Posts

Showing posts from December, 2018

95) Shopping King Louis (2016) Korean Drama

Image
റോം കോമുകൾ വലിച്ചു നീട്ടി dramatic ആയി അതിൽ ട്രയാങ്കിൽ ലൗ,ഫാന്റസി ടൈം ട്രവേൽ, memory loss etc ഇവ  ഒക്കെ കുത്തികയറ്റി മോശമല്ലാത്ത രീതിയിൽ അവതരിപ്പിക്കുന്ന കാര്യത്തിൽ കൊറിയകാർ പുലികൾ ആണ്. ഒരു യൂട്യൂബ് വീഡിയോ കണ്ട് വെറുതെ ഒന്ന് തല വച്ചതാണ്.. എന്തായാലും വെറുതെ ആയില്ല.. ഇടക്ക് കുറെ വലിച്ചു നീട്ടൽ ഉണ്ടെങ്കിലും മികച്ച രീതിയിൽ തന്നെ അവസാനിപ്പിക്കാൻ കഴിഞ്ഞു. K Drama - Shopping King Luios Aka Shopaholic Luois Genre - Romance,Comedy, Friendship, 16 Episodes | 60 Minute Per Episode | Year - 2016 ഷോപ്പിങ് കിംഗ്‌ ലൂയി പറയുന്നത് ഇരുപത്തിയഞ്ചാം വയസ്സിലും ഒരു maturity ഉം ഇല്ലാത്ത പണക്കാരനായ ഒരു പക്ഷെ അനാഥനായ നായകന്റെ പ്രണയവും പുതിയ ജീവിതവും ആ ജീവിതം അവനിൽ ഉണ്ടാക്കിയ മാറ്റങ്ങളും നേട്ടങ്ങളും ആണ്. സ്ഥിരം കണ്ടു വരുന്ന പട്ടേർന് തന്നെ,നായകൻ ലൂയിക്ക് അപ്രതീക്ഷിതമായി ഒരു ആക്സിഡന്റ് സംഭവിക്കുന്നു ഓർമ ശക്തി നഷ്ടപ്പെടുന്നു.. കു ബുഷിൽ എന്ന ഒരു പെണ്കുട്ടിയെ ലൂയി കണ്ടു മുട്ടുന്നു.. പോയ ഓർമ തിരിച്ചു വരാൻ അവൾ അവനെ സാഹിയിക്കുന്നു..ആ സഹായത്തിനു പിന്നിലും ഒരു ഉദ്ദേശം ഉണ്ട് കഥ അങ്ങനെ ആ ഒഴുക്കിൽ അങ്ങോട്ട്

94) Go back couple (2017) Koren Drama Review

Image
Go back couple (2017) K Drama/Korean Series 12 Episodes Genre - Time Travel, Fantasy, Romance, Friendship Marriage is not the Happy Ending. ഇങ്ങനെ ഒരു ഡയലോഗ് പറഞ്ഞാണ് ഡ്രാമ തുടങ്ങുന്നത്. ഗോ ബാക് കപ്പിൾസ് പറയുന്നത് 38 വയസ്സ് പ്രായം ഉള്ള മാരീഡ് കപ്പിൾസിന്റെ  കഥയാണ്..  choi  Ban Do, Ma jin Joo, പ്രണയിച്ചു തമ്മിൽ പരസ്പരം ഇഷ്ടപ്പെട്ടു തന്നെയാണ് കല്യാണം കഴിച്ചത്.അവർക്ക് ചെറിയ ഒരു ആണ്കുട്ടിയും ഉണ്ട്. 14 വർഷങ്ങൾ ശേഷം അവർ വേർപിരിയാൻ ഒരുങ്ങാകയാണ്.. പ്രശനം ഗുരുതരം എല്ലാ കുടുംബങ്ങളിലും സ്വാഭാവികമായും ഉണ്ടാവുന്നത് തന്നെ. തമ്മിൽ ജീവിക്കാൻ ഇനി താല്പര്യം ഇല്ല എന്ന് ഉറപ്പിച്ച ദിവസം, തങ്ങളുടെ കയ്യിലെ wedding റിങ് അവർ വലിച്ചെറിയുന്നു. അവിടെ നിന്നുമാണ് ആ ദുരൂഹ ഫാന്റസി ഫാക്ടർ കടന്നുവരുന്നത്.. പിറ്റേന്ന് കാലത്ത് കണ്ണു തുറന്നു നോക്കുമ്പോൾ ആകെ ഒരു മാറ്റം, വർഷം 1999,അവർ ആകെ ഞെട്ടി, അതേ അവർ 18 വർഷം പുറകിലോട്ട് പോയിരിക്കുന്നു.ഇപ്പോൾ അവർക്ക് വയസ്സ് 20 യുവത്വം തുളമ്പുന്ന കാലഘട്ടം,കിട്ടിയ ചാൻസ് അവർ മുതലെടുക്കാൻ തന്നെ തീരുമാനിക്കുന്നു.. പാസ്റ് change ചെയ്യാൻ അല്ല പകരം തമ്മിൽ ഒരിക്കലും അടുക്കര

