പോൾ കൃഷി ഏതാണ്ട് നശിച്ചു, അച്ചൻ എന്നും തന്റെ രണ്ടു പെണ്ണ് മക്കളുടെ പേരിൽ പഴിചാരുമായിരുന്നു. ദൈവം തനിക്കൊരു ആണ്കുട്ടിയെ തന്നില്ലല്ലോ.. തന്റെ കാലശേഷം എങ്ങനെ തന്റെ കുടുംബം ജീവിക്കും എന്ന വ്യവലാതിയായിരുന്നു അയാൾക്ക്.. രാത്രിയായാൽ അതും പറഞ്ഞെന്നും വീട്ടിൽ വഴക്കാണ് ജീവിക്കാൻ വേറെ വഴിയില്ലാതെ പ്രീതിയെ മുംബൈയിലേക്ക് ജോലിക്കയക്കാൻ ആയാൾ തീരുമാനിക്കുന്നു..മുംബൈയിൽ എന്ത് ജോലി..? അതും പ്രായപൂർത്തിയാവാത്ത ഒരു പെണ്കുട്ടിക്ക്..? സോണിയ അതിന് വിസമ്മതിക്കുന്നു. എന്നാൽ അച്ഛൻ പ്രീതിയെ മുംബൈയിലേക്ക് അയച്ചു കഴിഞ്ഞു.. സോണിയ രണ്ടു

100) Feel Good To Die (2018) K Drama Review

Image
പ്ലോട്ട് വായിച്ചിഷ്ടപ്പെട്ടു കണ്ട ഒരുപാട് ഡ്രാമകൾ ഉണ്ട്.. ഇതുവരെ ഒന്നും അങ്ങനെ നിരാശപ്പെടുത്തിയിട്ടില്ല ടൈം ലൂപ്പ് എന്ന് കണ്ടത് കൊണ്ട് മാത്രമാണ് ഒന്ന് കണ്ടുകളയാം എന്നു വിചാരിച്ചത്, തുടക്കത്തിൽ ഒരു പുതുമയും തോന്നിയില്ല.. ഓഫീസ് ഡ്രാമ കൂടി ആയത് കൊണ്ട് ആദ്യം തന്നെ കണ്ടപ്പോൾ ആ മൂഡ് അങ്ങ് പോയി. താൽപ്പര്യം ഇല്ലാതെ അങ്ങനെ ആദ്യ എപ്പിസോഡ് ക്ലൈമാക്സ് ആയപ്പോൾ ആണ് ശേരിക്ക് ഞെട്ടിയത്.. പിന്നീട് അങ്ങോട്ട് നടന്ന സംഭവങ്ങൾ എല്ലാം ഒട്ടും പ്രതീഷിക്കാത്തത് ആയിരുന്നു... ബ്രില്ലെന്റ് വേറെ ഒന്നും പറയാനില്ല.. കോമഡി ഉണ്ട് എമോഷൻ ഉണ്ട് ലൗ ഉണ്ട് അത്യാവശ്യം ത്രില്ലും ഉണ്ട്..എല്ലാത്തിനും അപ്പുറം nice ഫാന്റസിയും, throghout എൻഡ് വരെ ആസ്വദിച്ചു കണ്ടു തീർത്ത ഒരു fantastic ഡ്രാമ... K Drama - Feel Good To Die Genre - Time Loop, Fantasy,Love,Comedy, Friendship 32 Episodes | 30 Minutes Per Episode | Year - 2018 MW ചിക്കൻസ് എന്ന ഒരു വലിയ കമ്പനിയിൽ ആണ് ഭൂരിഭാഗം കഥയും അരങ്ങേറുന്നത്. മാർക്കറ്റ് ടീം ലീഡർ Baek jin Sang വളരെ Rude ആയ ഒരു വ്യക്തിയാണ്.മറ്റുള്ളവരോടുള്ള അയാളുടെ പെരുമാറ്റം പലപ്പോഴും വളരെ മോശമായിരുന്നു. സ്വന