93) Pretham 2 (2018) Malayalam Movie Review

Image
പ്രേതം 2 (2018) സംവിധാനം - രഞ്ജിത് ശങ്കർ സമയം ഇഷ്ടം പോലെ ഉള്ളവർക്ക് വെറുതെ സമയം കളായനായി ഒരു സിനിമ.. ആദ്യ ഭാഗത്തെ അപേക്ഷിച്ച് നോക്കുമ്പോൾ കാര്യമായി ഒന്നും തന്നെ സിനിമയിൽ ഇല്ല.. ആദ്യ ഭാഗം തന്നെ വേറെ രീതിയിൽ അവതരിപ്പിച്ച പോലെ ഉണ്ട്... സിദ്ധാർത്ഥ് ശിവയുടെ ഓവർ ലാലേട്ടൻ റെഫെറാൻസുകൾ  എല്ലാം ഇച്ചിരി വെറുപ്പിക്കൽ ആയി തോന്നി.. DD കൊള്ളാം.. കുറച്ചെങ്കിലും ഇഷ്ടം ആയത് അവനാണ്.. ഷോർട് ഫിലിം എടുക്കാൻ, നേരിൽ കാണാത്ത 5 ഫേസ്‍ബുക്ക് സിനിമ ഗ്രൂപ്പ് അംഗങ്ങൾ വരിക്കാശെരി മനയിൽ ഒത്തുകൂടുകയും..അവിടെ കുറച്ചനിഷ്ട സംഭവങ്ങൾ അവർക്ക് അനുഭവപ്പെടുകയും ചെയുന്നു. ഒപ്പം നമ്മുടെ ജോണ് ഡോൺ ബോസ്കോയും.. ക്ലൈമാക്സ് ഒക്കെ ആദ്യ ഭാഗം പോലെ തന്നെ... ബോറടിപ്പിക്കാതെ കണ്ടിരിക്കാം. ചിലർക്ക് അതും പറ്റില്ല..🙄 2/5 ഇപ്രാവശ്യം രഞ്ജിത് ശങ്കർ ജയസൂര്യ കൂട്ടുകെട്ട് നിരാഷ്പ്പെടുത്തി.

92) Ente Ummante Peru (2018) Malayalam Review

Image
എന്റെ ഉമ്മാന്റെ പേര് (2018) സംവിധാനം - ജോസ് സെബാസ്റ്റ്യൻ പുതിയ സംവിധായകൻ, തിരകഥാകൃത് എന്റെ ഉമ്മാന്റെ പേര് ഒരു ശരാശരിക്ക് മുകളിൽ ഉള്ള അനുഭവം മാത്രമാണ് സമ്മാനിച്ചത്.ആദ്യം പറഞ്ഞ സിനിമയുടെ ശിലപികൾ പറഞ്ഞതു പോലെ തന്നെ വലിയ അവകാശ വാദങ്ങൾ ഒന്നും സിനിമക്കില്ല.. ഒരുപാട് പ്രതീക്ഷകൾ വച്ച് കയറാതെയിരുന്നാൽ ഒരു തവണ കണ്ടിരിക്കാൻ സാധിക്കുന്ന മോശമല്ലാത്ത ഒരു സിനിമയാണ്. ടീസറിൽ കണ്ടത് തന്നെ ഹമീദ് എന്ന ചെറുപ്പക്കാരൻ തന്റെ ഉമ്മയെ തേടി ഒരു യാത്ര നടത്തുകയാണ്.. ബാപ്പയുടെ മരണശേഷം ഒരു യതീം ആയത്, കാരണം പറഞ്ഞ് ഹമീദിന്റെ  നിക്കാഹ് ഒന്നും ശെരിവുന്നില്ല.. ഹമീദ് രണ്ടും കല്പിച്ചാണ്, തന്റെ ഉമ്മയെ കണ്ടത്തി  വീട്ടിലേക്ക് തിരിച്ചു കൊണ്ടുവന്ന്, മുടങ്ങിയ നിക്കാഹ് കഴിക്കാനുള്ള തത്രപ്പടിലാണ് മൂപ്പര്. ഉമ്മയെ തേടിയൊരു യാത്ര.. കൂടെ കൂട്ടിന് നിഴലായി ബീരാനും ഉണ്ട്.. തികച്ചും പ്രീഡിറ്റബിൾ ആയ കഥ.. ക്ലൈമാക്സ് വരെ നമുക്ക് ഊഹിച്ചെടുക്കാം..സിനിമ ഉടനീളം ഒരു ഫ്രഷ്നസ് ഉണ്ടെങ്കിലും ഒരു പുതുമയും ഇല്ലാതെ സാധാരണ രീതിയിൽ പറഞ്ഞു പോകുന്ന കഥ. 'അമ്മ മകൻ, ആ വൈകാരിക ബന്ധം കുറച്ചു കൂടി ദൃഢം ആക്കാമായിരുന്നു എന്ന് തോന്നി.എന്നാലും മോശമല്ല.

91) Njan Prakash (2018) Malayalam Movie Review

Image
ഞാൻ പ്രകാശൻ  (2018) സംവിധാനം - സത്യൻ അന്തിക്കാട് സത്യൻ അന്തിക്കാടിൽ നിന്നും എന്ത് ഞാൻ പ്രതീക്ഷിച്ചോ അത് കിട്ടി എന്ന് തന്നെ പറയാം ഈ വർഷം അവസാനിക്കുന്നത് മനോഹരമായ കുടുംബസമേതം പോയി ആസ്വദിക്കാൻ ഒരു ഫാമിലി ഫീൽ ഗുഡ് ചിത്രം നമ്മുക്ക് സമ്മാനിച്ചുകൊണ്ടാണ്.. പ്രകാശൻ അല്ല പി ആർ ആകാശ്.. ഗസറ്റിൽ ഒക്കെ കൊടുത്തു പേര് മാറ്റിയിട്ടുണ്ട്... ലോക ഉടായിപ്പിന്റെ ആശാൻ ആണ്. Bsc നേഴ്‌സിങ്ങും കഴിഞ്ഞു ജോലിയും കൂലിയും ഒന്നും ഇല്ലാതെ നടക്കുന്ന ഒരു ചെറുപ്പക്കാരൻ.പുളീം കൊമ്പിൽ ആണ് നോട്ടം..വിദേശത്തു പോയി പൈസ ഉണ്ടാകുക മാത്രം ചിന്ത.. അതിനായി ആരെ പറ്റിക്കാനും പുള്ളിക്ക് ഒരു മടിയും ഇല്ല. പ്രകാശന്റെ ജീവിതത്തിലേക്ക് സലോമി ഗോപാൽ ജി എന്നിവർ  വരുന്നതോടെയാണ് യഥാർത്ഥ കഥയുടെ ആരംഭം. പിന്നീട് അങ്ങോട്ട്  പ്രകാശനും സലോമിയും ഗോപാൽ ജി യും മറ്റു പല കഥാപാത്രങ്ങൾ ഒക്കെയായി നർമ്മത്തിന്റെ  അകമ്പടിയോടെ വളരെ മികച്ച തിരക്കഥയും സംഭാഷണങ്ങളോടും കൂടി മികച്ച ഒരു സിനിമ. എല്ലാവർക്കും ഇഷ്ടമാകുന്ന രീതിയിൽ ഡീസന്റ് ആയ ഒരു ക്ലൈമാക്സും.. ഫഹദ് ഫാസിൽ തന്നെയാണ് ഈ സിനിമയുടെ ബാക് ബോണ്. ഒരുപക്ഷേ അദ്ദേഹത്തിന് മാത്രം അഭിനയിക്കാൻ സാധിക്കുന്ന കഥാപാത്രം