99) Neighbors (2012) Korean Movie Review

Image
Neighbors Language - Korean Genre - Thriller Year - 2012 വലിയ അവകാശ വാദങ്ങൾ ഒന്നും ഇല്ല. എന്നാലും ഒരു സിനിമ പ്രേമിയെ സംതൃപ്തിപെടുത്താനുള്ള വകയൊക്കെ ചിത്രത്തിലുണ്ട്.മാരകമായ ട്വിസുകളോ സസ്പെൻസുകളോ ഒന്നും ഇല്ലാത്ത  ഒരു കൊച്ചു ത്രില്ലർ ഒരു അപാർട്മെന്റ് അവിടെ ഒരു സീരിയൽ കില്ലേറുടെ സാന്നിധ്യം, അത് മനസിലാക്കാതെ ആണ് ബാക്കി ഉള്ളവർ എല്ലാം അവിടെ ജീവിക്കുന്നത്, yeo seon  എന്ന സ്കൂൾ ബാലികയുടെ തിരോധാനം ശേഷം ഉള്ള ദാരുണ കൊലപാതകം. കൊലപാതകി ആദ്യം പറഞ്ഞ സീരിയൽ കില്ലേർ തന്നെ. ഒളിവിൽ കഴിയുന്ന അയാൾ, ചെയ്ത കൊല മറക്കാൻ പിന്നീട് ചെയ്തു കൂട്ടുന്ന കാര്യങ്ങൾ ആണ് പ്രധാനമായും സിനിമ പറയുന്നത്.. തുടക്കം മുതൽ തന്നെ വളരെ താല്പര്യത്തോടെ അത്യവശ്യം ത്രില്ലെടിച്ചു കണ്ടിരിക്കാവുന്ന ചിത്രം. ഒരു സിംപിൾ ത്രില്ലർ.. കൂടുതൽ ഒന്നും പറയാനില്ല കണ്ടു നോക്കുക... © Navaneeth Pisharody

98) Teachers Dairy (2014) Thai Movie Review

Image
ഫീൽ ഗുഡ് സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് ഈ ചിത്രം ഒരു ട്രീറ്റ് തന്നെയായിരിക്കും. തായ് മൂവികളോടെല്ലാം ഒരു പ്രത്യേക താല്പര്യം ഉണ്ട്.. ആരോ പറഞ്ഞ ഒരു ചെറിയ ത്രെഡിന്റെ പുറത്തുണ്ടായ ആകാംഷ കൊണ്ട് ഒന്ന് കണ്ടു നോക്കിയതാണ് ഒരുപാട് ഇഷ്ടപ്പെട്ടു. മനസ് നിറച്ചു അത്രയും സംതൃപ്തി. Movie - Teachers Diary Language - Thailand Genre - Romantic, Comedy, Drama Year - 2014 സിനിമയുടെ തലക്കെട്ട് പോലെ ഒരു ഡയറിയിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്.ആൻ  എന്ന അധ്യാപികയും പ്രിൻസിപ്പലും  മായി ഒരു തർക്കം, തന്റെ കയ്യിൽ ഉള്ള ടാറ്റു ആണ് വിഷയം. അത് മാറ്റാൻ അവൾ തയാറായിരുന്നില്ല. Punishment എന്ന പോലെ  ഒരു house ബോട്ട് സ്കൂളിൽ ഒരു വർഷം സേവനം അനുഷ്ഠിക്കാൻ അവൾ നിർബന്ധിതയായി. പുഴയുടെ മധ്യത്തിൽ ഉള്ള ഒരു house ബോട്ട് ആകെ ഉള്ളത് 7 കുട്ടികൾ വൈദ്യുതി ഇല്ല നല്ല ബാത്രൂം ഇല്ല ഒന്ന് ഉറക്കെ കരഞ്ഞാൽ കേൾക്കാൻ പോലും ആരും ഇല്ല ചുറ്റും വെള്ളം മാത്രം.എന്നിരുന്നാലും ആൻ വളരെ പെട്ടെന്ന് തന്നെ ആ അന്തരീക്ഷത്തോട് ഇണങ്ങി. ഒരുവർഷത്തെ സേവനം കഴിഞ്ഞപ്പോൾ പകരക്കാരനായി വന്നത് സോങ് എന്ന പേരിൽ ഉള്ള മറ്റൊരു അധ്യാപകൻ ആയിരുന്നു.. പുള്ളി അൽപ്പം മടിയൻ ആണ്.