90) The Attorney (2013) Korean Movie Review

Image
The Attorney Language - Korean Genre - Court Drama Year - 2013 ...This Film Is Based On A Real Incident... ഇതുവരെ കണ്ട കോർട്ട് ഡ്രാമകളിൽ ഏറ്റവും മികച്ചത് എന്ന് അടിവരയിട്ട് തന്നെ പറയാം.. യഥാർത്ഥ സംഭവം കൂടി ആണെന്നറിയുമ്പോൾ സിനിമയോട് കൂടുതൽ ഇഷ്ടം തോന്നും. കഥ നടക്കുന്നത് 1978 മുതലാണ്.. സോങ് വൂ സൂക് എന്ന അഭിഭാഷകൻ ഒരു പുതിയ Law Firm തുടങ്ങാൻ തീരുമാനിക്കുന്നു.. പണം ഉണ്ടാക്കുക മാത്രമാണ് ലക്ഷ്യം.  റിയൽ എസ്റ്റേറ്റ് റീസ്‌ജിസ്ട്രേഷൻ,taxation എന്നിവ ചെയ്തുകൊടുക്കുന്ന അഭിഭാഷകൻ, പലരും അയാളെ കളിയാക്കി.. അതിന് ഒരു പ്രധാന കാരണം യൂണിവേഴ്‌സിറ്റിയിൽ പോവാതെ ഒരു വക്കീൽ ആയതായിരുന്നു.. എന്നാൽ കണ്ണടച്ചു തുറക്കുന്നത്തിന് മുമ്പായിരുന്നു  അയാളുടെ വളർച്ച.. പണം ഒരുപാടുണ്ടാക്കി.. ഭാര്യയും രണ്ടും മക്കളുമായി പുതിയ അപ്പാർട്ട്‌മെന്റിലേക്ക് താമസവും മാറ്റി. നോർത്ത് കമ്മ്യൂണിസത്തെ പ്രോത്സാഹിപ്പിക്കാൻ തുനിഞ്ഞു എന്ന കുറ്റത്തിന് നിരപരാധികളായ ഒരുപറ്റം ചെറുപ്പക്കാരായ വിദ്യാർഥികളെ പോലീസ് കസ്റ്റഡിയിൽ എടുത്തു മർദ്ദിച്ചു കുറ്റം സമ്മതിപ്പിക്കുന്നു.. നോർത്ത്മായി എന്ത് പ്രശനം വന്നാലും ആരായാലും ഒന്ന് പിൻ വലിയും.. ബാധിക്

89) Badhaai Ho (2018) Bollywood Movie Review

Image
Badhaai Ho Language - Hindi Genre - Drama, Family, Romance Year - 2018 ആയുഷ്മാൻ ഖുർണ സാനിയ മൽഹോത്ര എന്നിവർ ആണ് കേന്ദ്രകഥാപാത്രങ്ങൾ എന്നറിഞ്ഞപ്പോൾ കാണാൻ ഒരു കൗതുകം തോന്നി.. എല്ലായിടത്തും മികച്ച അഭിപ്രായങ്ങൾ.. പോസ്റ്റർ കണ്ടാൽ തന്നെ പടം ഏകദേശം ഊഹിക്കാം.. ഒരു ഫാമിലി ഡ്രാമ, വൈകാരികമായ പല നല്ല മൂഹർത്ഥങ്ങളും സമ്മാനിച്ചു, 2 മണിക്കൂർ ഒരു ബോറടിയും കൂടാതെ തന്നെ കണ്ടു തീർക്കാവുന്ന മികച്ച ഒരു ചിത്രം. ചെറുപ്പക്കാരനായ നകുൽ, അച്ഛൻ  'അമ്മ അനിയൻ അച്ചമ്മ ഒരു സാധാരണ മിഡിൽ ക്ലാസ് ഫാമിലി.. വളരെ സന്തോഷകരമായി ജീവിതം നയിച്ചുകൊണ്ടിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി അത് സംഭവിക്കുന്നത്... മധ്യ വയസുകാരി ആയ നകുലിന്റെ 'അമ്മ ഗർഭിണി ആകുന്നു... വളരെ  വൈകിയാണ് സംഗതി അവർ മനസിലാകുന്നത്.. കുഞ്ഞിനെ നശിപ്പിക്കാൻ അമ്മ സമ്മതിച്ചില്ല... നകുലിനും അനുജനും ആ വാർത്ത ഞെട്ടിക്കുന്നതായിരുന്നു.. എന്നയാലും ലോകം ഇതറിയും പതിയെ ബന്ധുക്കൾ മുതൽ അയൽ വാസികൾ വരെ സംഗതി അറിഞ്ഞു തുടങ്ങാൽ തുടങ്ങി. നകുലിന് തന്റെ മാതാപിതാക്കളുടെ മുഖത്തു നോക്കാൻ വരെ മടിയായിരുന്നു.  കഥ അങ്ങനെ അവരെ ചുറ്റിപറ്റി പറഞ്ഞു പോകുന്നു... ക്ലൈമാക്സും അതിന് തൊ

88) Weightlifting Fairy Kim Bok Joo (2017) Korean Drama Review

Image
K Drama / Korean Series Name - Weightlifting Fairy Kim Bok Joo Genre - Love,Friendship,Sports Year - 2017 No Of Seasons - 1 No Of Episodes - 16 Episode Length - 1 Hour റൊമാന്റിക് ഫീൽ ഗുഡ് സീരീസുകൾ ഇഷ്ടമുള്ളവർക്ക് മാത്രം ഒന്ന് കണ്ടു നോക്കാവുന്ന മികച്ച ഒരു ഡ്രാമയാണ് ഇത്.. കുറേ കണ്ടിട്ടുള്ള ക്ലിഷേ കഥ തന്നെയാണ് ഇവിടെ പറയുന്നതും. നായികക്ക് വേണ്ടി എന്തായാലും കാണാം കാരണം അത്രക്ക് ക്യൂട് അഭിനയമാണ്. IMDB യിൽ 8.4,My Drama List ൽ 9 റേറ്റിംഗ് കണ്ടു ഞെട്ടി.. എന്നാലും കുറ്റം പറയാൻ പറ്റുള്ള അവസാന 6 എപിസോഡുകൾ വളരെ വളരെ മികച്ചു നിൽക്കുന്നു.  എപ്പോ കണ്ടാലും ആ ഫ്രഷ്നസ് ഈ ഡ്രാമ തുടക്കം മുതൽ അവസാനം വരെ നിലനിർത്തും. കിം ബോക് ജോ.. ഒരു Weightlifter ആണ് jung joon hyung ഒരു സ്വിമേറും.. ഇവരെ ചുറ്റി പറ്റിയാണ് മെയിൻ ആയി കഥ മുന്നോട്ട് പോകുന്നത്.. നായികനിലും നായികയിലും  ലൗ ട്രയാങ്കിൽ മാറി മാറി വരുന്നു.. ഇഷ്ടം പോലെ വേറെയും കഥാപാത്രങ്ങളും വന്നു പോകുന്നുണ്ട്... ഫ്രണ്ട്ഷിപ്പിന് വളരെയധികം പ്രാധാന്യം കൊടുത്താണ് ഡ്രാമ മുന്നോട്ട് പോകുന്നത്... റൊമാന്റിക് സീനുകൾ അതിനുപയോഗിച്ചിരിക്കുന്ന bgm  ഫ്രെയിംസ് എല്ലാം

87) Andhadhun (2018) Bollywood Film Review

Image
Andhadhun Language - Hindi Genre - Crime, Mystery , Thriller Year - 2018 ഈ വർഷം ഞാൻ കണ്ട ഏറ്റവും മികച്ച ബോളിവുഡ് ചിത്രം... Must Must Must Film.. ഒരു ടിപ്പിക്കൽ ക്രൈം Mistery ത്രില്ലർ എന്ന് തന്നെ വിശേഷിപ്പിക്കാം... ആകാശ് ഒരു blind Pianoist ആണ്.. സ്വന്തമായി ആരും ഇല്ല...ഒറ്റക്കായിരുന്നു ജീവിതം നയിച്ചിരുന്നത്..  അവൻ കണ്ണു കാണാത്തവനായി അഭിനയിക്കുകയാണ്... അത് നമ്മുക്ക് തുടക്കം മുതൽ തന്നെ സിനിമ കാണിച്ചു തരുന്നുണ്ട്.. കണ്ണുകാണാത്തവർക്ക് അതും ഒരു skilled Pianoist കൂടിയായൽ അവസരങ്ങൾ കൂടും... എങ്ങനെയെങ്കിലും അത് മുതലെടുത്തു ലണ്ടനിൽ  പോയി സെറ്റിൽ ആവാൻ ആണ് അയാളുടെ പ്ലാൻ.. ജീവിതത്തിൽ നമ്മുക്ക് ഒന്നും predict ചെയ്യാൻ സാധിക്കില്ല.. എപ്പോൾ വേണമെങ്കിലും എന്തും സംഭവിക്കാം അത് ചിലപ്പോൾ ആകെ ജീവിതത്തെ തന്നെ മാറ്റി മറച്ചേക്കാം... വിധിയെ എതിർക്കൻ ആർക്കും സാധിക്കില്ല.. ആ വിധി കാരണം തന്നെയാണ്  അപ്രതീക്ഷിതമായി സോഫി എന്ന പെണ്ണ് കുട്ടിയെ ആകാശ് കണ്ടു മുട്ടുന്നതും കൂടുതൽ അടുക്കുന്നതും. കൂടുതൽ കഥയിലോട്ട് കടന്നാൽ കാണുന്നവന്റെ ആസ്വാദനത്തെ അത് ബാധിക്കും. ഒരു കാര്യം പറയാം അന്ധത തന്നെയാണ് അവന് വിനയാകുന്നത്.