97) Wonderful Nightmare (2015) Korean Movie Review

Image
ഫാന്റസി സങ്കൽപ്പങ്ങളെ എല്ലാം പിഴിതെറിഞ്ഞ കുറെ സിനിമകൾ കണ്ടിട്ടുണ്ട് അത്തരം ഒരു വ്യത്യസ്തമായ ഫാന്റസി ഇമോഷണൽ ത്രില്ലർ കാറ്റഗറിയിൽ ഉൾപ്പെടുത്തവുന്ന ഒരു ചിത്രം കാണുവാൻ ഇടയായി. ഇമോഷണൽ ത്രില്ലറുകളോടെല്ലാം ഒരു പ്രത്യേക ഇഷ്ടം ആണ്. ഈ സിനിമ, കണ്ടു മനസു നിറഞ്ഞ സിനിമകളുടെ ലിസ്റ്റിൽ മുൻപന്തിയിൽ തന്നെ കാണും ഇനി കഥയിലോട്ട് Movie - Wonderful Nightmare Language - Korean Genre - Fantasy, Emotional, Thriller Year - 2015 യേൺ വൂ എന്ന 39 കാരി ചെറുപ്പത്തിലേ തന്നെ തന്റെ മാതാപിതാക്കളെ നഷ്ടപ്പെട്ട് ഒറ്റയ്ക്ക് വളർന്ന് നഗരത്തിലെ ഒരു വലിയ വക്കീലായി മാറിയിരിക്കുന്നു.. ആഡംബര ജീവിതം ആണ് അവൾ ആഗ്രഹിക്കുന്നത്.പണത്തിനായി മനഃസാക്ഷിക്കു നിരക്കാത്ത എന്തും അവൾ ചെയ്യും എന്നായി. ഒരുപക്ഷെ ജീവിതത്തിലെ ഒറ്റപ്പെടൽ ആകാം അവളെ ഇതൊക്കെ ചെയ്യിപ്പിക്കുന്നത്.. ഒരു ദിവസം ഒരു കേസ് ജയിച്ചതിൻറെ ആഹ്ലാദത്തിൽ കിട്ടിയ ലക്ഷ്വറി കാറുമായി പോകുമ്പോൾ പെട്ടന്ന് അപ്രതീക്ഷിതമായി ഒരു ആക്സിഡന്റ് സംഭവിക്കുന്നു. കണ്ണ് തുറന്നപ്പോൾ ഇനി കുറച്ചു ഫാന്റസി ആകാം .കാണുന്നത് ഒരു സ്വർഗ്ഗത്തിന്റെ കവാടം ആണ്. സ്വർഗ്ഗത്തിലേക്ക് അയക്കും മുമ്പ് ആത്മാക്കളെ എല്ലാം

96) Perfect Proposal (2015) Korean Movie Review

Image
ചില സിനിമകൾ ഉണ്ടാവും,നമ്മൾ ഒന്നും പ്രതീക്ഷിക്കാതെ എന്തോ ഒരു ഉറപ്പിൽ അങ്ങ് കണ്ടു തുടങ്ങും, ചിലപ്പോ ഒരു തരത്തിലും അത്തരം സിനിമകൾക്ക് നമ്മളെ സംതൃപ്തി പെടുത്താൻ കഴിഞ്ഞെന്നു വരില്ല. പക്ഷെ അതിൽ തന്നെ ചിലത് നമ്മെ അത്ഭുതപ്പെടുത്തിയെന്നും വരാം.,ഒരു സാധാരണ ത്രില്ലർ എന്ന രീതിയിൽ മാത്രമാണ് ഞാൻ ഈ സിനിമയെ സമീപിച്ചത്. എന്നാൽ സിനിമകഴിഞ്ഞപ്പോൾ കിട്ടിയത് പരിപൂർണ സംതൃപ്തി തരുന്ന ഒരു മികച്ച സ്ലോ pace ത്രില്ലർ അനുഭവം ആയിരുന്നു. Perfect Proposal Language - Korean Genre - Thriller Year - 2015 Macau എന്ന സ്ഥലത്ത് ഒരു പ്രൈവറ്റ് ബാറിൽ ബിയർ സപ്ലയർ ആയി ജോലി ചെയുന്ന ji yeon എന്ന സ്ത്രീക്ക് അപ്രതീക്ഷിതമായി ഒരു വലിയ അവസരം കയ്യിൽ വന്നു വീഴുന്നു.. canado എന്ന ഒരു വലിയ ഷിപ്പിംഗ് ആൻഡ് കാസിനോ കമ്പനിയുടെ ചെയർമാന്റെ കെയർ taker ആയി കയറി പറ്റി അയാളെ വളച്ചുകയ്യിലാക്കി കല്യാണം കഴിച്ചു കോടിക്കണക്കിന് ആസ്തിയുള്ള സ്വത്ത് കൈയ്ക്കലക്കാൻ ഉള്ള ഒരു partnership പദ്ധതി. ഈ ഓഫർ നീട്ടിവാക്കുന്നതോ ഈ പറഞ്ഞ ചെയർമാന്റെ മകനും. റിസ്ക് ആണ് ജീവൻ മരണ പോരാട്ടം എന്നാലും ji yeon ക്ക് പണം ഇപ്പോൾ അത്യാവശ്യമാണ് കാരണം മുമ്പ് അവൾ ഒരു പട്ടനേ