86) Odiyan (2018) Malayalam Movie Review

Image
Odiyan Director - V A Shrikumar Menon Genre - Fantasy, Drama Year - 2018 പ്രതീക്ഷകൾ എല്ലാം തെറ്റിച്ചുള്ള ഒടിയൻ മാണിക്യന്റെ വരവ് ശരിക്ക് നിരാശപ്പെടുത്തി എന്ന് പറയേണ്ട വരും.. ഇത്രയും ഹൈപിൽ ഒരു മലയാള സിനിമ അടുത്ത കാലത്തൊന്നും വന്നട്ടില്ല.. ചരിത്രം തിരുത്തിയെഴുതിയ നിമിഷങ്ങൾ.. ഹർത്താൽ ദിവസം ഇറങ്ങുന്ന ആദ്യത്തെ സിനിമ..പിന്നെ സംവിധകന്റെ ഇടം വലം നോക്കാതെയുള്ള പല അവകാശ വാദങ്ങളും. അങ്ങനെ അങ്ങനെ പലതും.. എന്നാൽ തീയേറ്ററിൽ എനിക്ക് കിട്ടിയത് സാധാരണ ഒരു സിനിമ അനുഭവം മാത്രമായിരുന്നു. ഒടിയൻ എന്ന പേര് തന്നെ  ആദ്യമായി കേൾക്കുന്നത് ഈ സിനിമ പ്രഖ്യാപിക്കുമ്പോൾ ആയിരുന്നു. പിന്നെ അവരെ കുറിച്ചു കൂടുതൽ അറിയാൻ ശ്രമിച്ചു.. പല പല കഥകൾ വായിച്ചും കെട്ടും അറിഞ്ഞു.. ഒരു ദുരൂഹ ഫാന്റസി സങ്കല്പം എന്റെ ഉള്ളിലും വളർന്നു.. ഒടിയൻ എന്ന ചിത്രത്തിൽ പറയുന്നത് ഒടിയന്മാരിൽ അവസാനത്തവൻ എന്ന് പറയ പെടുന്ന മാണിക്യന്റെ കഥയാണ്.. ഇരുൾ മൂടിയ രാവുകളിൽ പല പല വേഷപകർച്ചകളിൽ വന്ന് ഇരയെ അപായപ്പെടുത്തുന്ന അത്ഭുതകരമായ ഒടി വിദ്യകൾ കൈവശം ഉള്ള ഒടിയന്റെ കഥ.. പാലക്കാട് തേൻകുറുശ്ശിക്കാരുടെ പേടി സ്വപ്നം  ആയിരുന്നു ഒരുകാലത്ത് ഒടിയൻ. രാത്രികളി

85) The Witch : Part 1. The Subversion (2018) Korean Movie Review

Image
The Witch : Part 1. The Subversion Language - Korea Genre - Mystery, Science Fiction,Action, Thriller Year - 2018 പ്രമുഖ സൈറ്റിൽ ഉള്ള കുറഞ്ഞ റേറ്റിംഗ് പിന്നെ കുറ നല്ല ക്രിട്ടിക്സ് അഭിപ്രായങ്ങൾ.  കൊറിയൻ പടം കൂടി ആയത് കൊണ്ട് ഒന്ന് കണ്ടു കളയാം എന്ന് വിചാരിച്ചു കാണാൻ തുടങ്ങിയതാണ്.. ഞെട്ടിപ്പോയി.. ഒരു വ്യത്യസ്തമായ mysterious Thriller. റേറ്റിംഗ് നോക്കി കാണാതെ ഇരുന്നാൽ നഷ്ടമാകുന്നത് ഇതുവരെ കണ്ട ചലച്ചിത്രങ്ങളിൽ നിന്നുമെല്ലാമുള്ളൊരു വേറിട്ട അനുഭവം ആയിരിക്കും. കഥ ആരംഭിക്കുന്നത് തന്നെ കുറെ ദുരൂഹതകളിൽ നിന്നുമാണ്.. ഒരു പിടിത്തവും തരാത്ത സ്റ്റോറി ലൈൻ. എന്തൊക്കയോ നടക്കുന്നു.. ഒരു കുട്ടി മുഖത്തകമാനം ചോരപുരണ്ട് വനത്തിലൂടെ ഓടുന്നു..കുറെ പേർ അവളുടെ പിന്നാലെ. പെട്ടെന്ന് മിന്നി മറയുന്ന വോയിലെൻസോഡ് കൂടിയ ഒരു ഫ്ലാഷ് ബാക്ക് കൂടെ കൂടെ വന്നു പോകുന്നു... പിന്നെ  goo ja Yoon എന്ന ബാലികയുടെ ജീവിതമാണ് കാണിക്കുന്നത്.. വീടിന്റെ മുന്നിലെ പാടത്ത് നിന്നും കിട്ടുന്ന  ചോരയിൽ മുങ്ങിയ കൊച്ചു കുട്ടി farmer കൂടിയായ അയാൾ അവളെ എടുത്തു വളർത്തുന്നു... 10 വർഷങ്ങൾ കഴിഞ്ഞു ഇപ്പോൾ ja yoon ന് 19 വയസ്സ്.. വളർത്തച്ഛന്റെയും

84) Naked Fireman (2017) Korean Series Review

Image
K Drama / Korean Series Name - Naked Fireman Genre - Mystery Thriller No Of Season - 1 No Of Episodes - 4 Episode Length - 60 Minute Year - 2017 Naked Fireman പേര് കേൾക്കുമ്പോൾ തന്നെ കുറച്ചു വിചിത്രമായി തോന്നുന്നുണ്ട് ലെ. എന്നാൽ ഇത് കണ്ടു കഴിഞ്ഞപ്പോൾ ഈ പേര് ഈ ഡ്രാമക്ക് ഒട്ടും ഉചിതമായ തോന്നിയില്ല. വെറും 4 എപ്പിസോഡുകൾ മാത്രം. പ്രമുഖ സൈറ്റിൽ 6.4 മാത്രം റേറ്റിംഗ് എന്നാൽ റീവ്യൂ എല്ലാം കിടു. ഒന്നും നോക്കിയില്ല ഒറ്റയിരിപ്പിന് നാലും കണ്ടു തീർത്തു.. ആനയാണ് മാങ്ങയാണ്  എന്നൊന്നും അവകാശപ്പെടാനില്ല എന്നാലും ഒരു കിടിലൻ മിസ്റ്ററി ത്രില്ലർ അനുഭവം ഈ സീരീസ് സമ്മാനിച്ചു.. നായിക Han Jin A ക്ക്  പത്തു വർഷം മുമ്പ് വീട്ടിൽ ഉണ്ടായ ഒരു fire ആക്സിഡന്റിൽ സ്വന്തം മാതാപിതാക്കളെ നഷ്ടപ്പെട്ടു.. അന്ന് ആ രാത്രി താനും കുടുംബവും വീട്ടിൽ ഇല്ലാത്ത നേരത്തു ഒരു മോഷണ ശ്രമം നടക്കുകയുണ്ടായി.. തന്റെ അച്ഛൻ ഒരു പ്രശസ്ത പൈന്റർ ആയിരുന്നു. അയാളുടെ കയ്യിൽ ഉള്ള പൈന്റിങ്ങുകൾക്കെല്ലാം വലിയ വിലയുണ്ടായിരുന്നു, അത് കൊണ്ടു തന്നെയാണ് മോഷണ ശ്രമവും നടന്നത്.. അവർ തിരിച്ചു വീട്ടിൽ എത്തുന്ന സമയത്താണ് കള്ളന്മാർ ഓടി രക്ഷപ്പെടുന്നത്

83) Welcome To Waikiki (2018) Korean Series Review

Image
K Drama/ Korean Series Name : Welcome To Waikiki aka Eluachacha Waikiki Genre : Comedy No Of Seasons  :  1 No Of Episodes : 20 Episode Length : 60 - 65 Minutes ആദ്യമായി കേൾക്കുന്നവർക്കും ഈ സീരീസിനെ കുറിച്ചറയാത്തവർക്കും ആയി ഒന്ന് പരിചയപ്പെടുത്തുന്നു.. ഈ വർഷം ഇറങ്ങിയ ഏറ്റവും ബെസ്റ് comedy സീരീസ് എന്ന് പറയാം.. ഇതുവരെ കണ്ട കൊറിയൻ സീരീസുകൾ ഒന്നൊഴിച്ച് ബാക്കി എല്ലാം പ്രതീക്ഷച്ചതിനും ഒരുപടി മുകളിൽ തന്നെയായിരുന്നു അവ തന്ന അനുഭവങ്ങൾ. വൈകിക്കി ഒരു Perfect ഡ്രാമക്ക് ഉദാഹരണമാണ്. ചിരിക്കാൻ വേണ്ടി മാത്രം ഉണ്ടാക്കിയ ഒരു ഡ്രാമ. 6 പ്രധാന കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയാണ് welcome to വൈകിക്കി കഥ പറഞ്ഞു പോകുന്നത്.. സിനിമ മാത്രം സ്വപ്‍നം കണ്ടു നടക്കുന്ന മൂന്ന് ചെറുപ്പക്കാർ അതിൽ ഒരുത്തന് സംവിധാനം ആണ് സ്വപ്‍നം എങ്കിൽ വേറെ ഒരുത്തന് തിരക്കഥാകൃത്ത് ആവണം മൂന്നാമന് വലിയ ഒരു നടനും.. വൈകിക്കി അവർ മൂന്നുപേരും ചേർന്നു നടത്തുന്ന ഒരു ഗസ്റ്റ് house ന്റെ പേരാണ്. ഗസ്റ്റ് house ഇപ്പോൾ വലിയ ലാഭത്തിൽ ഒന്നും അല്ല പോകുന്നത്. സിനിമ എന്ന സ്വപ്‍നം പാതിവഴിക്ക് ഉപേക്ഷിക്കേണ്ട അവസ്ഥയിലായി ഇപ്പൊ.. ഒരു ദിവസം  ഗസ്റ്റ് Hou

82) Dying To Survive (2018) Chinese Movie Review

Image
Dying To Survive Country - China Language - Mandarin Genre - Drama Year - 2018 ചൈനയിൽ 2004 ൽ നടന്ന ഒരു റിയൽ ഇൻസിഡന്റിനെ Base ചെയ്ത് ഈ വർഷം പുറത്തിറങ്ങിയ സിനിമയാണ് ഡയിങ് To സർവൈവ്. ഒരുപാട് നല്ല ക്രിട്ടിക്സ് റീവ്യൂ കിട്ടിയ ചിത്രം ബോക്സ് ഓഫീസിൽ വലിയ വിജയമായിരുന്നു.. ഒരു യഥാർത്ഥ സംഭവം എന്ന നിലയിൽ കാണുന്ന പ്രേക്ഷകന് വേറിട്ടൊരു സിനിമാനുഭവം ചിത്രം നൽകുന്നു. ഡിവോഴ്സ് ചെയ്ത ഭാര്യയുമായി മകന്റെ പേരിൽ എന്നും തർക്കം സുഖമില്ലാത്ത അച്ഛൻ, സാമ്പത്തിക പ്രതിസന്ധി, ലാഭമില്ലാത്ത കച്ചവടം അങ്ങനെ ജീവിതത്തിൽ ഒരുപാട് കഷ്ടതകൾ അനുഭവിച്ചാണ് മെഡിസിൻ ഡ്രഗ് ഡീലർ ആയ Cheng Yong യുടെ ജീവിതം. ഒരു ദിവസം അപ്രതീക്ഷിതമായി വന്ന ഒരു അവസരം. എന്നാൽ സംഗതി അല്പം risk ഉള്ള പണിയാണ്..മാസ്‌ക് ധരിച്ച ഒരാൾ Cheng Yong നെ കാണാൻ  വരുന്നു. അയാൾ ഒരു തരം Leukemia രോഗിയാണ്.. ഒരാവിശ്യവുമായാണ് അയാളുടെ വരവ് ചൈനയിൽ വിൽക്കുന്ന Leukmia രോഗ പ്രതിരോധ ഡ്രഗ് ന്റെ വില കമ്പനി കുത്തനെ വര്ധിപ്പിച്ചിരിക്കുകയാണ്.. ഒരു സാധാരണകാരന് താങ്ങാവുന്നതിലും അപ്പുറമാണത്. എന്നാൽ അതേ മരുന്ന് തന്നെ കുറഞ്ഞ വിലയിൽ ഇന്ത്യയിൽ ലഭിക്കും. Risk എന്താണെന്ന് വച്ചാൽ ആ ഇ